പി വി അൻവർ എംഎൽഎയുടെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി. പാർക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നൽകിയത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് പൂട്ടിയത്.(pv anvar kakkadam poyil park can opened partially) ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. […]
India
ഭാരത് ക്രാഷ് ടെസ്റ്റ്; സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ; ടിപരീക്ഷയ്ക്ക് 30 കാറുകള്‍
യുഎസിനും ചൈനയ്ക്കും ജപ്പാനിനും കൊറിയയ്ക്കും ശേഷം സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ മാറി. സ്വന്തമായി കാറുകളുടെ സുരക്ഷ പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന ഏറെക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ് എന്‍സിഎപിയുടെ വരവോടെ യാഥാര്‍ഥ്യമാകുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇതു നടപ്പാക്കിത്തുടങ്ങും.(Bharat NCAP India gets its own car crash testing programme) വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന ഗ്ലോബല്‍ റേറ്റിങ് നേരത്തേയുണ്ടെങ്കിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള തദ്ദേശീയ റേറ്റിങ് എന്നതാണ് എന്‍സിഎപിയുടെ സവിശേഷത. 3.5 ടണ്ണില്‍ത്താഴെ ഭാരമുള്ള, എട്ടുസീറ്റ് വരെയുള്ള […]
ജോലി നഷ്ടമാകാന്‍ കാരണം ഉമ്മന്‍ചാണ്ടി പ്രശംസ മാത്രമെന്ന് സതിയമ്മ; വീട്ടിലെത്തി സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍
ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചെതിനേത്തുടര്‍ന്ന് ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട സതയിയമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടി പ്രശംസ മാത്രമാണ് ജോലി നഷ്ടമാകാന്‍ കാരണമെന്ന് സതിയമ്മ പറഞ്ഞു. ഉമ്മന്‍ചാണ്ടി ചെയ്തു തന്ന സഹായങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്ന് സതിയമ്മ പറഞ്ഞു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മന്‍ ചാണ്ടി പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു.13 വര്‍ഷമായി മൃഗാശുപത്രിയില്‍ സ്വീപ്പറാണ് […]
തുവ്വൂര്‍ കൊലപാതകം; വിഷ്ണു സുജിതയെ കൊലപ്പെടുത്തിയത് ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്
മലപ്പുറം തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള യുവാവിന് ഒപ്പം ഒളിച്ചോടി എന്ന് പ്രതി വിഷ്ണു പ്രചരിപ്പിച്ചു. ആഭരണം കവരാന്‍ എന്ന് സഹോദരങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് വിഷ്ണു കൊല നടത്തിയത്. സുജിതയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. […]
എ.സി. മൊയ്തീന്റെ 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ട് മരവിപ്പിച്ചു; ചോദ്യം ചെയ്യാൻ ഇ.ഡി
മുന്‍ മന്ത്രിയും സി.പി.ഐ. എം നേതാവുമായ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ടാണ് ഇ.ഡി മരവിപ്പിച്ചത്. എസി മൊയ്തീനുമായി അടുപ്പം ഉണ്ടെന്ന് ഇ.ഡി സംശയിക്കുന്ന മൂന്ന് പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് വിവിധ സഹകരണ ബാങ്കുകളിൽ അമ്പതോളം അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ എ.സി. മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി […]
സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെമുതൽ. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെയാണ് ഓണകിറ്റ് വിതരണം ചെയ്യുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്. […]
തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം; തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും
തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറക്കും. 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയന്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കും. നഗരത്തിലെ സര്‍വീസിനായി കോര്‍പ്പറേഷന്റെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങും. 104 കോടി […]
അതിരപ്പിള്ളിയിൽ ഊരുമൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി
അതിരപ്പിള്ളി പഞ്ചായത്തിലെ പൊകലപ്പാറകാടർ ആദിവാസി കോളനിയിലെ ഊര് മൂപ്പൻ സുബ്രഹ്മണ്യൻ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ആരോപണം.ഊര് മൂപ്പൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ പൊകലപ്പാറ ഡെപ്യൂട്ടി റെയിഞ്ചർ അനൂപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷ് എന്നിവർ മർദ്ദിച്ചുവെന്നാണ് പരാതി. ഉദ്ദ്യേഗസ്ഥർ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണം. സുബ്രഹ്മണ്യൻ പുകലപ്പാറയിലെ വാച്ചർ ആണ്. ഒരു കുടിയിലെ തർക്കവുമായി ബന്ധപ്പെട്ട് ഡ്രൈവറായ രാജേഷിനൊപ്പം മധ്യസ്ഥതയ്ക്ക് വേണ്ടി എത്തുകയായിരുന്നു അദ്ദേഹം. ആ സമയമാണ് ഡെപ്യൂട്ടി റേഞ്ചറും സെക്ഷൻ ഫോറസ്റ്റ് […]
പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു പേര്‍ മരിച്ചു
പാലക്കാട് തിരുവാഴിയോട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ […]
മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്; ജെയ്ക് സി തോമസിന് വേണ്ടി പ്രചരണത്തിനിറങ്ങും
പുതുപ്പളളി തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്.മുഴുവൻ മന്ത്രിമാരും ജെയ്ക്കിന് വേണ്ടി പ്രചരണത്തിനിറങ്ങും. ഇന്ന് മുതൽ ആരംഭിക്കുന്ന വികസന സദസ്സുകൾ മന്ത്രിമാരുടെ പ്രധാനവേദിയാകും. കുടുംബയോഗങ്ങളിലും മന്ത്രിമാർ പങ്കെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർ വിട്ടുനിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാർ പുതുപ്പള്ളിയിൽ നിന്നു വിട്ടു നിൽക്കുകയാണെന്നു വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു. […]












