Association India Kerala Pravasi Switzerland

ശ്രീ തോമസ് മണ്ണഞ്ചേരി – അനുസ്മരണം – Jose Valladiyil

സ്വിസ്സ് മലയാളി സമൂഹത്തിൽ പ്രത്യേകിച്ച് ബാസലിൽ ദിർഘകാലം പ്രവർത്തന നിരതനായിരുന്ന, ബന്ധുക്കളും മിത്രങ്ങളും സ്നേഹപൂർവ്വം തോമാച്ചായൻ എന്ന് വിളിച്ചിരുന്ന തോമസ് മണ്ണഞ്ചേരിക്ക് വെള്ളിയാഴ്ച യാത്രാമൊഴി. ശ്രീ തോമസ് മണ്ണഞ്ചേരി ,അദ്ദേഹത്തിന്റെ വേർപാട് എല്ലാവർക്കും വേദനാജനകമാണ്. ചികിത്സയുമായി കഴിഞ്ഞിരുന്ന അവസാന മാസങ്ങളിലും ശക്തമായ മനഃശക്തിയോടെ എന്തും നേരിടാൻ തോമാച്ചായൻ തയ്യാറായിരുന്നു. സ്വിറ്റ്സർലന്റിലെ സാമൂഹ്യ ജീവിതത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങുന്നത് . ബാസലിലെ രണ്ടാം തലമുറയിലെ കുട്ടികൾ കുടുതലും ജനിച്ചത് 90 കളുടെ ആരംഭത്തിലാണ്.അവർക്ക് കലാപരമായൊരു […]

Association Kerala Pravasi Switzerland

കഴിഞ്ഞ ദിവസം നമ്മളിൽ നിന്നും വേർപിരിഞ്ഞ ശ്രീ തോമസ് മണ്ണൻചേരിയുടെ സംസ്കാരച്ചടങ്ങുകൾ ഈ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്

Funeral Announcement With heavy hearts, we announce the passing of Thomas Mannancherry, beloved husband of Kochurany Mannancherry,loving father of Suresh Mannancherry, and Rajesh Mannancherry with his wife Anja Stampfli. A funeral service will be held onFriday, 4 July 2025, at the following times and locations: 14:00 – Holy MassRömisch-katholische Kirche St. Peter und PaulBaslerstrasse 51, […]

Association International Kerala Pravasi Switzerland

രണ്ടു ദിനരാത്രങ്ങൾ നീണ്ടു നിന്ന ഇരുപതാമത് കേളി അന്താരാഷ്ട്ര കലാമേള സമാപിച്ചു. കലാതിലകം നന്ദന പ്രശാന്തും ,കലാരത്ന ഡോണ മുണ്ടിയാനിയും, ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി റോഹൻ രതീഷും കരസ്ഥമാക്കി .

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനായ കേളി ഒരുക്കിയ ഇരുപതാമത് കേളി കലാമേള ഹോംബ്രെക്ടികോണിൽ വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി. ആറു മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിൻ്റെ ഫലമായ് ജൂൺ 7, 8 തീയതികളിൽ നടന്ന 20-)മത് കേളി ഇൻ്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു. രണ്ടു ദിനരാത്രങ്ങൾ ഹോംബ്രെക്ടികോണിൽ ജൂൺ 7, 8 തീയതികളിൽ ചിലങ്കകളുടെയും സംഗീതത്തിന്റെയും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു.അടുത്തവർഷം […]

Kerala Pravasi Switzerland

ശ്രീ തോമസ് അങ്ങേവീട്ടിൽ ,കാഞ്ചിയാർ ,കട്ടപ്പന നിര്യാതനായി ,സൂറിച് നിവാസി വർഗീസ് കരുമത്തിയുടെ ഭാര്യാ പിതാവാണ് പരേതൻ

സൂറിച് നിവാസി ശ്രീമതി ജാൻസി കരുമത്തിയുടെ ( WIFE OF VARGHESE KARUMATHY ) പ്രിയ പിതാവ് ശ്രീ തോമസ് അങ്ങേവീട്ടിൽ ,കാഞ്ചിയാർ ,കട്ടപ്പന നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . ശവസംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച്ച (05.06.2025 ) രണ്ടുമണിക്ക് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തപ്പെടുന്നതാണ് സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതൻ്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, സംഘടനയുടെ ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്‌തു

Kerala Pravasi Switzerland

സൂറിച് നിവാസികളായ ആനിയമ്മ തുണ്ടത്തിലിന്റെയും ,മിനിമോൾ ഉടുപുഴയിലിന്റെയും പ്രിയ സഹോദരൻ ശ്രീ ജോൺ മാത്യു തുണ്ടത്തിൽ നിര്യാതനായി .

സൂറിച് : ശ്രീമതി ആനിയമ്മ തുണ്ടത്തിന്റെയും, മിനിമോൾ ഉടുപുഴയിലിന്റെയും, സഹോദരൻ ശ്രീ ശ്രീ ജോൺ മാത്യു തുണ്ടത്തിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂറിച് നിവാസി ശ്രീ രഞ്ജി കോളിൻസിന്റെ ഭാര്യാ സഹോദരനാണ് പരേതൻ. ശവസംസ്കാര ചടങ്ങുകൾ 11/05/2025 ഞായറാഴ്ച രാവിലെ 11.30 ന് വീട്ടിൽ നിന്നും ആരംഭിച്ച്, കാഞ്ഞിരത്താനം സെൻ്റ് ജോൺസ് ദേവാലയത്തിൽ നടത്തപെടുന്നത്താണ്. പരേതൻ്റെ ഭൗതികശരീരം ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് സ്വഭവനത്തിൽ എത്തിക്കുന്നതുമാണ്. കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതൻ്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ആദരാജ്ഞലികൾ […]

Association Europe India Kerala Pravasi Switzerland

ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവാസി യുവജനോത്സവമായ കേളി ഇന്റർനാഷണൽ കലാമേള ജൂൺ 7/8 തീയതികളിൽ സൂറിച്ചിൽ -രെജിസ്ട്രേഷൻ മെയ് 12 വരെ

സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ കേളി നടത്തുന്ന കലയുടെ മാമാങ്കമായ കേളി കലാമേള ജൂൺ ഏഴ് ,എട്ട് , തീയതികളിൽ സൂറിച്ചിൽ വെച്ച് നടക്കുന്നു … .ഇന്ത്യൻ അനുഷ്ടാന കലകളെ രണ്ടാം തലമുറക്ക് പകർന്നു കൊടുക്കുന്ന മഹത്തായ ധർമ്മമാണ് കേളി വര്ഷങ്ങളായി ചെയ്യുന്നത് .ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ ഈ കലാമാമാങ്കത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നു .മികച്ച സംഘാടന പാടവത്തോടെ കലാമേള ഒരു വൻ വിജയമാക്കിതീർക്കുവാൻ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം […]

Association Kerala Pravasi Switzerland

പത്താം വാർഷികത്തിൽ ഒരുകോടി തൊണ്ണൂറുലക്ഷം രൂപയുടെ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കി ലൈറ്റ് ഇൻ ലൈഫ്

പിന്നോക്ക വിദ്യാഭ്യാസ മേഖലകളിൽ പ്രാഥമിക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും, നിരാലംബർക്ക് ഭവനങ്ങൾ നിർമ്മിച്ചുനൽകിയും, സ്വിറ്റ്‌സർലൻഡിലെ  ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് അവരുടെ പത്താം വാർഷികം അർത്ഥവത്താക്കി. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലും, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ലൈറ്റ് ഇൻ ലൈഫ് കരുണയുടെ പ്രകാശം ചൊരിഞ്ഞത്. ആസാം, മേഘാലയ, അരുണാചൽപ്രദേശ്, മിസോറാം സംസ്ഥാനങ്ങളിലും, മഡഗാസ്കറിലുമായി പ്രതിവർഷം 400 വിദ്യാർത്ഥികൾക്കാണ് താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള പഠനസഹായം ലൈറ്റ് ഇൻ ലൈഫ് നൽകിവരുന്നത്. […]

Kerala Pravasi Switzerland

സ്വിസ് മലയാളി ഷിബു ജോസഫ് തലച്ചിറയ്ക്കൽ (51) കേരളത്തിൽ,നിര്യാതനായി.

സ്വിസ് മലയാളി ഷിബു ജോസഫ് തലച്ചിറയ്ക്കൽ (51) കേരളത്തിൽ, സ്വദേശമായ മല്ലപ്പള്ളിയിൽ നിര്യാതനായി. സ്വിറ്റ്സർലൻഡിലെ ബേൺ (ബീൽ) നിവാസി ആയിരുന്നു. മുൻപ് ദീർഘകാലം പ്രസ്റ്റൻ (UK) നിവാസിയും ആയിരുന്നു. സംസ്ക്കാരം 2025 മാർച്ച് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പറ്റ (മല്ലപ്പള്ളി) സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അനില. മക്കൾ: അലൻ, അബിയ, അൻസു. ബേൺ (ബീൽ) നിവാസിയായ ഷീബ കോഴിമണ്ണിൽ സഹോദരിയാണ്. ആദരാഞ്ജലികൾ.

Association Kerala Pravasi Switzerland

കടുത്തുരുത്തി ,വാലാച്ചിറ ,ചേനക്കാല നടുപറമ്പിൽ N T തോമസിന്റെ ഭാര്യ ശ്രീമതി ആനി തോമസ് (കുറവിലങ്ങാട് തൊണ്ടാംകുഴി കുടുംബാഗം) നിര്യാതയായി .

സ്വിറ്റ്സർലൻഡ് : ശ്രീമതി ആനി തോമസ് നടുപ്പറമ്പിൽ (72 ) ഇന്നലെ ( 14.02.25) നിര്യാതയായി.കുറവിലങ്ങാട് തൊണ്ടാംകുഴി കുടുംബാഗമാണ് പരേത .മക്കൾ : നിഷാ ലെസ്ലിൻ (UK ) അപർണാ സുനിൽ (IRELAND ) മീനു റോസ് തോമസ് (AUSTRALIA ) മരുമക്കൾ :ലെസ്ലിൻ അഗസ്റ്റിൻ ,പുളിക്കൽ ,കോതമംഗലം ,സുനിൽ കുര്യൻ ,പാലാക്കത്തടത്തിൽ ,മണ്ണയ്ക്കനാടു ,ലിറ്റോ തോമസ് ,കളത്താപതിയിൽ .,കുറവിലങ്ങാട് . സഹോദരി -ട്രീസ ജോസ് കടകേലിൽ (ആസ്‌ട്രേലിയ ) സഹോദരങ്ങൾ : ഡോക്ടർ .ജോയി ജേക്കബ് […]

Association Kerala Pravasi Switzerland

കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാനിപുണ അവാർഡുകൾ വിതരണം ചെയ്യപ്പെട്ടു.മികച്ച സംഗീത സംവിധായകൻ ശ്രീ ബാബു പുല്ലേലി

കോഴിക്കോട് പുതിയറയിലുള്ള എസ് കെ പൊറ്റക്കാട് ആഡിറ്റോറിയത്തിൽ വച്ച് 2025 ലെ കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാനിപുണ അവാർഡുകൾ ഇന്ന് വിതരണം ചെയ്യപ്പെട്ടു. വിവിധ സിനിമാ താരങ്ങളുടേയും മാദ്ധ്യമപ്രവർത്തകരുടേയും സാംസ്ക്കാരിക നേതാക്കന്മാരുടേയും സാന്നിദ്ധ്യത്തിലാണ് അവാർഡ് ദാനചടങ്ങുകൾ അരങ്ങേറിയത്. സ്വിസ്സ് മലയാളികൾക്ക് ഏറെ അഭിമാനം നൽകും വിധത്തിൽ, മുസിക്ക് ആൽബം ഇനത്തിൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള അവാർഡ് സ്വിസ്സ് ബാബുവിനുവേണ്ടി, സഹോദരീ പുത്രനും കോളേജ് അദ്ധ്യാപകനുമായ ശ്രീ അലക്സ് ജോയ് പാലയൂർ എറ്റുവാങ്ങി. സ്വിസ്സ് ബാബു വെന്ന് […]