India Movies

ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പോണ്‍ രംഗങ്ങള്‍ വരെയുണ്ട്; നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആമസോണ്‍ പ്രൈമില്‍ വന്ന താണ്ഡവ് എന്ന സീരീസുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ‘സിനിമകള്‍ കാണാന്‍ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സാധാരണമാണ്. ചില സ്‌ക്രീനിംഗ് ഉണ്ടായേ തീരൂ’- ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം […]

Entertainment Movies

തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ല, മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു

സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു. മറ്റു രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയും, കേരളത്തില്‍ ഇപ്പോഴും നാല് ഷോ നടത്താനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ച്ച് നാലിനായിരുന്നു ദി പ്രീസ്റ്റ് റിലീസ് തിയതിയായി പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഫെബ്രുവരി നാലിനായിരുന്നു ദി പ്രീസ്റ്റ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. ജോഫിൻ ടി ചാക്കോയാണ് […]

Kerala Movies

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍

സെക്കന്‍റ് ഷോകൾ അനുവദിക്കാത്തതിനാൽ തിയറ്ററുകൾ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബർ. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിൽ ഫിലിം ചേംബറിന് അമർഷമുണ്ട്. തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്. കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികൾ സംഘടനകൾ സർക്കാരിന് മുമ്പാകെ അറിയിച്ചിരുന്നു. സെക്കന്‍റ് ഷോകൾ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഫിലിം ചേംബർ കത്ത് നൽകിയിരുന്നു. തിയറ്ററുകൾക്ക് വരുമാനത്തിന്റെ 40 ശതമാനവും സെക്കന്‍റ് ഷോയിലൂടെ ആണ് ലഭിക്കുന്നത്. എന്നാൽ […]

Entertainment Movies

ദൃശ്യം 2; വ്യാജ പതിപ്പ് മിനിറ്റുകൾക്കുള്ളിൽ സാമൂഹ്യമാധ്യമങ്ങളിൽ

ദൃശ്യം രണ്ടിന്റെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ടെലഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. മലയാളത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ആദ്യ സൂപ്പർ സ്റ്റാർ ചിത്രമാണ് ദൃശ്യം 2. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ […]

India International Movies

ഷാറൂഖ് ചിത്രം പത്താന്റെ ക്ലൈമാക്‌സ് ബുര്‍ജ് ഖലീഫയില്‍; ഒപ്പം സല്‍മാന്‍ ഖാനും

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒന്നിക്കുന്നു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഷാറൂഖ് ഖാന്റെ പുതിയ ചിത്രമായ പത്താനിലാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ബുര്‍ജ്ഖലീഫയിലാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ബുര്‍ജ്ഖലീഫയില്‍ നടക്കുന്നത്. ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇരുവരും ബുര്‍ജ് ഖലീഫയിലെ ചിത്രീകരണത്തിലുണ്ടാവും. ബോളിവുഡ് ഇതുവരെ കാണാത്ത ക്ലൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്നാണ് പറയപ്പെടുന്നത്. അബുദാബിയിലെ […]

Kerala Movies

‘സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല; കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

നടന്‍ സലിംകുമാറിനെ ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കാത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. എം.പി ഹൈബി ഈഡനാണ് സലിംകുമാറില്ലെങ്കില്‍ ചലച്ചിത്രമേളയിലേക്ക് ഞങ്ങളുമില്ലെന്ന് വ്യക്തമാക്കിയത്. സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല, കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സലിം കുമാറിനെ ഐഎഫ്എഫ്കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ […]

Entertainment International Movies

ഓസ്കറില്‍ നിന്നും ജല്ലിക്കെട്ട് പുറത്ത്; ഇടം നേടി ബിട്ടു

ഇന്ത്യയുടെ ഓസ്കര്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി മലയാള ചിത്രം ജല്ലിക്കെട്ട് പുറത്ത്. അക്കാദമി അവാര്‍ഡ്‌സിന്‍റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തെരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യഥാര്‍ഥ കഥയില്‍ നിന്നും […]

Kerala Movies Uncategorized

‘വെള്ളം ചോര്‍ന്നത് ഒ.ടി.ടിയില്‍ നിന്നോ?’; അന്വേഷണം ശക്തമാക്കി പൊലീസ്

പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുക്കെട്ടിലെത്തിയ ‘വെള്ളം’ സിനിമയുടെ എച്ച്.ഡി പ്രിന്‍റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതായി പൊലീസ്. എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് നാല് സ്ഥലങ്ങളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ദുബൈയിൽ നിന്നടക്കം വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് വയലേഷൻ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 114 തീയേറ്ററുകളില്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് വെള്ളമെന്നും അതിനെ നശിപ്പിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മ്മാതാവ് മുരളി […]

Entertainment Movies

ആ പൂച്ച പൊളിയാണ്; ലാൽ ജോസ് ചിത്രത്തിന് ദുബായിൽ വ്യത്യസ്തമായ പാക്കപ്പ്

മ്യാവൂ എന്നു പേരിട്ട ചിത്രത്തിന് പൂച്ചയല്ലാതെ ആരാണ് പാക്കപ്പ് പറയേണ്ടത്. സംവിധായകൻ ലാൽ ജോസ് ചിന്തിച്ചതും അങ്ങനെ തന്നെ. തന്റെ പുതിയ ചിത്രമായ മ്യാവൂവിന്റെ ദുബായിലെ ചിത്രീകരണം ലാൽ ജോസ് അവസാനിപ്പിച്ചത് പൂച്ചയെ കൊണ്ട് പാക്കപ്പ് പറയിപ്പിച്ചാണ്. ഇതിന്റെ വീഡിയോയും ലാൽ ജോസ് പങ്കുവച്ചു. പൂച്ച ക്ലിപ്‌ബോർഡിന് ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ ആണ് സംവിധായകൻ പോസ്റ്റ് ചെയ്തത്. അമ്പതു ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന […]

Entertainment Movies

10 മാസത്തിന് ശേഷം ഇന്ന് തിയറ്റര്‍ തുറക്കും; രക്ഷകനാകുമോ മാസ്റ്റര്‍?

10 മാസത്തെ ഇടവേളക്ക് ശേഷം മാസ്റ്റര്‍ റിലീസോടെ ഇന്ന് തിയറ്ററുകള്‍ തുറക്കുകയാണ്. വിജയ് ആരാധകര്‍ മാത്രമല്ല സിനിമാ മേഖല ഒന്നടങ്കം പ്രതീക്ഷയോടെയാണ് മാസ്റ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. കേരളത്തില്‍ 150 കേന്ദ്രങ്ങളിലാണ് റിലീസ്. കോവിഡ് കാരണം 2020 മാര്‍ച്ചോടെ ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായാണ് മാസ്റ്ററെത്തുന്നത്. പതിവ് വിജയ് ചിത്രങ്ങളുടെ ചേരുവ പോലെ രക്ഷകനായി പൊങ്കല്‍ ദിനത്തില്‍ തന്നെ മാസ്റ്ററെത്തുന്നു. വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ഈ ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് […]