Kerala Latest news

‘സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും’;പി കൃഷ്‌ണപിള്ളയെ അനുസ്‌മരിച്ച് മുഖ്യമന്ത്രി

പി കൃഷ്‌ണപിള്ളയുടെ ചാരവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലാകെ സഞ്ചരിച്ചു കൊണ്ട് തൊഴിലാളി വർഗ പ്രസ്‌ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണ് എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിൽ നിർണ്ണായകവും ചരിത്രപരവുമായ നേതൃത്വം നൽകി. സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. […]

Kerala Local

പാലക്കാട് കടൽ കുതിരയുമായി യുവാവ് പിടിയിൽ

പാലക്കാട് കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. ( man caught with sea horse ) പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് കടൽ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന […]

Kerala

മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ

സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്താനാണ് തീരുമാനം. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും. 23ന് മുമ്പായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങൾ എത്തും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ ക്ഷാമം ഓണച്ചന്തകളിലൂടെ പരിഹരിക്കാനാണ് സപ്ലൈകോ തീരുമാനിച്ചിട്ടുള്ളത്. മുമ്പും ഓണച്ചന്തകൾ തുടങ്ങിയാൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ തിരക്കുണ്ടാകില്ല. ഇത് കണക്കിലെടുത്താണ് മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിക്കാൻ തീരുമാനിച്ചത്. ധനവകുപ്പ് നൽകാമെന്നേറ്റ 500 കോടി രൂപ ഏതാനും ദിവസങ്ങൾക്കുള്ളിൽ സപ്ലൈകോയ്ക്ക് […]

National

ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 -ാം ബ്രിക്‌സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 2019ന് ശേഷമുള്ള നേരിട്ടുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. […]

Kerala

കെ.കെ കുഞ്ഞിരാമൻ നിര്യാതനായി

വടകര പുതിയങ്ങാടി, കണ്ണങ്കണ്ടിയിൽ കുഞ്ഞിരാമൻ നിര്യാതനായി. 85 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഫ്‌ളവേഴ്‌സ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവാണ് കുഞ്ഞിരാമൻ. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ മകൻ ഡോ.കെ കെ മനോജിന്റെ പിരപ്പൻകോട്ടുള്ള വസതിയിൽ പൊതുദർശനം നടക്കും. ഞായറാഴ്ച മൂന്നുമണിക്ക് സ്വദേശമായ വടകര കണ്ണങ്കണ്ടിയിലുള്ള സ്വവസതിയിലാണ് സംസ്‌കാരം. മക്കൾ : ഡോ കെ കെ […]

Kerala

ദുബായിൽ നിന്ന് വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് കൊല്ലം സ്വദേശി ഇന്ത്യയിലേക്ക് കടന്നുവെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

ദുബായിൽ നിന്നും വ്യാജ പാസ്പോർട്ട് കാണിച്ച് മുംബൈ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന് കാട്ടി കൊല്ലം ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ശക്തികുളങ്ങര കൂട്ടിത്തറ പടിഞ്ഞാറ്റതിൽ മിനിമോളുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന കേസാണ് ഹൈക്കോടതി തള്ളിയത്. ഒമ്പത് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂർണമായും പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. മിനിമോൾക്കെതിരെ ശക്തികുളങ്ങര പൊലീസ് 2014ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് […]

Kerala Latest news

സദ്യം കഴിക്കുന്നെങ്കിൽ ഇങ്ങനെ കഴിക്കണം; ക്രമവും രീതിയും അറിയാം

തിരുവോണത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് ഓണസദ്യ. 26 കൂട്ടം വിഭവങ്ങൾ ഇലയിൽ നിരന്നിരിക്കുന്നത് കാണാൻ തന്നെ ചേലാണ്. ഈ 26 കൂട്ടവും വിളമ്പുന്നതിന് പ്രത്യേക സ്ഥാനവും കഴിക്കുന്നതിന് പ്രത്യേക ക്രമവുമുണ്ട്. ( how to eat onam sadya ) വാഴയിലയിൽ തന്നെ തുടങ്ങാം. സദ്യയുടെ ഇലയിടുന്നതിനും രീതിയുണ്ട്. തൂശനിലയുടെ തലഭാഗം (വീതി കുറഞ്ഞ വശം) കഴിക്കുന്നയാളുടെ ഇടത്ത് വശത്തായിരിക്കണം. സദ്യയിലെ ഓരോ വിഭവങ്ങൾക്കും അതിന്റേതായ സ്ഥാനമുണ്ട്. ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. പിന്നാലെ പപ്പടം, പഴം, ശർക്കര […]

Kerala

ആദ്യ തെരഞ്ഞടുപ്പിൽ ഉമ്മൻ‌ചാണ്ടിയെ ‘പാട്ടും പാടി ജയിപ്പിച്ച’ പൗലോസ് ഏട്ടൻ

ആദ്യ തെരഞ്ഞടുപ്പിൽ ഉമ്മൻ‌ചാണ്ടിയെ ‘പാട്ടും പാടി ജയിപ്പിച്ച’ ഒരു കക്ഷിയുണ്ട് പുതുപ്പള്ളിയിൽ. എഴുപത് കഴിഞ്ഞ പൗലോസ് ഇന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വേണ്ടിയും പാട്ട് എഴുതാൻ തയാറെടുക്കുകയാണ്. ആരോഗ്യം അനുവദിച്ചിരുന്നുവെങ്കിൽ ഭക്ഷണം ഉപേക്ഷിച്ചും ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമായിരുന്നുവെന്ന് പൗലോസ് ഏട്ടൻ പറയുന്നു. ചാണ്ടിയെ കണ്ടപ്പോൾ ഈ വിധത്തിൽ പ്രതികരിക്കാൻ എന്തായിരുന്നു കാരണമെന്ന ചോദ്യത്തിനു പൗലോസ് ഏട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു. അത് എന്റെ മനസിൽ തോന്നിയ വികാരമാണ്. കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാർ വിളിക്കുന്ന […]

Kerala

തന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല; ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽ നാടൻ

തനിക്ക് എതിരെയുള്ള സിപിഐഎമ്മിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിൽ പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ ഇന്നലെ ലാൻഡ് റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയർന്നിരുന്നു. […]

HEAD LINES Kerala

കേരളം വരൾച്ചയിലേക്ക് ? സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ 91% കുറവ്

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് പതിനാറ് വരെ ഏകദേശം 45 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ജൂൺ മാസം ഒടുവിൽ ഏകദേശം പത്ത് ദിവസങ്ങളിലായി സംസ്ഥാനത്ത് […]