Kerala

മൂടൽ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങൾ കൊച്ചിയിലെത്തി

മൂടൽ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങൾ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ഇന്ന് പുലർച്ചെയാണ് കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ […]

Kerala

പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിഐക്കെതിരെ കേസ്

പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസ്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ […]

Kerala

‘നൻപകൽ നേരത്തി’ന് വൻതിരക്ക്; ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കേസ്

ഐഎഫ്എഫ്‍കെയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിയറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയും ചെയ്തു. ശേഷം പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.

Kerala

തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് ആണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികളായ 2 പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വേൾഡ് കപ്പ് ലക്ഷ്യമിട്ടാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

National

ഡൽഹിയിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ സ്കൂട്ടറിലെത്തിയവരുടെ ആസിഡ് ആക്രമണം

ഡൽഹിയിലെ ദ്വാരകയിൽ 17 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. നമ്പർ ബോർഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. ആക്രമണത്തിന് ഇരയായ പ്ലസ്ടു വിദ്യാർത്ഥിനി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വനിതാ കമ്മിഷൻ പ്രതിനിധികളും ആശു​പത്രിയിലെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തിലെ രണ്ടാമനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് […]

Kerala

കാസർഗോഡ് വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉപ്പള സ്വദേശി സമദിന്റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം ഒന്നര ഇ‍ഞ്ച് സ്ക്വയറിൽ തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജിൽ വീണത്. അപകടം സംഭവിച്ച ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് അടുത്തുണ്ടായിരുന്നു. എന്നാൽ കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടി വീണ ശേഷമാണ് […]

Kerala

കോട്ടയം ജില്ലയിൽ പക്ഷിപ്പനി; പക്ഷികളെ ദയാവധം ചെയ്ത് സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചു

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളിൽ വളർത്തുന്ന താറവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗം വ്യാപിക്കാതിരിക്കാൻ പക്ഷികളെ ദയാവധം ചെയ്തു സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആർപ്പൂക്കര പഞ്ചായത്തിലെ രണ്ടാം വാർഡിലെയും തലയാഴം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെയും കർഷകരുടെ 5000 ത്തോളം താറാവുകളെ കൊല്ലാനാണ് തീരുമാനം. ഫാമിലെ ബ്രോയിലർ കോഴികൾക്ക് ആയിരുന്നു രോഗലക്ഷണങ്ങൾ ഉണ്ടായത്. തുടർന്നു തിരുവല്ലയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനി കണ്ടെത്തി. […]

Kerala

ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ; നാമക്കൽ സ്വദേശി മണിവേൽ അറസ്റ്റിൽ

കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് ടാങ്കർ മറിഞ്ഞ സ്ഥലത്ത് ഫയർഫോഴ്സ് സംഘം ക്യാമ്പ് ചെയ്യുകയാണ്.  മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ വാതക ചോർച്ചയില്ലെന്നാണ് ലഭ്യമായ വിവരം. പിലാത്തറ ഏഴിലോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങളാണ് […]

Kerala

കേരള രജിസ്ട്രേഷൻ ബസിന് ആന്ധ്ര നമ്പർ പ്ലേറ്റ്; അയ്യപ്പ ഭക്തരുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി

വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിന്തുടർന്ന് പിടികൂടി മോട്ടർ വാഹനവകുപ്പ്. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസാണ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ചു ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയപ്പോൾ പിടിയിലായത്. മോട്ടോർ വാഹന വകുപ്പ് വിഭാഗമാണ് കിഴക്കേകോട്ടയിൽ വെച്ച് ബസ് പിടികൂടിയത്.കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.

National

ഉദയനിധി ഇനി മന്ത്രി; ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ആദ്യ ട്വീറ്റ്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.രവി അംഗീകരിച്ചിരുന്നു.  മന്ത്രിപദമെന്നത് ഒരു അധികാരസ്ഥാനം എന്നതല്ലാതെ, ഉത്തരാവിദത്തത്തോടെയാണ് കാണുന്നതെന്ന് ഉദയനിധി ട്വീറ്റ് ചെയ്തു. 2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ […]