Association Europe Pravasi

കെ.എം.സി.സി യൂറോപ്യൻ യൂണിയൻ ശ്രീ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണയോഗം സംഘടിപ്പിച്ചു

യൂറോപ്പ്: യൂറോപ്യൻ യൂണിയൻ കെ.എം.സി.സി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം മാർച്ച് പതിമൂന്നാം തിയതി സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു. ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എ. പി ഉണ്ണികൃഷ്ണൻ അനുസ്മരണായോഗം ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച മാനവികതയുടെ നേതാവാണ് തങ്ങളെന്നും, ജീവകാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും മതസൗഹാർദത്തിന്റെയും ഒട്ടേറെ മാതൃകകൾ അവശേഷിപ്പിച്ചാണ് ഹൈദരലി തങ്ങൾ ഓർമയായതെന്നും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ കെഎംസിസി പ്രസിഡന്റ് ഡോ. മുഹമ്മദ് […]

Association Europe Pravasi Switzerland

ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി ‘എയിംന’ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു …സ്വിറ്റസർലണ്ടിൽ നിന്നും ജിജി പ്രിൻസ് ടോക് ഷോയിൽ പങ്കെടുത്തു

ഡൽഹി : ആഗോള നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ ‘ആൻ ഇന്റർനാഷണൽ മലയാളി നഴ്സസ് അസംബ്ലി’ (എയിംന )യുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള ‘എയിംന’യിൽ വനിതാ ദിനാഘോഷത്തിൽ വനിതകളുടെ കലാപ്രകടനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി എത്തിയ ‘ടോക്ക് ഷോ’ ആയിരുന്നു വനിത ദിന പരിപാടികളിലെ പ്രധാന ആകർഷണം. സുസ്ഥിരമായ ഒരു നാളെക്കായി ലിംഗസമത്വം നേടാം എന്ന വിഷയത്തിൽ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ […]

Cultural Pravasi Switzerland Travel

പെരിയാറിന്റെ ഓളപ്പരപ്പിലൂടെ മുനമ്പം അഴിമുഖത്തേയ്ക്ക് ഒരു ബോട്ട് യാത്ര – TOM KULANGARA

പ്രാചീന കേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ വളരെ കുറവായതുകൊണ്ട് പല പ്രധാന ചരിത്ര സംഭവങ്ങളും ഇന്നും ഇരുള്‍മൂടി കിടക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയിലും ഉപരിതല ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രകൃതി പ്രതിഭാസമാണ് 1341 ലെ പ്രളയം. ചരിത്രരേഖകളിൽ ഈ പ്രളയത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പ്രളയകാലത്തെപറ്റിയുള്ള സ്പഷ്ടമായ നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർ ശേഖരിച്ചിട്ടുണ്ട്. പ്രളയത്തിൽ കരകവിഞ്ഞ് ഗതി മാറി ഒഴുകിയ പെരിയാർ ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞതോടെ പുതിയൊരു കൈവഴികൂടി ഉണ്ടായി. കിഴക്കൻ മലകൾ ഇടിഞ്ഞ് […]

Association Europe Pravasi Switzerland

AIMNA ( AN INTERNATIONAL MALAYALI NURSES ASSEMBLY.) വനിതാ ദിനത്തിൽ നർഗീസ് ബീഗം എന്ന കാരുണ്യത്തിൻ്റെ പര്യായമായ നഴ്സിനെ പരിചയപ്പെടുത്തുന്ന ഇന്നത്തെ ടോക്ക് ഷോയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീമതി ജിജി പ്രിൻസ് കാട്ട്രുകുടിയിൽ പങ്കെടുക്കുന്നു .

സൂറിച് : ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെ ഒന്നിച്ചു നിർത്തി ഒരു ശക്തി ആക്കാനും നഴ്സ് മാരൂടെ സർഗാത്മക കഴിവുകളെ പുറം ലോകത്തിന് പരിചയപ്പെടുത്താനും ആയി തുടക്കം കുറിച്ച 28 രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ കൂട്ടായ്മ AIMNA ( AN INTERNATIONAL MALAYALI NURSES ASSEMBLY.) വനിതാ ദിനത്തിൽ നർഗീസ് ബീഗം എന്ന ചിറക് ഇല്ലാത്ത മാലാഖ എന്ന് അറിയപ്പെടുന്ന കാരുണ്യത്തിൻ്റെ പര്യായമായ നഴ്സിനെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തുക ആണ്. ഇന്നത്തെ ചർച്ചയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീമതി ജിജി […]

Association Pravasi Switzerland

യുദ്ധം അവസാനിപ്പിക്കുവാൻ ഇൻഡ്യാ ഗവൺമെൻറ് ഇടപെടണം. പ്രവാസി കേരളാകോൺഗ്രസ്. (എം) സ്വിറ്റ്സർലണ്ട്.

സൂറിച്ച്.- യുദ്ധം അത് ആര് ചെയ്താലും നഷ്ടങ്ങളുടെ ചരിത്രം മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ. ഇപ്പോൾ നടക്കുന്ന ഉക്രെയിൻ യുദ്ധവും മറിച്ചല്ല. എത്രയോ മനുഷ്യരാണ് അകപ്പെട്ടു പോയത്. മക്കളേയും ബന്ധുമിത്രാതികളേയുമോർത്ത് ഓരോ ദിവസവും നീറി നീറി കഴിയുന്നത്. യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലെങ്കിൽകൂടി , സ്വിറ്റ്സർലന്റിലെ ജനങ്ങളായ ഞങ്ങളും ഭയത്തിൽ തന്നെയാണ് കഴിയുന്നത്. യുദ്ധം ഇനിയും നീണ്ടു നിന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങളുടെ രാജ്യത്തും ഉണ്ടാകും. പതിനായിരക്കണക്കിന് ഇൻഡ്യാക്കാരാണിവിടെയുള്ളത്. അവരുടെ ദുഃഖം മനസ്സിലാക്കി യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ക്രീയാത്മകമായ ഇടപെടലുകൾ […]

Pravasi Switzerland

കഴിഞ്ഞ ദിവസം നിര്യാതയായ കുഴുപ്പിള്ളി മാളിയേക്കൽ ട്രീസ തോമസിന്റെ സംസ്കാര ചടങ്ങുകൾ മാർച്ച് 11 ഉച്ചയ്ക്ക് 1.30 ന് ( ഇന്ത്യൻ സമയം ) ചടങ്ങുകൾ ഓൺലെെൻ ആയി പങ്കെടുക്കാവുന്നതാണ് .

സ്വിറ്റസർലണ്ടിലെ ഷഫൗഹുസൻ / സൂറിച് നിവാസികളായ പോളച്ചൻ / അഗസ്റ്റിൻ മാളിയേക്കലിന്റെ പ്രിയ മാതാവ് കുഴുപ്പിള്ളി മാളിയേക്കൽ ട്രീസ തോമസിന്റെ സംസ്കാര ചടങ്ങുകൾ നാളെ മാർച്ച് 11 ഉച്ചയ്ക്ക് 1.30 ന് ( ഇന്ത്യൻ സമയം ) കുഴുപ്പിള്ളി സെൻറ് അഗസ്റ്റിൻ ദേവാലയത്തിൽ നടത്തപ്പെടുന്നു .സംസ്‌കാര ചടങ്ങുകളിൽ ഓൺലെെൻ ആയി പങ്കെടുക്കാവുന്നതാണ് . സ്വിറ്റ്സർലൻഡ് -ഷഫ്ഹൗസനിൽ താമസിക്കുന്ന പോളച്ചൻ മാളിയേക്കലിന്റെയും, സൂറിച്ചിൽ താമസിക്കുന്ന അഗസ്റ്റിൻ മാളിയേക്കലിന്റെയും പ്രിയ മാതാവ് ശ്രീമതി ട്രീസാ മാളിയേക്കൽ (89) ഇന്ന് രാവിലെ […]

Association Pravasi Switzerland

ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ബാഡ്‌മിന്റൺ ടൂർണമെന്റ് ഏപ്രിൽ രണ്ടിന് വെറ്‌സികോണിൽ ..രെജിസ്ട്രേഷൻ ആരംഭിച്ചു .

മലയാളി സംഘടനകളുടെ ഈറ്റില്ലമായ സ്വിറ്റ്സർലാൻഡിൽ  മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ  മലയാളി  സംഘടനകളിൽ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികൾക്ക് എന്നും പ്രോത്സാഹനം നൽകി വ രുന്ന ബി ഫ്രെണ്ട്സ്  സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഈ വർഷവും ബാഡ്മിന്റൻ ടൂർണമെന്റ് സൂറിച്ചിൽ സംഘടിപ്പിക്കുന്നു. 2022 ഏപ്രിൽ രണ്ടിനു വെറ്റ്സിക്കോൺ ഷട്ടിൽ സോൺ ഹാളിൽ രാവിലെ 11.30 ന്  ടൂർണമെന്റ്  മത്സരങ്ങൾക്ക് തുടക്കമാകും.സ്ത്രീ പുരുഷ വിഭാഗത്തിന്റെ ഡബിൾസ്, മിക്സഡ്‌ ഡബിൾസ്  ഇനങ്ങളിലും, പതിനെട്ടു വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാമുഖ്യം നല്കി സിംഗിൾസ്   മത്സരങ്ങളും ,കൂടാതെ മെൻസ് […]

Association Pravasi Switzerland

പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നൽകണം:പ്രവാസി കേരളാ കോൺഗ്രസ് ( എം ) സ്വിറ്റ്സർലണ്ട് ഘടകം.

ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തപാൽ വാട്ട് രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ( എം ) സ്വിറ്റ്സർലണ്ട് ഘടകം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജോസ് . K. മാണി MP മുഖേന തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാനും തീരുമാനിച്ചു. സൂറിച്ചിൽ പ്രസിഡന്റ് ജെയിംസ് തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുടുബത്തിനും പിറന്ന നാടിനും വേണ്ടി രക്തം വിയർപ്പാക്കി പണിയെടുക്കുന്ന പ്രവാസിക്ക് ജനിച്ച […]

Pravasi

കേളി കലാമേള പുനരാരംഭിച്ചു. പതിനേഴാമത് കേളി ഇന്റനാഷണൽ കലാമേള ജൂൺ 4, 5 തീയിതികളിൽ സൂറിച്ചിൽ
റെജിസ്‌ട്രേഷൻ ആരംഭിച്ചു

ഇന്ത്യയ്ക്ക് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ പ്രവാസി കലോത്സവമായ കേളി ഇന്റർനാഷണൽ കലാമേളയുടെ ആദ്യ രജിസ്ട്രേഷൻ ജനുവരി 30 തിന് സൂറിച്ചിൽ നടന്ന ചടങ്ങിൽ വച്ച് പതിനാറാമത് കലാമേളയിൽ കലാതിലകമായിരുന്ന കുമാരി ശിവാനി നമ്പ്യാർ, ഫെലിൻ വാളിപ്ലാക്കലിൽ നിന്ന് ഏറ്റുവാങ്ങി പ്രസിഡന്റ് ശ്രീ റ്റോമി വിരുത്തിയേലിന് കൈമാറി. കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകം പട്ടവും, ആൺകുട്ടിക്ക് കലാപ്രതിഭ പട്ടവും കൂടാതെ ഒട്ടനവധി പുരസ്കാരങ്ങളുമായി നടത്തി വരുന്ന കേളി അന്താരാഷ്ട്ര കലാമേളയിൽ പങ്കെടുക്കുവാൻ […]

Association Pravasi Switzerland

ബാംഗ്ലൂർ ഡേയ്‌സ്  5 -“ദുഷ്ടന്മാരെ, ഒരു ചായയും പരിപ്പുവടയും എനിക്കും താ””…പുഷ്പ ക്ലിനിക്ക് – ജോൺ കുറിഞ്ഞിരപ്പള്ളി

ഒരു നല്ല കലാപരിപാടി കാണാം എന്ന് വിചാരിച്ചു് ഓടിക്കൂടിയ നാട്ടുകാർ നിരാശരായി.ആരെങ്കിലും കൊല്ലപ്പെടുകയോ നല്ല രീതിയിലുള്ള അടിപിടി നടക്കുകയോ ചെയ്തില്ലെങ്കിൽ പിന്നെ കാണാൻ എന്തുരസമാണ് ഉള്ളത്?ഇതായിരുന്നു അവരുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലായത്. വെടിയേറ്റ് കുട്ടി മരിച്ചിട്ടുണ്ടാകും,ജോർജ്‌കുട്ടിയെ നാട്ടുകാർ തല്ലുന്നത് കാണാം എന്നെല്ലാം വിചാരിച്ചു് ഓടിവന്നവരായിരുന്നു അവർ.നിമിഷനേരംകൊണ്ട് വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടുകയും ചെയ്തിരുന്നു. സംഭവസ്ഥലം സന്ദർശിക്കാനായി ഓടിക്കൂടിയവർ വന്നപോലെ തിരിച്ചുപോയി.സൈക്കിൾ ചെയിനും കുറുവടിയുമായി വന്ന തമിഴന്മാർ നിരാശരായി പരസ്പരം നോക്കി. ജോർജ് കുട്ടിയുടെ കിടപ്പുകണ്ട് പലരും […]