തൃശ്ശൂർ കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത് ആംബുലൻസ് ഡ്രൈവർമാർ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ഫോൺ വഴി വ്യാജ സന്ദേശം എത്തിയത്. കേച്ചേരിപ്പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം. വിവരമറിഞ്ഞ ഉടൻ കുന്നംകുളത്ത് നിന്നുൾപ്പെടെ ആറോളം ആംബുലൻസുകളാണ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. സ്ഥലത്ത് എത്തിയപ്പോഴാണ് യാതൊരു അപകടവും നടന്നിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ മനസ്സിലാക്കിയത്. കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിൾ […]
India
മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; കാറും ഇരു ചക്രവാഹനവും ആക്രമിച്ചു
മൂന്നാറിൽ പടയപ്പയുടെ ആക്രമണം. നയമക്കാട് നിർത്തിയിട്ടിരുന്ന കാറും ഇരു ചക്രവാഹനവും ആക്രമിച്ചു. രാവിലെ ഇവിടെ പടയപ്പ ഒരുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.മറയൂർ സ്ഥാനപാതയിലാണ് ഇന്ന് ആനയുടെ പരാക്രമം. വൈകിട്ട് അഞ്ചുമണിയോടെ റോഡരികിൽ നിർത്തിയിട്ട ബൈക്കും കാറും ആക്രമിച്ചു. ആനയെ കണ്ടു വാഹന യാത്രക്കാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. സംഭവസമയം അതുവഴി എത്തിയ ട്രാക്ടറിന് നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു. രാവിലെ നയമക്കാട് എസ്റ്റേറ്റ് റോഡിലാണ് പടയപ്പ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തമിഴ്നാട്ടിൽ നിന്ന് സിമൻറ് കയറ്റി വന്ന ലോറി […]
തെരഞ്ഞെടുപ്പിന് മുന്‍പേ യുഡിഎഫ് തോറ്റു; കോണ്‍ഗ്രസിന് ബിജെപിയുമായി സന്ധിചേര്‍ന്നെന്ന് ബിനോയ് വിശ്വം
യുഡിഎഫ് തെരഞ്ഞെടുപ്പിന് മുന്‍പേ പരാജയപ്പെട്ടെന്ന പരിഹാസവുമായി സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. ഇടതുവിരുദ്ധത കാരണം കോണ്‍ഗ്രസ് ബിജെപിയുമായി സന്ധിചേര്‍ന്നു. യുഡിഎഫില്‍ തുടരാനുള്ള ലീഗിന്റെ അസ്വസ്ഥത പ്രകടമായെന്നും ലീഗിന് യുഡിഎഫില്‍ സ്വസ്ഥമായി നില്‍ക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് മാവേലിക്കരയിലെ സിപിഐ സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാര്‍ പ്രതികരിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചര്‍ച്ചയാക്കുമെന്നും മാവേലിക്കര കിട്ടാക്കനിയല്ലെന്നും അരുണ്‍കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി എ അരുണ്‍കുമാറിന്റെ പേര് മാവേലിക്കരയില്‍ […]
വയനാട്ടില്‍ ആനി രാജ; തൃശൂരില്‍ വി എസ് സുനില്‍കുമാര്‍; സിപിഐ സ്ഥാനാര്‍ത്ഥികളായി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തൃശൂരില്‍ വി എസ് സുനില്‍കുമാറും സ്ഥാനാര്‍ത്ഥികളാകും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും മത്സരിക്കും. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി എ അരുണ്‍കുമാറിന്റെ പേര് അന്തിമമാക്കിയത്. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് തീരുമാനം. ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി […]
ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി ബിജെപിയിൽ ചേർന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ഏക എംപി ഗീത കോഡ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി ഷാൾ അണിയിച്ച് കോഡയെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത കോഡ. മധു കോഡയും ബിജെപി ഓഫീസിൽ എത്തിയിരുന്നുവെന്നാണ് വിവരം. കോൺഗ്രസുമായുള്ള ഗീത കോഡയുടെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ 14 സീറ്റിൽ 12ലും ബിജെപിയും സഖ്യകക്ഷികളുമാണ് വിജയിച്ചത്. ഗീത കോഡ […]
6 ലക്ഷം വരെ ഫീസ്, പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്; കൂട്ട പരാതിയുമായി വിദ്യാര്‍ഥികള്‍
തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികളെത്തി. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്.ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് […]
ഹൗസിങ് ബോർഡ് കേസ്: തമിഴ്നാട് മന്ത്രി ഐ പെരിയസാമിക്ക് തിരിച്ചടി
അഴിമതി കേസിൽ തമിഴ്നാട് ഗ്രാമ വികസന മന്ത്രി ഐ പെരിയസ്വാമിക്ക് തിരിച്ചടി. ഹൗസിങ് ബോർഡ് കേസിൽ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്തണമെന്നും ഉത്തരവ്. ഹൈക്കോടതി ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് സ്വമേധയായെടുത്ത റിവിഷൻ നടപടിയിലാണ് വിധി. 2006 മുതൽ 2011 വരെ ഹൗസിംഗ് ബോർഡ് മന്ത്രിയായിരുന്ന ഐ പെരിയസാമി, അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകനായിരുന്ന ഗണേശന് ഹൗസിംഗ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള വീട് അനധികൃതമായി അനുവദിച്ചുവെന്നാണ് കേസ്. […]
‘അറസ്റ്റ് നിയമവിരുദ്ധം, സമൂഹം ആദരിക്കുന്ന ഒരാൾ’; ഷിഹാബുദ്ദീനെ ന്യായീകരിച്ച് അക്യുപങ്‌ചർ സംഘടന
തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്‌ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ ന്യായീകരിച്ച് സംഘടന. ഷിഹാബുദ്ദീൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ അക്യുപങ്‌ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ. സമൂഹം ആദരിക്കുന്ന ഒരാളാണ് ഷിഹാബുദ്ദീനെന്നും ഉടൻ വിട്ടയക്കണമെന്നും ഐഎപിഎ ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരും കേരള സർക്കാരും അക്യുപങ്ചർ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അക്യുപങ്ചർ പ്രസവം എന്നൊന്നില്ല. രോഗത്തിന് മാത്രമാണ് അക്യുപങ്‌ചർ ചികിത്സയുള്ളത്. ഷിഹാബുദിൻ്റെ പേര് എഫ്ഐആറിൽ പോലുമില്ല. ഷിഹാബുദ്ദീൻ മുമ്പ് അധ്യാപകനായിരുന്നു. അധ്യാപനം ഉപേക്ഷിച്ചാണ് അക്യുപങ്ചർ ചികിത്സയിലേക്ക് ഇറങ്ങിയത്. […]
ഇ.ഡിയുടെ ഏഴാമത്തെ സമൻസും തള്ളി അരവിന്ദ് കെജ്‌രിവാൾ; ചോദ്യം ചെയ്യലിന് ഹാജരാകില്ല
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഏഴാം തവണയാണ് ഇ.ഡിയുടെ സമൻസ് കെജ്‌രിവാൾ തള്ളുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്‌രിവാൾ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. ഡൽഹി മദ്യനയ കേസിൽ നേരത്തേയുള്ള സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് നേരിട്ട് […]
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് തമിഴ് മനില കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിൽ സഖ്യകക്ഷിയുണ്ടാക്കി ബിജെപി. ‘തമിഴ് മണില കോൺഗ്രസ്’ (ടിഎംസി) ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ജി.കെ വാസനാണ് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ ടിഎംസി മത്സരിക്കുമെന്ന് വാസൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യ ഔദ്യോഗിക സഖ്യമാണിത്. തമിഴ്നാടിൻ്റെയും തമിഴരുടെയും ക്ഷേമം, ശക്തവും സമൃദ്ധവുമായ ഇന്ത്യ തുടങ്ങിയവ പരിഗണിച്ചാണ് ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം. ഫെബ്രുവരി 27 ന് തിരുപ്പൂർ ജില്ലയിലെ പാലാടത്ത് […]