Kerala

പാലക്കാട് പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് മോഷണം പോയത്

പാലക്കാട് നഗരത്തിൽ ബസ് മോഷണം. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബസ് നഗരത്തിൽ തന്നെ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. പട്ടികാട് സ്വദേശി സാലുവിന്റെ ഉടമസ്ഥതയിലുള്ള ബസാണ് കാണാതായത്. ഇന്നലെ വൈകിട്ട് 8.20 ഓടെ ട്രിപ്പ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ ബസ് പാർക്ക് ചെയ്തിരുന്നു. തുടർന്ന് ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുകയായിരുന്നു. […]

Kerala

ഒരു വർഷം മുതൽ 2 മാസം വരെ പഴക്കമുള്ള മൃതദേഹങ്ങൾ ഫ്രീസറിൽ; വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മൃതദേഹങ്ങൾ വർധിക്കുന്നു

വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മൃതദേഹങ്ങൾ വർധിക്കുന്നു. ഒരുവർഷം മുതൽ രണ്ട് മാസംവരെ പഴക്കമുള്ള മൃതദേഹങ്ങളാണ് ഫ്രീസറിൽ സൂഷിച്ചിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മൃതദേഹങ്ങൾ സാംസ്‌ക്കരിക്കാനുള്ള നടപടി ഉണ്ടായില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലെ രജിസ്റ്റർ കോപ്പിയിലെ മൃതദേഹങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ : ഒന്നാമത്തെ പേര് ബേബി. ബന്ധുക്കളില്ല മൃതദേഹം മോർച്ചറിയിൽ എത്തിയത് ഈ വർഷം ജനുവരി 26ന്. അതായത് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോട് അടുക്കുന്നു. രണ്ടാമത്തെ പേര് കൃഷ്ണൻ. […]

Kerala

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു; ഇന്ന് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത് 90620 പേർ

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീർത്ഥാടകരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിയന്ത്രിത തിരക്കാണ് സന്നിധാനത്ത് ഉണ്ടായത്. അനിഷ്ടസംഭവങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നിലവിൽനിയന്ത്രണവിധേയമായി മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നുള്ളൂ. നിലവിലെ നിയന്ത്രണങ്ങൾ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്കൊഴിവാക്കാൻ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങിയതായാണ് വിലയിരുത്തൽ. ഇതിൻ്റെ ഭാഗമായി ക്യൂ മാനെജ്മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കും. അയ്യപ്പഭക്തരുടെ […]

Kerala

ജലനിരപ്പ് 141.05 അടി; മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെയാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്.പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും.  അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. സെക്കൻഡിൽ 4000 ത്തോളം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. തമിഴ്‌നാട് 511 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. റൂൾ കർവ് പരിധി അവസാനിച്ചതോടെ സുപ്രീംകോടതി നിജപ്പെടുത്തിയ പരമാവധി സംഭരശേഷിയായ 142 അടിയിൽ ജലനിരപ്പ് നിലനിർത്തുക എന്നതാണ് തമിഴ്‌നാടിന്റെ […]

Kerala

കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു

കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. കുളത്തുപ്പുഴ സ്വദേശിനി ബിന്ദു (46) ആണ് മരിച്ചത്. കുളത്തുപ്പുഴ ഡിപ്പോ ജംഗ്ഷനിൽ സൂര്യാലയത്തിൽ 46 വയസ്സുള്ള ബിന്ദുവാണ് മരണപ്പെട്ടത്. അഞ്ചൽ – ആയൂർ റോഡിൽ പെരിങ്ങള്ളൂരിലാണ് അപകടം നടന്നത്.  ആയൂരിൽ നിന്നും അഞ്ചലിലേക്ക് പോവുകയായിരുന്ന ബസ്, അഞ്ചലിലേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസ് സ്ത്രീയുടെ ദേഹത്തൂടെ കയറിയിറങ്ങി. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kerala

യുവാവിനെ കുത്തി കൊലപ്പെടുത്തി

തൃശൂർ മാള വലിയപറമ്പില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാക്കുളിശേരി സ്വദേശി ബിനോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Kerala

കണ്ണൂർ പിലാത്തറ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞു

കണ്ണൂർ പിലാത്തറ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Kerala

ബൈക്ക് മരത്തിലിടിച്ച് ഒരാൾക്ക് മരണം

കെ.പി റോഡിൽ പത്തനംതിട്ട മാരൂരിനും ചാങ്കൂരിനും ഇടയിൽ ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. കൊട്ടാരക്കര പ്ലാപ്പള്ളി സദേശി രജിത് ആണ് മരിച്ചത്. ഇളമണ്ണൂർ സ്വദേശി അഖിലിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30തോടെയാണ് അപകടം നടന്നത്.

Kerala

കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞു

കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞു. ദേശീയപാത 766 ഗുണ്ടൽപേട്ട വയനാട് റോഡിൽ മൂല ഹള്ള ആനക്കുളത്തിന് സമീപം ഇന്നലെ രാത്രിയാണ് കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞത്. ഇതോടെ കർണാടക വനം വകുപ്പ് ചെക്ക് അതിർത്തിയിലെ ഇരു ചെക്ക് പോസ്റ്റുകളും അടച്ചു. ചരിഞ്ഞ ആനയുടെ ജഡം മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഇതോടെ ദേശീയ പാത 766 ൽ ഗതാഗതം തടസപ്പെട്ടു.

Kerala

ആയിക്കരയിലെ 15കാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസ്; രണ്ട് പേർക്കെതിരെ പോക്സോ കേസെടുത്തു

ആയിക്കരയിൽ 15 കാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 2 പേരെ കൂടി പ്രതി ചേർത്തു. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആറ് മാസം മുമ്പാണ് പീഡനം നടന്നത്. കുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കടലായി സ്വദേശി ഷരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 10 മുതലാണ് സംഭവം നടന്നത്. മയ്യില്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുട്ടി കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. 15കാരൻ […]