പുതിയ രോഗികളിൽ 233 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 11028 കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 751 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11028 ആയി. പുതിയ രോഗികളിൽ 233 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3870 ആയി. ഇന്ന് 7 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 82 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് […]
International
ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; റഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണം
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍; കോവിഡ് വാക്സിന്‍ വേഗത്തില്‍ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന.. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്ന് റഷ്യ. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന. റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമേരിക്കയും സ്പെയിനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ […]
കുവൈത്തിൽ 991 പേർക്കു കൂടി കോവിഡ്; 10 മരണം
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10277 ആയി; പുതിയ രോഗികളിൽ 300 ഇന്ത്യക്കാർ കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 991 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 10277 ആയി. പുതിയ രോഗികളിൽ 300 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3637 ആയി. ഇന്ന് 10 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 75 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും […]
ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുരുളും
അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ കായികമത്സരങ്ങള്‍ നടത്താമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍… ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഉറപ്പായി. കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ എങ്ങനെയൊക്കെയാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രഖ്യാപനത്തിലാണ് പ്രീമിയര്‍ ലീഗ് തിരിച്ചുവരവും പ്രഖ്യാപിക്കപ്പെട്ടത്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ നടത്താന്‍ ജൂണ്‍ ഒന്ന് മുതല്‍ അനുമതി നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഏത് രീതിയിലായിരിക്കണം സീസണ്‍ പുരോഗമിക്കേണ്ടത് എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രീമിയര്‍ ലീഗ് […]
ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 560; ആശങ്കയിൽ രാജ്യങ്ങൾ
ഗൾഫിൽ മലയാളികള്‍ ഉൾപ്പെടെ 19പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു ഗൾഫിൽ മലയാളികള്‍ ഉൾപ്പെടെ 19പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 560 ആയി. വിവിധ ഗൾഫ് രാജ്യങ്ങളിൽ 4537 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം മുൻനിർത്തി പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. സൗദിയിൽ 9 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 255 ൽ എത്തി. സൗദിയിൽ രോഗികളുടെ എണ്ണമാകട്ടെ, നാൽപതിനായിരം കടന്നു. നിത്യവും ഏതാണ്ട് രണ്ടായിരം […]
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു. ഇറ്റലിയെ മറികടന്ന് റഷ്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാമതെത്തി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് അതിജാഗ്രതയോടെ വേണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കോവിഡ് അക്ഷരാര്‍ഥത്തില്‍ മഹാമാരിയായിത്തീര്‍ന്ന അമേരിക്കയില്‍ ആറുദിവസമായി മരണനിരക്കില്‍ കുറവുവരുന്നുണ്ട്. 81,000 ത്തിലധികമാണ് അമേരിക്കയിലെ ആകെ മരണസംഖ്യ. കോവിഡ് രോഗികളുടെ എണ്ണം 2,21,000 കവിഞ്ഞതോടെ റഷ്യ ലോകത്ത് നാലാമതെത്തി. റഷ്യയിൽ ഒറ്റദിവസം 11,000ത്തിലധികം […]
കോവിഡ് മരണസംഖ്യ ഉയർന്നതിന്റെ ആശങ്കയിൽ ഗൾഫ് മേഖല
ഇന്നലെ മാത്രം 30 പേരാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയർന്നതിന്റെ ആശങ്കയിൽ ഗൾഫ് മേഖല. ഇന്നലെ മാത്രം 30 പേരാണ് ഗള്‍ഫില്‍ കോവിഡ്ബാധിച്ച് മരിച്ചത്. അയ്യായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽ 13 പേർ മരിച്ചതോടെ കോവിഡ് മരണ സംഖ്യ 198. 7 പേർ മരിച്ച സൗദിയിൽ സംഖ്യ 246. 9 മരണം റിപ്പോർട്ട് ചെയ്ത കുവൈത്തിൽ എണ്ണം 68. ഖത്തറിലും ഒരാൾ മരിച്ചിട്ടുണ്ട്. രണ്ടു മലയാളികളും […]
സൗദിയില്‍ മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തി; പൗരന്മാര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കി
കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി കോവിഡ് പ്രതിരോധത്തിന് വന്‍തുക ചിലവിടുന്ന പശ്ചാതലത്തില്‍ സൌദിയും വരുമാനം കൂട്ടുവാനും ചിലവ് ചുരുക്കുവാനും കര്‍ശന നടപടി തുടങ്ങി. ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി പ്രഫസര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ അറിയിച്ചു. നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ മൂല്യ വര്‍ധിത നികുതി. രണ്ടു മടങ്ങാണ് ഇതോടെ നികുതിയിലെ വര്‍ധനവ്. വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സാമൂഹിക സാമ്പത്തിക സഹായ പദ്ധതികളും […]
ആപ്പിള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറുന്നു; ലക്ഷ്യം 4000 കോടി ഡോളറിന്‍റെ കയറ്റുമതി
കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ലോകം മുഴുവന്‍ മരണംവിതക്കുമ്പോള്‍, നിരവധി ആഗോള കമ്പനികൾ ചൈനയിൽ നിന്ന് കളംമാറ്റി ചവിട്ടാന്‍ ഒരുങ്ങുന്നു. ടെക് ഭീമനായ ആപ്പിളാണ് ഇതില്‍ മുന്നില്‍. ഉത്പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ആപ്പിളിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നീക്കം സംബന്ധിച്ച് […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്
ലോക്ക്ഡൌണ്‍ ജൂണ്‍ 1 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍ ലോകത്ത് കോവിഡ് ബാധിതര്‍ നാല്പത്തിയൊന്ന് ലക്ഷത്തി എഴുപത്തി അറായിരം കടന്നു. മരണം രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തോടടുക്കുകയാണ്. ലോക്ക്ഡൌണ്‍ ജൂണ്‍ 1 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍. അമേരിക്ക, ബ്രിട്ടന്‍, റഷ്യ,ബ്രസീല്‍ എന്നിവിടങ്ങളില്‍ മരണനിരക്കും രോഗ വ്യാപനതോതും ക്രമാതീതമായി വര്‍ധിക്കുകയാണ്,, അമേരിക്കയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 720 പേര്‍ മരിച്ചു. ഇരുപതിനായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. […]