ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ് വകുപ്പ്. സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെയാണ് ലഹരിക്കടത്ത് തടയാനുള്ള നടപടികൾ ആരംഭിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ( excise special drive to seize drug sale during onam ) ലഹരിവസ്തുക്കൾ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസിന്റെ പരിശോധന. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ സമഗ്ര പരിശോധന. പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും. തമിഴ്‌നാട്ടിൽ നിന്നും […]
India
മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് നടത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നാടകം; എ.കെ ശശീന്ദ്രന്‍
മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ പ്രതിപക്ഷത്തിന്റെ നാമനിര്‍ദേശപത്രികാ വിവാദത്തിനെതിരെ എ കെ ശശീന്ദ്രന്‍. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ആരോപണമെന്ന് എകെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ‘പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉമ്മന്‍ചാണ്ടിയുടെ സ്മരണ കൊണ്ട് മാത്രം മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ടാര്‍ഗറ്റ് ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് കളിക്കുന്നത്. പി എ മുഹമ്മദ് റിയാസിനെതിരായ വിവാദം പ്രതിപക്ഷനാടകത്തിന്റെ അവസാന സീന്‍. എല്ലാം കഴിഞ്ഞ് വണ്ടിയും പോയി ചുവന്ന പതാക കാണിക്കുന്ന പ്രതിപക്ഷത്തിന്റെ വിഡ്ഡിത്തമാണ് […]
‘ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായി’; മന്ത്രി പി രാജീവ്
ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് മന്ത്രി പി രാജീവ്. ഓണമാകുമ്പോൾ രണ്ട് മാസത്തെ പെൻഷൻ കിട്ടുമെന്ന സന്തോഷവും സമാധാനവുമാണ് വയോജനങ്ങൾ പങ്കുവെയ്ക്കുന്നത്. രണ്ട് വർഷമായി സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം എത്തുന്നില്ലെങ്കിലും ഇടതുപക്ഷ സർക്കാർ പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകുകയാണ്. അല്ലലില്ലാതെ ഓണം ആഘോഷിക്കാം. സർക്കാർ ഒപ്പമുണ്ടെന്നും പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന ആശങ്കയായിരുന്നു ഏഴ് […]
‘ജി20 ക്കെതിരെ വി20 സംഘടിച്ചു’; സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം പൊലീസ് അടപ്പിച്ചു
ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു.ജി20 ക്കെതിരെ വി20 പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് നടപടി. പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. (Police has stopped program at cpim office) വിഷയുമായി ബന്ധപ്പെട്ട് ഡിസിപി യെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു. Read Also:മണിപ്പുരിൽ സുരക്ഷാ […]
ബാറ്റ ഇന്ത്യ അഡിഡാസുമായി പങ്കാളിത്ത ചർച്ചയിൽ: റിപ്പോർട്ട്
പ്രശസ്ത പാദരക്ഷ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ, സ്‌പോർട്‌സ് വെയർ ഭീമനായ അഡിഡാസുമായി പങ്കാളിത്തത് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ബാറ്റ ഇന്ത്യയും അഡിഡാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ സഹകരണം രൂപീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടക്കുന്നതായി CNBC-TV18 റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം 2,050-ലധികം സ്റ്റോറുകളുള്ള ഒരു വലിയ റീട്ടെയിൽ ശൃംഖലയാണ് ബാറ്റ ഇന്ത്യയ്ക്കുള്ളത്. ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിൽ ബാറ്റ ഇന്ത്യ പാദരക്ഷ വിപണിയിൽ സജീവസാന്നിധ്യമാണ്. യുവാക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ട് 500-ലധികം സ്റ്റോറുകളിലേക്ക് […]
സർക്കാരിന് 36 കോടിയുടെ നഷ്ടം; കെ-ഫോണിൽ വിശദീകരണം തേടി സി.എ.ജി
കെ.ഫോൺ പദ്ധതിയിൽ സി.എ.ജി വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി. പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിലൂടെ നഷ്ടം വന്നുവെന്നാണ് സി.എ ജിയുടെ നിഗമനം. സർക്കാരിന് 36 കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് സി.എ.ജിയുടെ പരാമർശം. കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. കെ ഫോൺ നടത്തിപ്പിന് ഏൽപ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടം ചൂണ്ടിക്കാണിക്കുന്നത്. 1531 കോടിക്കായിരുന്നു ടെൻഡർ ഉറപ്പിച്ചത്. എന്നാൽ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി അഡ്വാൻസ് നൽകിയെന്നും […]
വയനാട്ടിൽ കർഷകരുടെ വസ്തുക്കൾ ജപ്തി ചെയ്യാനുള്ള നീക്കം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
വയനാട്ടില്‍ കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഈ മാസം 24ന് നടക്കുന്ന ലേല നടപടികൾ തടയുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ ജനപ്രതിനിധികളുടെയും ബാങ്ക് അധികൃതരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ട് കലക്ടർക്ക് ഐസി ബാലകൃഷ്ണൻ എംഎൽഎ കത്ത് നൽകി. 1200ഓളം കർഷകരാണ് വയനാട്ടിൽ വിവിധ ബാങ്കുകളുടെ ജപ്തി നടപടികളെ നേരിടുന്നത്. പുൽപ്പള്ളി പാടിച്ചിറ വില്ലേജിൽ നാല് കർഷകർക്കാണ് ഈ മാസം 24ന് വസ്തുവകകൾ ലേലം ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചത്. […]
വി ഡി സതീശൻ വ്യാജ പ്രതിപക്ഷ നേതാവ്, മാസപ്പടി വിവാദം കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ ആവശ്യപ്പെടുമോ?: കെ സുരേന്ദ്രൻ
മാസപ്പടി ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.കരാറുകൾ നിയമപരമെന്നാണ് സിപിഐഎം വിലയിരുത്തൽ. നിയമപരമെങ്കിൽ എന്തിന് വീണയുടെ അക്കൗണ്ടിൽ പണം വന്നുവെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണയ്‌ക്ക് നൽകിയതിനേക്കാൾ പണം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പിണറായിക്ക് മാത്രം എങ്ങനെ ഈ പണം ലഭിക്കുന്നു. പണപ്പിരിവ് എന്താണ് കേരളത്തിലെ ഏജൻസികൾ അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഡി […]
തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ
ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ […]
വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ്; എതിരാളികളുടെ കൈയിൽ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അച്ചു ഉമ്മൻ
സ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് അച്ചു ഉമ്മൻ. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും അവധി കഴിഞ്ഞയുടൻ ദുബായിലേക്ക് മടങ്ങുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ വികസനമില്ല എന്ന പ്രചാരണത്തിനെതിരെയും അച്ചു ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ താമസിക്കുന്ന വ്യക്തികൾക്കറിയാം ഈ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി എന്തെല്ലാം വികസനം നടത്തിയെന്നത്. എതിരാളികളുടെ കൈയിൽ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്ന് അച്ചു ഉമ്മൻ പറഞ്ഞു. വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. വികസനം തന്നെയാവും പുതുപ്പള്ളിയിലെ […]












