സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശര്‍മ ഓലി. സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. ശാസ്ത്ര രംഗത്ത് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നത്. ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് അയോധ്യ. […]
International
സുരക്ഷിതത്വം കൂടുതല്‍, കുറ്റകൃത്യങ്ങള്‍ കുറവ്; ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമായി ഖത്തര്‍
ഇന്ത്യക്ക് ഈ പട്ടികയില്‍ അറുപത്തിയൊമ്പതാം സ്ഥാനത്താണ് ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഖത്തര്‍. സുരക്ഷിതത്വം കൂടുതലുള്ളതും കുറ്റകൃത്യം കുറഞ്ഞതുമായ രാജ്യമെന്ന നിലയിലാണ് ഖത്തര്‍ റാങ്കിങില്‍ ഒന്നാമതെത്തിയത്. പട്ടികയില്‍ ഒമാന്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ലോകത്തെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് ഡാറ്റാബേസായ നമ്പിയോ ആണ് വിശദമായ സര്‍വേ വഴി ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനം നിറഞ്ഞതുമായ രാജ്യങ്ങളുടെ റാങ്ക് തിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. മൊത്തം 133 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ അറബ് മേഖലയുടെയും […]
വ്യാപാര മേഖലയിലെ സ്വദേശിവത്കരണം വീണ്ടും ശക്തമാക്കാനൊരുങ്ങി സൌദി അറേബ്യ
സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പദ്ധതി. ചില്ലറ – മൊത്ത വ്യാപാര മേഖലകളിലെ ഒമ്പത് വിഭാഗം സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന്, ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ […]
കോവിഡിന് മരുന്നുമായി റഷ്യ; മനുഷ്യരിലെ പരീക്ഷണം വിജയകരം
ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. കൊറോണ വൈറസിനെതിരായ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യ. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി മുപ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി 94,000ത്തിലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ […]
ബഹ്റൈനിലെത്തുന്ന യാത്രക്കാർ കോവിഡ് ടെസ്റ്റിന്‍റെ ചെലവ് വഹിക്കണം
ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും ജൂലൈ 21 മുതൽ ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് -19 പരിശോധനയുടെ ചെലവ് സ്വയം വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ദിനാറാണ് ടെസ്റ്റിന് ചെലവ് വരിക. അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ് ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും. യാത്രക്കാർ ‘ബി അവെയർ ബഹ്റൈൻ’ മൊബൈൽ ആപ്പിലുടെ ഇലക്ട്രോണിക് പേയ്മെൻറ് ആയോ ക്യാഷ് ആയോ പണം അടക്കണം. കാബിൻ ക്രൂ, ഡിപ്ലോമാറ്റിക് യാത്രക്കാർ, മറ്റ് ഔദ്യോഗിക യാത്രക്കാർ […]
കോവിഡ് സാഹചര്യത്തില്‍ ഇഖാമ കാലാവധി ദീര്‍ഘിപ്പിക്കല്‍ നാട്ടില്‍ പോയി കുടുങ്ങിയവര്‍ക്ക് മാത്രം; സൗദിക്കകത്തുള്ളവരുടെ റീ എന്‍ട്രി, എക്സിറ്റ് വിസകളും ദീര്‍ഘിപ്പിക്കും
നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ എന്നിവയുടെ കാലാവധി ആനുകൂല്യം നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക ജവാസാത്ത് വിഭാഗം പുറത്തിറക്കി. ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ഇതു പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ താഴെ പറയുന്ന വിഭാഗക്കാരാണ്. 1. റീ എൻട്രിയോ, എക്സിറ്റോ അടിച്ച ശേഷം സൗദിയിൽനിന്ന് പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവര്‍ക്ക് […]
ദുബൈ മെട്രോ’റൂട്ട് 2020′ പാത തുറന്നു; ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും
ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത ദുബൈ മെട്രോയുടെ റൂട്ട് 2020 പാത യാത്രക്കാർക്ക് തുറന്നുകൊടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകൾ ഉൾകൊള്ളു പുതിയ പാതയിൽ ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും. […]
കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ശാസ്ത്രജ്ഞര്‍
രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചിരിക്കുന്നത്. കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചിട്ടുണ്ട്.. പുതിയ നിഗമനപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. […]
ദക്ഷിണ ചൈന കടലിലേക്ക് വിമാനവാഹിനി കപ്പലുകൾ അയച്ച് അമേരിക്ക
ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് അമേരിക്ക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹിനി കപ്പലുകളാണ് സൈനികാഭ്യാസങ്ങൾക്കായി എത്തുന്നത്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടെയാണിത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അമേരിക്കയുടെ നീക്കമെന്നാണ് സൂചന. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികൾക്കും സഖ്യകക്ഷികൾക്കും വ്യക്തമായ സൂചന നൽകുകയാണ് ലക്ഷ്യമെന്ന് യു.എസ് റിയർ അഡ്മിറൽ ജോർജ് എം.വൈകോഫ് പറഞ്ഞു. […]
കോവിഡ് സാഹചര്യത്തിലെ ഇളവുകള്‍ നീട്ടി നല്‍കാന്‍ സൗദി അറേബ്യയുടെ തീരുമാനം
സല്‍മാന്‍ രാജാവിന്‍റെ ഉത്തരവിലാണ് ഇളവുകള്‍ നീട്ടാനുള്ള തീരുമാനം പറയുന്നത് കോവിഡ് കാരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഏതാനും ഇളവുകൾ തുടരാൻ തീരുമാനിച്ചു. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിൽ സൗദി ഉന്നത സഭയാണ് ഇളവ് തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും രാജ്യത്തെ നിക്ഷേപകരെയും കൊറോണ കരണമായുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇളവ് നീട്ടുന്നതിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, […]










