ഉത്തരാഖണ്ഡ് തെഹ്‌രി ജില്ലയിലെ ചമ്പയിയിൽ മണ്ണിടിച്ചിലിൽ. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ നാല് പേർ മരിച്ചതായി അധികൃതർ. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചമ്പയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നത്. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും മുതിർന്ന […]
India
അർഹരായവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പരാതി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ച് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയ്‌ക്കെതിരെ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രംഗത്ത്. അർഹരായ പലരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഓഗസ്റ്റ്10നു ശേഷമുള്ള അപേക്ഷകരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുനപ്രസിദ്ധീകരിക്കണമെന്നാണ് ചാണ്ടി ഉമ്മന്റെ ആവശ്യം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന അവധി ദിവസങ്ങൾ […]
ചങ്ങരംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക് ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ബസിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ മൂക്കുതല ചേലക്കടവ് സ്വദേശിയായ അർമുകൻ (69) ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സക്കായി തൃശൂരിലെ […]
മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ വീണ്ടും പടയപ്പ; പരിഭ്രാന്തരായി യാത്രക്കാർ
ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വനംവകുപ്പിന്റെ നടപടി ഉണ്ടായിട്ടില്ല.പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് നേരത്തേ പടയപ്പ […]
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല
നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31 വരെ നീട്ടിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. ഇതോടെ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് ഉറപ്പായി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ അര്‍ധരാത്രി ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. 2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി. മഴ കുറഞ്ഞത്തിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കെഎസ്ഇബി മാനേജ്‌മെന്റ് വേഗത്തില്‍ […]
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ
ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്. ചന്ദ്രയാൻ 2ലെ ചെറിയ പിശകുകളും വെലോസിറ്റിയിലെ പ്രശ്നങ്ങളും ഒക്കെ പരിഹരിച്ചാണ് ഇത്തവണത്തെ ഐഎസ്ആർഒയുടെ നീക്കം. സോഫ്റ്റ് ലാൻഡിംഗിന് ശേഷം […]
വിമാനയാത്രയ്ക്കിടെ വയോധികൻ രക്തം ഛർദ്ദിച്ച് മരിച്ചു
വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ മരിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ 62 കാരൻ മരിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായ ദേവാനന്ദ് തിവാരി രക്തം ഛർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ വച്ച് വലിയ അളവിൽ രക്തം ഛർദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യാത്രക്കാരന് ക്ഷയരോഗവും വിട്ടുമാറാത്ത വൃക്കരോഗവും ഉണ്ടായിരുന്നതായി […]
എഐസിസി വർക്കിംഗ് കമ്മിറ്റി; ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി
എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തർക്ക സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് ഘടക കക്ഷികളുടെ പൊതുവികാരം. പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയ്ക്ക് മാന്യമായ പരിഗണന നൽകണമായിരുന്നുവെന്നും കോൺഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയം യുഡിഎഫിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കരുതെന്നും ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെടുന്നു. അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. മറ്റു കാര്യങ്ങൾ സെപ്റ്റംബർ […]
ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച മൃഗാശുപത്രി ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. 11 വർഷമായി ഇവിടെ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് ഇവർ പറയുന്നത്. അദ്ദേഹം ചെയ്ത സഹായങ്ങൾ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തത്. തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തു. തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ […]
തുവ്വൂർ കൊലപാതകം; അഞ്ച് പേർ കസ്റ്റഡിയിൽ, മൃതദേഹം ഇന്ന് പുറത്തെടുക്കും
മലപ്പുറം തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് സംഘം പരിശോധന നടത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35) എന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് വിവരം. ഈ മാസം 11 മുതൽ ഇവരെ കാണാനില്ലായിരുന്നു. സാമ്പത്തിക […]












