ലോക്ഡൗണിനിടെ വാടകക്കോ മരുന്നിനോ ഭക്ഷണത്തിനോ പണമില്ലാതെ പട്ടിണിയിലായതോടെയാണ് 15 കാരിയായ ജ്യോതി കുമാരി പിതാവിനേയും കൊണ്ട് 1200 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടാന്‍ തീരുമാനിക്കുന്നത്… ലോക്‌ഡോണിനിടെ പരിക്കേറ്റ പിതാവിനേയും പിന്നിലിരുത്തി സ്വന്തം ഗ്രാമത്തിലേക്ക് 1200 കിലോമീറ്റര്‍ ദൂരം ഏഴ് ദിവസം കൊണ്ട് സൈക്കിളില്‍ പോയ 15കാരിയുടെ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ജ്യോതികുമാരിയെ ട്രയല്‍സിന് ഇന്ത്യയുടെ സൈക്ലിംഗ്‌ഫേഡറേഷന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ജ്യോതികുമാരിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ ദാരിദ്ര്യവും ലോക്ഡൗണും മൂലം […]
International
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്; മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന
ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് അതിവേഗം വ്യാപിക്കുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അന്‍പത്തി മൂന്ന് ലക്ഷത്തോട് അടുക്കുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം അന്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം പിന്നട്ടപ്പോള്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. അതേ സമയം യൂറോപ്പിനും അമേരിക്കും പിന്നാലെ മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് […]
പാക് വിമാനം തകർന്നുവീണത് ഹൗസിംഗ് കോളനിയിൽ; 66 മൃതദേഹങ്ങൾ കണ്ടെത്തി
സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 91 യാത്രക്കാരുമായി പാകിസ്താനില്‍ വെള്ളിയാഴ്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ 8303 വിമാനം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് തകര്‍ന്ന് വീണത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലുണ്ടായിരുന്ന 92 പേര്‍ മരിച്ചതായാണ് പാക് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ദ്രുതകര്‍മ്മ സേനയും […]
കോവിഡ് 19; ഖത്തറിൽ ഇന്ന് രണ്ട് മരണം കൂടി
605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി കോവിഡ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ന് രണ്ട് മരണം കൂടി. 1830 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 50, 43 വയസ്സുള്ളവരാണ് മരിച്ചത്. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 19 ആയി. ഇതോടെ ആകെ രോഗികൾ 40,000 കടന്നു. 605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി. പുതുതായി 13 പേരെ കൂടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
മുന്നറിയിപ്പുമായി അമേരിക്കയിലെ മുതിര്‍ന്ന എച്ച്.ഐ.വി ഗവേഷകന്‍
കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കും എന്ന മുന്‍ധാരണയില്‍ രാജ്യങ്ങള്‍ മുന്നോട്ടുപോകരുത്… കം കോവിഡ് വാക്‌സിനു പിന്നാലെയുള്ള നെട്ടോട്ടത്തിലാണ്. ഓരോ ദിവസവും കോവിഡ് വാക്‌സിന്‍ യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സുരക്ഷിതമായ കോവിഡ് വാക്‌സിന് ഇനിയും ഏറ്റവും കുറഞ്ഞത് മാസങ്ങളെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഒരിക്കലും വാക്‌സിന്‍ കണ്ടുപിടിച്ചില്ലെന്നുവരാമെന്ന് അമേരിക്കയിലെ മുതിര്‍ന്ന അര്‍ബുദ, എച്ച്.ഐ.വി/എയിഡ്‌സ് ഗവേഷകനായ വില്യം ഹാസെല്‍റ്റെയ്ന്‍ മുന്നറിയിപ്പ് നല്‍കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് ഹാസെല്‍റ്റെയ്ന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉടന്‍തന്നെ കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചേക്കാമെന്ന ധാരണയില്‍ രാജ്യങ്ങള്‍ മുന്നോട്ടു […]
കോവിഡ് മരണം; അമേരിക്കന്‍ പതാക മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടുമെന്ന് ട്രംപ്
സേവനത്തിനിടെ മരിച്ചവരെ അനുസ്മരിക്കുന്ന യു.എസ് സ്മരണ ദിനാചരണം തിങ്കളാഴ്ചയാണ് അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാകം മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് ബാധിതരായി മരിച്ചവരോടുള്ള സ്മരണക്കായി അടുത്ത മൂന്ന് ദിവസം എല്ലാ ഫെഡറല്‍ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകകള്‍ പകുതി താഴ്ത്തുമെന്ന് ട്രംപ് പറഞ്ഞു. I will be lowering the flags on all Federal Buildings and National Monuments to half-staff […]
കുവൈത്തിൽ 1041 പേർക്ക് കൂടി കോവിഡ്; 5 മരണം
പുതിയ രോഗികളിൽ 325 ഇന്ത്യക്കാർ. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 18609 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1041 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 18609 ആയി. പുതിയ രോഗികളിൽ325 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5992 ആയി. 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 129 […]
കോവിഡ് വ്യാപനം രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍
തീര്‍ത്തും വികസനോന്മുഖമായ നയരൂപീകരണവും അതിന്‍റെ വിജയകരമായ പ്രായോഗിക വല്‍ക്കരണവുമാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന്‍റെ കരുത്ത് രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ കോവിഡ് രോഗവ്യാപനം യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ചെറിയ വെല്ലുവിളി നേരിടുന്നതെന്നും ഇത് മറികടക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രി അറിയിച്ചു. തീര്‍ത്തും വികസനോന്മുഖമായ നയരൂപീകരണവും അതിന്‍റെ വിജയകരമായ പ്രായോഗിക വല്‍ക്കരണവുമാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന്‍റെ കരുത്ത്. ഉപരോധത്തിന്‍റെ സമയത്തും ഭക്ഷ്യമേഖലയെ തളരാതെ പിടിച്ചുനിര്‍ത്തിയത് ഈ സ്ട്രാറ്റജിയാണ്. അതിനാല്‍ തന്നെ കോവിഡ് രോഗപ്പകര്‍ച്ചയുടെ […]
കുവൈത്തിൽ 804 പേർക്ക് കൂടി കോവിഡ്
പുതിയ രോഗികളിൽ 261 ഇന്ത്യക്കാർ. ഇന്ന് ഒരു മലയാളി ഉൾപ്പെടെ മൂന്നു മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ 804 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 17568 ആയി. പുതിയ രോഗികളിൽ 261 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5667 ആയി. 24 മണിക്കൂറിനിടെ ഒരു മലയാളി ഉൾപ്പെടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. കണ്ണൂർ, മേലെ ചൊവ്വ പുത്തൻ […]
ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും വില്‍പന നിര്‍ത്തുന്നു
അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തുകയാണെന്ന് ജോൺസൺ ആന്‍റ് ജോൺസൺ. നോര്‍ത്ത് അമേരിക്കയില്‍ ബേബി പൌഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം. പൌഡറിന്‍റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് സമൂഹത്തില്‍ പരക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ജോണ്‍സണ്‍ ആന്‍റ് ജോൺസൺ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന് ആരോപണമുണ്ട്. പല കോടതികളിലായി 16000 കേസുകളാണുള്ളത്. കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസുണ്ടെന്നാണ് പരാതി. കോടിക്കണക്കിന് രൂപ ഇതിനകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. […]