International World

ജപ്പാനിലെ ‘പനി മരുന്ന്’ കോവിഡ് 19നെ നേരിടാന്‍ ഫലപ്രദമെന്ന് ചൈന

ഫ്യൂജിഫിലിമിന്റെ അനുബന്ധ സ്ഥാപനമായ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍സാണ് ഈ മരുന്ന് 2014ല്‍ വികസിപ്പിച്ചെടുത്തത്… പ്രത്യേകതരം പകര്‍ച്ചപനിക്കായി ജപ്പാനില്‍ ഉപയോഗിച്ചിരുന്ന മരുന്ന് ചൈനയിലെ ചില കോവിഡ് 19 രോഗികളില്‍ ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഫ്യൂജിഫിലിമിന്റെ അനുബന്ധ സ്ഥാപനമായ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍സാണ് ഈ മരുന്ന് 2014ല്‍ വികസിപ്പിച്ചെടുത്തത്. favipiravir എന്ന് പേരുള്ള മരുന്നിനെ അവിഗാന്‍ എന്നും വിളിക്കാറുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച പ്രതികരിക്കാന്‍ ഫ്യൂജിഫിലിം ടൊയാമ കെമിക്കല്‍ തയ്യാറായിട്ടില്ല. […]

Europe International World

കോവിഡ് 19: ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍

ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. കോവിഡ് ബാധയില്‍ വിറങ്ങലിച്ച് ഇറ്റലി. 475 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. വൈറസ്ബാധയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. ഇതിനകം കോവിഡ് 170 രാജ്യങ്ങളിലേക്ക് പടര്‍ന്നു. വിവിധ രാജ്യങ്ങളിലായി 8,937 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിലും സ്പെയിനിലും നില അതീവ ഗുരുതരമാണ്. ഒരു ദിവസം മാത്രം 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. […]

International World

കൊവിഡ് 19: മരണം 8000 പിന്നിട്ടു

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8000 പിന്നിട്ടു. 8229 പേരാണ് ഇതുവരെ മരിച്ചത്. 112,517 പേർ രോഗം സ്ഥിരീകരിച്ച് വിവിധയിടങ്ങളിലായി ചികിത്സയിലാണ്. ഇതിൽ 6,434 പേരുടെ നില മോശമാണെന്നാണ് വിവരം. 82,866 പേർ രോഗത്തെ അതിജീവിച്ചു. കൊവിഡ് മരണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 2,503 പേരാണ്. 31,503 പേർക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്യൻ രാജ്യങ്ങളെയാണ് കൊറോണ ഏറ്റവും അധികം ബാധിച്ചത്. അതേസമയം, ഇന്ത്യയിൽ കൊവിഡ് […]

International Kerala Social Media World

കേരള ഈസ് ഔസം: കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍

കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പൊട്ടിത്തെറിച്ച സഞ്ചാരി. അതേ നിക്കോളായ് കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ഇപ്പോള്‍. കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകര്‍ത്തി യൂ ട്യൂബില്‍ അപ്‍ലോഡ് ചെയ്താണ് നിക്കോളായ് ടി ജൂനിയറെന്ന സഞ്ചാരി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മാലിന്യം വലിച്ചെറിയുന്ന മലയാളിക്കെതിരെ വീഡിയോ ചെയ്ത നിക്കോയുടെ ഇപ്പോഴത്തെ അഭിപ്രായം കേരള ഈസ് ഔസം […]

International World

കോവിഡ് 19: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വിലക്ക്; ആരാധനാലയങ്ങൾ അടച്ചു

ഗൾഫിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്ക് രോഗം സ്ഥിരീകരിച്ചു ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കടുപ്പിച്ചു. യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ചർച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകൾ നിർത്തിവെച്ചു. യു.എ.ഇയിൽ വിസാവിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബഹ്റൈനിൽ 65 വയസുള്ള സ്വദേശിനി ഇന്നലെ കോവിഡ് ബാധ മൂലം മരണപ്പെടുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന […]

International World

കൊറോണ വൈറസിനെതിരായ ആദ്യ വാക്സിന്‍ പരീക്ഷണം നടത്തിയതായി അമേരിക്ക

കോവിഡ് 19 ബാധിച്ച് ലോകത്ത് മരണം 7157 ആയി. പടിഞ്ഞാറന്‍ യൂറോപ്പ് സ്തംഭനത്തിലേക്ക്. യൂറോപ്പിലേക്കുള്ള വഴികളടച്ച് ആഫ്രിക്ക. അമേരിക്കയില്‍ 10ലേറെ പേര്‍ കൂട്ടംകൂടുന്നതിന് വിലക്ക്. ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. അമേരിക്കയില്‍ 10 കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നതിന് നിരോധിച്ചു. പടിഞ്ഞാറന്‍ യൂറോപ്പ് സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. കൊറോണ വൈറസിനെതിരായ ആദ്യ വാക്സിന്‍ പരീക്ഷണം നടത്തിയതായി അമേരിക്ക അവകാശപ്പെട്ടു. ലോകത്ത് ഇതുവരെ […]

International World

17 പേർക്ക് കൂടി ഡിസ്ചാർജ് ; ബഹ്റൈനില്‍ കോവിഡ് ബാധിതർ കുറയുന്നു.

ബഹ്റൈനിൽ പതിനേഴ് കോവിഡ് ബാധിതർക്ക് കൂടി രോഗ വിമുക്തി. പൂർണമായി  സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇതിനകം  ഇവർക്ക് ചികിൽസാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചു.  ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 77 ആയി. ഇതോടെ രാജ്യത്ത്  മുമ്പേ ചികിൽസയിലുണ്ടായിരുന്നവരുടെ എണ്ണം 53 ആയി കുറഞ്ഞു. ഇറാനിൽ നിന്ന് രോഗ ബാധിതരായി എത്തിയ പൗരന്മാരുടെ സംഘത്തിൽ 84 പേരും ചികിൽസയിലുണ്ട്.  രോഗബാധിതരിൽ രണ്ടു പേരുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.    ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രാലയം […]

International World

സൗദിയില്‍ കടുത്ത നിയന്ത്രണങ്ങള്‍: പ്രധാനപ്പെട്ട എട്ടു തീരുമാനങ്ങള്‍ ഇങ്ങനെ…

ഇന്നു മുതല്‍ പ്രധാനപ്പെട്ട ഉത്തരവുകള്‍ പ്രാബല്യത്തിലായതായി ഭരണകൂടം അറിയിച്ചു കോവിഡ് 19 കേസുകള്‍ സൌദിയില്‍ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ, ആഭ്യന്തര, ةസൈനിക മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. വിവിധ സ്ഥാപനങ്ങളും രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാന്‍ ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും […]

International

കോവിഡ് 19; യൂറോപ്പിലെ സ്ഥിതി അതിസങ്കീര്‍ണ്ണം, രോഗവ്യാപന തോത് ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന

രോഗം അതിവേഗത്തില്‍ വ്യാപിക്കുന്ന യൂറോപ്പില്‍ സ്ഥിതി അതിസങ്കീര്‍ണം. യൂറോപ്പിലെ രോഗവ്യാപന തോത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേര്‍ മരിച്ചു. ഫ്രാന്‍‌സില്‍ ഒറ്റ ദിവസം കൊണ്ട് 800 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 26 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അമേരിക്ക യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. രാജ്യത്ത് 17,660 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 1266 പേര്‍ മരിച്ചു. സ്പെയിനില്‍ മരണ സംഖ്യ 50 ശതമാനം ഉയര്‍ന്ന് 133 […]

International

സൗദിയിലേക്കുള്ള മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തി വെക്കുന്നതായി ആഭ്യന്തര മന്ത്രാലയം

സൗദിയിലേക്ക് നാളെ മുതല്‍ (2020 മാര്‍ച്ച് 15 മുതല്‍) മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തി വെക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ രാവിലെ മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നത്. നാളെ രാവിലെ മുതല്‍ വിദേശത്തുള്ള സൗദികളെ രക്ഷപ്പെടുത്താനുള്ളതൊഴികെ ഒരു വിമാനവും വിദേശത്തേക്ക് പറക്കില്ല. നേരത്തെ അനിശ്ചിത കാലത്തേക്കെന്ന് പറഞ്ഞതോടെ പ്രവാസികള്‍ ആശങ്കയിലായിരുന്നു.