മൂന്ന് ദിവസമായി ജനവാസമില്ലാത്ത ദ്വീപിൽ കുടുങ്ങി 64 കാരൻ. ബഹാമസ് ദ്വീപിൽ കുടുങ്ങിയ വയോധികനെ യുഎസ് കോസ്റ്റ് ഗാർഡ് (യുഎസ്‌സിജി) വെള്ളിയാഴ്ച രക്ഷപ്പെടുത്തി. ഫ്ലോറിഡ, ക്യൂബ, ബഹാമസ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ കേ സാലിന് സമീപമാണ് യുഎസ്സിജി ഇവരെ കണ്ടെത്തിയത്. 64 കാരനായ ബഹാമിയൻ പൗരനാണെന്ന് തിരിച്ചറിഞ്ഞ എയർക്രൂ ദ്വീപിൽ ആശയവിനിമയം സ്ഥാപിക്കുന്നതിനായി റേഡിയോയും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സാധനങ്ങൾ ദീപിൽ എത്തിച്ചു കൊടുത്തു. “യാത്രയ്ക്കിടെ തന്റെ കപ്പൽ പ്രവർത്തനരഹിതമായതിനെത്തുടർന്ന് മൂന്ന് ദിവസമായി […]
India
‘നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്’; വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുക; മാത്യു കുഴൽനാടൻ
കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ളയെന്ന് മാത്യു കുഴൽനാടൻ. നിലപാടിൽ ഉറച്ച് നിൽക്കുന്നു. നടക്കുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള പണമിടപാട്. വീണയുടെ അക്കൗണ്ടിൽ വന്നത് രണ്ടിരട്ടി തുകയാണ്.രേഖകൾ പുറത്തുവിടാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല. 1.72 കോടി രൂപയെക്കാൾ കൂടുതൽ കൈപ്പറ്റിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.(More Allegations against Veena Vijayan by Mathew Kuzhalnadan) പുറത്ത് വന്നത് ഒരു സ്ഥാപനത്തിലെ കണക്കാണ്. കൂടുതൽ സ്ഥാപനങ്ങളിൽ നിന്നും പണം കൈപ്പറ്റി. കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനം വെടിഞ്ഞ് ഉത്തരങ്ങൾ പറയാൻ […]
ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥ, തുടർ ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്; രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമുയർന്നിട്ടും മൗനം തുടരുന്നത് കുറ്റസമ്മതമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞു. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടെന്ന് ധരിക്കുന്നത് ധാർഷ്ട്യമാണ്. മുഖ്യമന്ത്രി വാസ്തവത്തിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിക്ക് എതിരായി ജനങ്ങൾ പ്രതികരിക്കും. അതിന്റെ പ്രതിഫലനമാകും പുതുപ്പള്ളിയിൽ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. കെഎസ് ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുന്നു.സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ല. ഇത്തവണ ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയാണ്. തുടർ ഭരണത്തിന്റെ […]
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു. മൂന്ന് ബോട്ടുകളിലായി നടുക്കടലിലെത്തി 9 ശ്രീലങ്കൻ കടൽക്കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നാഗപട്ടണം സ്വദേശികളുടെ ബോട്ട് വളഞ്ഞ കടൽക്കൊള്ളക്കാർ ബോട്ടിലേക്ക് ചാടിക്കയറി ഇഷ്ടികയും വടിയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് തമിഴ്നാട്ടിലെ കോസ്റ്റൽ പൊലീസ് വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു. കവർച്ച തടയാൻ ശ്രമിച്ച മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ […]
‘പൊള്ളലേറ്റ കുടുംബത്തിന് ചികിത്സയ്ക്ക് മ്മൂട്ടിയുടെ കൈത്താങ്ങ്’; ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് നിർദേശം
പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. മമ്മൂട്ടിയുടെ പി ആർ ഓ റോബർട്ട് ജിൻസ് ആണ് കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Mammootty helping hand for babish and family) ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാ കേന്ദ്രത്തിൽ ഇവർ ചികിത്സ […]
മുൻ മന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്
മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തുന്നു. (ED Raid in AC Moitheen home) കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. കുന്നംകുളം എംഎൽഎയാണ് എസി മൊയ്തീൻ. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. എ.സി. മൊയ്തീന്റെ കുന്നംകുളത്തെ ഓഫീസിലും പരിശോധന നടക്കുകയാണെന്നാണ് […]
‘കൊലയ്ക്കുശേഷം കാലു മടക്കി കവറിൽ പൊതിഞ്ഞു’; സുജിതയുടെ മൃതദേഹം പുറത്തെടുത്തു
മലപ്പുറം തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ മൃതദേഹം പുറത്തെടുത്തു. പ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽനിന്നാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തേക്കെടുത്തത്. മൃതദേഹം സുജിതയുടേതെന്ന് ബന്ധുക്കളും വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരനും മറ്റു ബന്ധുക്കളുമാണ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. കാലു മടക്കി പ്ലാസ്റ്റിക് കവറിൽ മൂടി പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടിക്കുശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയ ശേഷം പോസ്റ്റുമോർട്ടം ചെയ്യും. സുജിതയുടെ കൊലപാതകത്തിൽ മുഖ്യപ്രതി വിഷ്ണു ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. തുവ്വൂർ പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരനാണ് വിഷ്ണു. […]
ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിലിൽ; നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർ മരിച്ചു
ഉത്തരാഖണ്ഡ് തെഹ്‌രി ജില്ലയിലെ ചമ്പയിയിൽ മണ്ണിടിച്ചിലിൽ. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ നാല് പേർ മരിച്ചതായി അധികൃതർ. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചമ്പയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നത്. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും മുതിർന്ന […]
അർഹരായവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പരാതി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ച് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയ്‌ക്കെതിരെ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രംഗത്ത്. അർഹരായ പലരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഓഗസ്റ്റ്10നു ശേഷമുള്ള അപേക്ഷകരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുനപ്രസിദ്ധീകരിക്കണമെന്നാണ് ചാണ്ടി ഉമ്മന്റെ ആവശ്യം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന അവധി ദിവസങ്ങൾ […]
ചങ്ങരംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക് ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ബസിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ മൂക്കുതല ചേലക്കടവ് സ്വദേശിയായ അർമുകൻ (69) ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സക്കായി തൃശൂരിലെ […]












