കേരളത്തിന് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഘത്തിൽ നാല് പേരാണ് ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. VSSC വേദിയിലാണ് അഭിമാന ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. സംഘത്തെ കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. […]
India
ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല, വടകരയിൽ LDF വിജയിക്കും; കെ.കെ ശൈലജ
ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം എടുക്കില്ലെന്നും യു.ഡി എഫ് ഇത് വിഷയമാക്കിയാലും ജനം ഏറ്റെടുക്കില്ലെന്നും വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വിഷയമാക്കേണ്ട ആവശ്യകത ഇല്ല. വടകരയിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. രാഷ്ട്രീയം വച്ചും ഇടത് പക്ഷം ജയിക്കണമെന്നത് നാടിൻ്റെ ആവശ്യമാണെന്ന് കൂടി അവർ വ്യക്തമാക്കി. ടി.പി വധം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. യുഡിഎഫ് ഈ വിഷയം ഉയർത്തിയാലും ജനം ഒരു വിഷയമായി ഇതെടുക്കില്ല. ടി.പി വധത്തെ […]
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എസ്പിക്ക് കനത്ത തിരിച്ചടി; പാർട്ടി ചീഫ് വിപ്പ് സ്ഥാനം മനോജ് പാണ്ഡെ രാജിവച്ചു
ഉത്തർപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി. പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് എംഎൽഎ മനോജ് കുമാർ പാണ്ഡെ രാജിവച്ചു. റായ്ബറേലിയിലെ ഉഞ്ചഹാർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. എസ്പി സർക്കാരിൽ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് കനത്ത തിരിച്ചടിയാണിത്. മനോജ് പാണ്ഡെയുടെ രാജി സ്വീകരിക്കുകയും, ചീഫ് വിപ്പിൻ്റെ ഓഫീസിന് പുറത്ത് നിന്ന് അദ്ദേഹത്തിൻ്റെ നെയിംപ്ലേറ്റ് നീക്കം ചെയ്യുകയും ചെയ്തു. അതിനിടെ മനോജ് പാണ്ഡെ മുഖ്യമന്ത്രി […]
ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡിഗ്രി സെൽഷ്യസ് ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 […]
അമിതവേഗതയിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു […]
ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും.സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും ഒരു പി ബി അംഗത്തെയുമാണ് സിപിഐഎം പോരിനിറക്കുന്നത്. മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും സ്ഥാനാർത്ഥിപട്ടികയിലുണ്ട്. ആറ്റിങ്ങൽ – വി. ജോയ്, കൊല്ലം -എം. മുകേഷ്, പത്തനംതിട്ട – ഡോ. ടി.എം. തോമസ് ഐസക് എന്നിവർ തെരഞ്ഞെടുപ്പ് […]
15 രാജ്യസഭാ സീറ്റിലേക്കുള്ള തെഞ്ഞെടുപ്പ് ഇന്ന്; യുപിയിൽ കൊമ്പുകോർക്കാൻ ബിജെപിയും എസ്പിയും
ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. യുപിയിൽ 10 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അവിടെ ബിജെപിക്ക് ഏഴെണ്ണം ജയിക്കാൻ സാധിക്കും. സമാജ്‌വാദി പാർട്ടിക്ക് രണ്ടും സീറ്റുകളിൽ ഉത്തർപ്രദേശിൽ വിജയിക്കാം. പത്താം സീറ്റിൽ ഇരു പാർട്ടികളും കൊമ്പുകോർക്കും. കർണാടകയിലെ നാലിൽ മൂന്നെണ്ണം കോൺഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ദളിന്റേതായി അഞ്ചാമതൊരു സ്ഥാനാർഥിയും രംഗത്തുണ്ട്. ഉത്തർപ്രദേശിൽ ബി.ജെ.പി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 പേർ മത്സരത്തിനുണ്ട്. 403 അംഗ നിയമസഭയിലെ […]
കാട്ടാന ആക്രമണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്
മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്. അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ മണിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ […]
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കേരള പദയാത്ര സമാപനത്തിൽ പങ്കെടുക്കും, ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷമാണു പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ […]
മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി. ന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മണിയെ കൂടാതെ നാലു പേരാണ് […]