Kerala

അതിജീവിതയുടെ ഹര്‍ജിയില്‍ വാദം മാറ്റില്ല; ദിലീപിന്റെ ആവശ്യം നിരാകരിച്ച് കോടതി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന്റെ ഉപഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം വേണമെന്നതില്‍ മറ്റാര്‍ക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്നും കോടതി ചോദിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സര്‍ക്കാരും വ്യക്തമാക്കി. ലൈംഗിക അതിക്രമക്കേസുകളിലെ തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനായി അമിക്കസ് ക്യൂറിയെയും നിയമിച്ചു. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം നടക്കവേ ദൃശ്യങ്ങള്‍ ചോര്‍ന്നതിന്റെ ഗൗരവം കോടതിയെ ബോധിപ്പിച്ചിരുന്നു. […]

India

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു

ഏറ്റവും പ്രായം കൂടിയ ഏഷ്യൻ നാട്ടാന ചരിഞ്ഞു. ആസാമിലെ തേയിലത്തോട്ടങ്ങളിൽ തലയെടുപ്പോടെ വസിച്ചിരുന്ന ബിജുലി പ്രസാദ് (Bijuli Prasad) ആണ് ചരിഞ്ഞത്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ച ആനയ്ക്ക് 89 വയസിലേറെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ആന ചരിഞ്ഞത്. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് അധികൃതർ. പ്രസാദിനെ ഏറെ സ്നേഹിച്ചിരുന്ന അസമിലെ മൃഗസ്നേഹികൾ, തേയിലത്തോട്ടത്തിലെ തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങി നിരവധി പേർ സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചു. വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബെഹാലി […]

Kerala

കെ ഫോണ്‍ പദ്ധതി നടത്തിപ്പില്‍ എസ്ആര്‍ഐടിക്ക് അലംഭാവം; വിശദീകരണം തേടി എ ജി

കെ ഫോണ്‍ പദ്ധതി നടത്തിപ്പിലെ എസ്ആര്‍ഐടിയുടെ അലംഭാവം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറല്‍ കെ ഫോണിനോട് വിശദീകരണം തേടി. എസ്ആര്‍ഐടി വന്‍വീഴച വരുത്തിയെന്നും പദ്ധതിയുടെ കാലതാമസത്തിനു കാരണമിതാണെന്നും കത്തില്‍ വിവരിക്കുന്നു. 2022 ഡിസംബര്‍ വരെയുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചിട്ടില്ല. പ്രതീക്ഷിച്ച വേഗത്തില്‍ കെഫോണ്‍ പദ്ധതി ലക്ഷ്യം കൈവരിക്കാതിരുന്നതിന് പ്രധാന കാരണം എസ്ആര്‍ഐടിയുടെ വീഴ്ചയാണെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. വീഴ്ചകള്‍ വിശദീകരിക്കുന്ന കത്തും പുറത്തുവന്നു. 2023 ജനുവരി 18ന് ഭാരത് ഇലക്ട്രോണിക്സും എസ്ആര്‍ഐടിയും നടത്തിയ യോഗത്തിലെ പരാമര്‍ശങ്ങളും കത്തിലുണ്ട്. 2022 ഡിസംബര്‍ […]

National

ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി

ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി. 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. പുറത്തെടുക്കുന്ന ഭ്രൂണത്തിന് ജീവനുണ്ടങ്കെില്‍ നവജാത ശിശുവിന് എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കണം എന്നും സുപ്രിം കോടതി വ്യക്തമാക്കി. ശേഷം കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. വിവാഹിതയല്ലാത്ത സ്ത്രീക്ക് […]

HEAD LINES Kerala

ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നില്‍ വൻസംഘം; പരീക്ഷ റദ്ദാക്കാൻ ആവശ്യവുമായി പൊലീസ്

ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ പൊലീസ്.ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി.കൂടുതൽ തട്ടിപ്പ് നടന്നതായും സംശയം.(ISRO Exam Cheating Case Big gang behind) കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാർഥ പേര് മനോജ്‌ കുമാറാണെന്നും ഇയാൾ പരീക്ഷ […]

HEAD LINES Kerala

‘ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രം, സദയം ക്ഷമിക്കുക!!’; കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് തോമസ് ഐസക്ക്

മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. താൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണെന്നും സദയം ക്ഷമിക്കണമെന്നും തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരിൽ വീണാ വിജയൻ എക്സാലോജിക് എന്ന ഐടി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും CMRL കമ്പനിയുമായി കൺസൾട്ടൻസി സർവ്വീസിനുള്ള കരാറിൽ ഒപ്പിടുന്നു. അതിന്റെ ഭാഗമായി CMRL മാസംതോറും നൽകുന്ന കൺസൾട്ടൻസി/മെയിന്റനൻസ് സർവ്വീസ് ഫീ […]

National

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയിൽ നിന്ന് കേസിൽ സമീപദിവസ്സം രാഹുൽ ഗാന്ധിക്ക് അനുകൂലമായ നടപടി ഉണ്ടായിരുന്നു. ഇതെ തുടർന്ന് രാഹുലിന്റെ അയോഗ്യത നീങ്ങുകയും പാർലമെന്റ് അംഗത്വം തിരികെ ലഭിക്കുകയും ചെയ്തു. സുപ്രിംകോടതി ഇടപെടലിന് ശേഷം ആദ്യമായാണ് അപ്പീൽ സൂറത്ത് സേഷൻസ് കോടതി പരിഗണിക്കുന്നത്. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ച വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചിട്ടുള്ളത്.

HEAD LINES Kerala

എന്താണ് എഫ്ഐആർ? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്?

കുറ്റകൃത്യങ്ങൾ പെരുകുന്ന ഇന്നത്തെ കാലത്ത് എഫ്‌ഐആർ എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എഫ്‌ഐആർ എന്താണെന്നതിനെക്കുറിച്ച് മിക്കവർക്കും വ്യക്തമായ ധാരണയുണ്ട്. ഇതിനെക്കുറിച്ച് അറിയാമെങ്കിലും കൂടുതൽ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവരും ചെറുതല്ല. യഥാർത്ഥത്തിൽ എന്താണ് എഫ്ഐആർ അല്ലെങ്കിൽ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്? പൊതുജനങ്ങളുടെ ഇത്തരം സംശയങ്ങൾ ദൂരീകരിക്കാൻ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് […]

Kerala

ഇരുട്ടിലാകുമോ കേരളം?; ലോഡ് ഷെഡിങില്‍ തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം. വൈദ്യുതി പ്രതിസന്ധി വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ട് കമ്പനികളുമായുള്ള കരാര്‍ ഇന്ന് അവസാനിക്കുകയും ചെയ്യും. വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ളവയില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാകും തീരുമാനം. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദേശവുമുണ്ടാകും. വൈദ്യുതി ഉപയോഗവും ഓരോ ദിവസവും വര്‍ധിക്കുകയാണ്. വേനല്‍ക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോഴുള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ ഇന്ന് […]

National

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ( defence ministry dismiss concern over chinese encreachment ) ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് […]