സ്വിറ്റ്സർലൻഡ് ,സൂറിച് എഗ്ഗ് നിവാസി ജോ (മാത്യു ) കിഴക്കനാംപടിക്കലിൻ്റെ പ്രിയ പിതാവ് ശ്രീ കെ എം വർഗീസ് ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് മംഗലാപുരത്ത് കർത്താവിൽ നിദ്ര പ്രാപിച്ചു.. ഭാര്യ ഏലിയാമ്മ. മക്കൾ മാത്യു (ജോ) Switzerland, ജെസ്സി മംഗലാപുരം, ഷാജി UK, ജിജി UK. മരുമക്കൾ: ജാൻസി Switzerland, ജോയ് മംഗലാപുരം, ബിൻസി UK, ബിനി UK.. കൊച്ചുമക്കൾ: Joel, Julia , Christina, Sheril, Lia, Sia. സംസ്കാരകർമ്മങ്ങൾ പിന്നീട്
Pravasi
കൂട്ടായ്മയുടെ 20 വസന്ത വർഷങ്ങൾ പൂർത്തിയാക്കിയ ബി ഫ്രണ്ട്സിന്റെ തിരുവോണാഘോഷത്തിനു നിറ പ്പകിട്ടേകാൻ പ്രശസ്‌ത കലാപ്രതിഭകളുടെ അപൂർവ സംഗമം ആഗസ്റ്റ് 27 നു സൂറിച്ചിൽ …
സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസാസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ലോകമെങ്ങുമുള്ള മലയാളിയുടെ ഗൃഹാതുരമായ ഓര്‍മ്മകളുടെ വീണ്ടെടുപ്പും സ്നേഹത്തിന്‍റെയും കൂട്ടംചേരലിന്‍റെയും ഒരുമയുടെയും നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമായ ഓണാഘോഷവും പ്രവർത്തനമികവിന്റെ രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയതിന്റെ ജൂബിലി ആഘോഷവും ഡ്രീംസ് “തിരുവോണം 22 ” എന്ന പേരിൽ ആഗസ്റ്റ് 27 നു സൂറിച്ചിൽ ആഘോഷിക്കുന്നു . പ്രകൃതി സൗന്തര്യത്തിന്റെയും കേരള സംസ്ക്കരത്തിന്റെയും കാര്ഷികോല്‍ത്സവത്തിന്റെയും തനിമയും പാരബര്യവും വിളിച്ചോതിക്കൊണ്ടു പ്രവാസി സമൂഹം ഓണം ആഘോഷിക്കുമ്പോൾ ഇവിടെ ബി ഫ്രണ്ട്‌സ് […]
ഇൻഡോ സ്വിസ്സ് സ്‌പോർട്സ് ക്ലബിന് പുതിയ സാരഥികൾ -ടൈറ്റസ് പുത്തൻവീട്ടിൽ പ്രസിഡന്റ് ,ടൈറ്റസ് നടുവത്തുമുറിയിൽ സെക്രെട്ടറി ,ബോബി ജോൺ ട്രെഷറർ ..
സൂറിക്ക്∙ സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്പോർട്സ് ക്ലബായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് 2022 -24 വർഷത്തിലേക്ക് ക്ലബിനെ നയിക്കാൻ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു …ജൂലൈ പത്താം തിയതി റൂട്ടിയിൽ വെച്ച് നടന്ന കുടുംബ സംഗമവും ഗ്രിൽ ഫെസ്റ്റിനോടുമൊപ്പം കൂടിയ പൊതുയോഗത്തിൽവെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .. കായിക പ്രവര്‍ത്തനങ്ങളിലൂടെ അംഗങ്ങളുടെ സാമുഹ്യ ജീവിതത്തിനും, കൂട്ടായ്മയ്ക്കും പുതിയ മാനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഇരുപതുവര്ഷങ്ങൾക്ക് മുൻപ് രൂപീകൃതമായ ഇന്‍ഡോ സ്വിസ് സ്‌പോര്‍ട്‌സ് ക്ലബിനെ ജൂബിലി വർഷത്തിൽ നയിക്കുവാൻ പ്രെസിഡന്റായി ശ്രീ […]
“ഈ ബോംബ് പൊട്ടിയാൽ നമ്മൾക്ക് എന്തെങ്കിലും സംഭവിക്കുമോ?”- ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പതിമൂന്നാം ഭാഗം
ബാംഗ്ലൂർ ഡേയ്‌സ്-13 അവാർഡ് ദാനം പരുന്തുംകൂട് ശശി ശാന്തസ്വഭാവമുള്ള, ആരോടും വഴക്കുകൂടാത്ത ഒരു വ്യക്തിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.ഇപ്പോൾ ഇങ്ങനെ ഒരു പെരുമാറ്റം എന്തുകൊണ്ടാണ് എന്ന് ആർക്കും മനസിലായില്ല.ശശിയുടെ പ്രകടനം കണ്ട് എല്ലാവരും ഭയത്തിൻറെ മുൾമുനയിലായി ,ശശിയെ അനുനയിപ്പിക്കാൻ പലരും പലതും പറയുന്നുണ്ട്. ഇനി എന്താണ് സംഭവിക്കുക എന്ന് നോക്കിയിരിക്കുകയാണ് എല്ലാവരും. “പാവം പ്രസിഡണ്ട്,ഇനി പുള്ളിക്കാരനെ നമ്മൾക്ക് കാണാൻ കഴിയുമോ?” “ഈ ബോംബ് പൊട്ടിയാൽ നമ്മൾക്ക് എന്തെങ്കിലും സംഭവിക്കുമോ?” “ഞാൻ അങ്കമാലിക്കാരനാണ് ഞങ്ങളുടെ നാട്ടിൽ ബോംബ് ഇല്ല അതുകൊണ്ട് ബോംബ് […]
അരീക്കുഴ ചാലിൽ സി വി ജോൺ നിര്യാതനായി …സോളോതൂൺ നിവാസി സിബി പീറ്റർ കണ്ണാടന്റെ പിതാവാണ് പരേതൻ
സൂറിച് : സോളോതൂൺ നിവാസി പീറ്റർ പോൾ കണ്ണാടന്റെ ഭാര്യാപിതാവ് അരീക്കുഴ ചാലിൽ സി വി ജോൺ നിര്യാതനായി .സംസ്‌കാര കർമ്മങ്ങൾ നാളെ വെള്ളിയാഴ്ച അരീക്കുഴ സെന്റ് സെബാസ്റ്റിയൻ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ രാവിലെ പത്തരയ്ക്ക് നടത്തപ്പെടും .
പ്രവാസി മലയാളികൾക്ക് ഏറെ സുപരിചിതനും ,മികച്ച സംഘാടകനുമായിരുന്ന വിയന്നയിലെ ഡോക്ടർ ജോസ് കിഴക്കേക്കര (74) M.Sc,M.S,M.Ed,M.S.A,Ph.D(Phy),Ph.D(Hon) ഇന്ന് വൈകുന്നേരം വിടപറഞ്ഞു .
വിയന്നയിലെ ആദ്യകാല മലയാളിയും മുൻ യുൻ ഉദ്യോഗസ്ഥനും.ആദ്യകാലങ്ങളിൽ അനേകരെ വിദേശത്തു പ്രത്യേകിച്ച് യൂറോപ്പ്യിൽ കൊണ്ടുവരുന്നതിനായി പരിശ്രെമിച്ച വ്യക്തിയുമായിരുന്ന മുവാറ്റുപുഴ സ്വദേശിയായ ശ്രീ ജോസ് കിഴക്കേക്കര ഇന്ന് (06-07-2022) വൈകുന്നേരം 18:50 നു വിയന്നയിൽ വെച്ച് നിര്യാതനായി . തൊടുപുഴ ന്യൂമാൻ കോളേജിൽനിന്നും,ചങ്ങനാശേരി SB കോളേജിൽ നിന്നും വിദ്യാഭ്യാസം നേടിയതിനുശേഷം വിയന്നയിലേക്കു കുടിയേറി ..അതിനു ശേഷം വിയന്ന യൂണിവേഴ്സിറ്റിയിൽ റിസേർച് അസിസ്റ്റന്റായും തുടർന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജിയിൽ ജീവനക്കാരനായി റിട്ടയർ ചെയ്തു. അതിനു ശേഷം നാട്ടിൽ വിവിധ സ്‌കൂൾ […]
സീറോ മലബാർ യൂത്ത് മൂവമെൻ്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമത്തിന് ഡബ്ലിനിൽ നാളെ തിരിതെളിയുന്നു
സീറോ മലബാർ യൂത്ത് മൂവമെൻ്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം ‘ഗ്രാൻ്റ് എവേക്ക് 2022’, ഓൾ അയർലണ്ട് യുവജന സംഗമം ‘എവേക്ക് അയർലണ്ട്’ എന്നിവ നാളെ ജൂലൈ 6 ബുധനാഴ്ച ഉത്ഘാടനം ചെയ്യും. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിലെ ന്യൂമാൻ ബിൽഡിങ്ങിൽ യൂറോപ്പിനായുള്ള സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സംഗമം ഉത്ഘാടനം ചെയ്യും.സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, യൂറോപ്പ് സീറോ മലബാർ യൂത്ത് […]
കോതമംഗലം രൂപതയില്‍പ്പെട്ട പൈങ്ങോട്ടൂര്‍ ഇടവകാംഗമായ ഫാ. ബിനു കുരീക്കാട്ടിലിനു ജര്‍മ്മനിയിലെ തടാകത്തില്‍ ദാരുണ അന്ത്യം .
പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള ലേക്ക് മൂര്‍ണറില്‍ വൈകിട്ട് ആറേകാലോടെയാണ് അപകടം നടന്നത്. ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും റസ്ക്യു സേനയിലും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെ […]
ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസോസിയേഷൻ – ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പന്ത്രണ്ടാം ഭാഗം
ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസോസിയേഷൻ. സാധാരണ വാരാന്ത്യങ്ങൾ ഞങ്ങൾക്ക് ആഘോഷങ്ങളുടെ ദിവസങ്ങളാണ്.വെള്ളിയാഴ്ച വൈകുന്നേരം പരിപാടികൾ ആരംഭിക്കും.ജോർജ് കുട്ടി അതിനായി എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിക്കും.പ്രോത്സാഹിപ്പിച്ചുകൊണ്ട് വെറുതെ ഒന്ന് കൂടെ നിന്നാൽ എല്ലാ കാര്യങ്ങളും നടത്താൻ മുൻപിൽ കാണും. പക്ഷെ ഈ വെള്ളിയാഴ്ച ജോർജ്‌കുട്ടി ചിന്താമഗ്നനായി ഇരിക്കുന്നു.ചിന്താമഗ്നൻ ആയ ജോർജ് കുട്ടി. എന്തെങ്കിലും കാര്യമായി ജോർജ്‌കുട്ടിക്ക് സംഭവിച്ചിട്ടുണ്ട്.എൻ്റെ അറിവിൽ കാരണങ്ങൾ ഒന്നും കാണുന്നുമില്ല.ഞാൻ ഒരിക്കൽപോലും ജോർജ് കുട്ടിയോട് വാടക പകുതി തരണം എന്ന് പറഞ്ഞിട്ടില്ല.പിന്നെ എന്തിന് അവൻ ദുഖിച്ചിരിക്കണം?ഞാൻ […]