India National

തിരക്കിട്ട് പ്രചരണം നടത്തി മോദിയും അമിത്ഷായും

തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ മോദി തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യും. ഒഡീഷ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് മോദി പങ്കെടുക്കുന്ന പ്രചാരണ റാലികള്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പശ്ചിമബംഗാളിലെയും ബിഹാറിലെയും പ്രചാരണ പരിപാടികളിലാണ് പങ്കെടുക്കുന്നത്. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചരണ റാലികള്‍ക്ക് നേതൃത്വം കൊടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇന്നും അതേ വേഗതയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നത്. അമിത്ഷാ ഇന്നലെ അസമിലെ പ്രചരണ പരിപാടികളില്‍ പങ്കെടുത്തു.

India Kerala

ശബരിമല സ്ത്രീ പ്രവേശനത്തിനായി കേസ് കൊടുത്ത പ്രേരണകുമാരി ബി.ജെ.പി പ്രവര്‍ത്തകയെന്ന് കടകംപള്ളി

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് കൊടുത്ത പ്രേരണകുമാരി ബി.ജെ.പി പ്രവർത്തകയാണെന്നതിന്റെ തെളിവ് പുറത്ത് വിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രേരണകുമാരിയുടെ ബി.ജെ.പി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ കടകംപള്ളി ഫെയ്‌സ്ബുക്കിലിട്ടു. യുവതീപ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ ബി.ജെ.പി നേതൃത്വം കാട്ടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. ശബരിമല യുവതീപ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് നല്‍കിയത് സംഘപരിവാറാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരിന്നു. അത് സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്ത് വിട്ടിരിക്കുന്നത്. […]

India Kerala

ബാങ്ക് ജീവനക്കാര്‍ക്കു പകരം സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യിക്കുന്നതായി പരാതി

കോഴിക്കോട് കായണ്ണയില്‍ ബാങ്ക് ജീവനക്കാര്‍ക്കു പകരം സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യിക്കുന്നതായി പരാതി. പെന്‍ഷനൊപ്പം ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ പ്രചരണ നോട്ടീസുകളും വിതരണം ചെയ്യുന്നതായി കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംഭവത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. സി.പി.എം ഭരിക്കുന്ന കായണ്ണ സര്‍വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സി.പി.എം പ്രവര്‍ത്തകരെത്തി വീടുകളില്‍ പെന്‍ഷന്‍ വിതരണം ചെയ്തതായാണ് ആരോപണം. പെന്‍ഷനൊപ്പം […]

India Kerala

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദംഹം കുറ്റപ്പെടുത്തി. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൂരാച്ചുണ്ടിലെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. ശബരിമലയില്‍‌ സര്‍ക്കാര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരാജയഭീതിയിലായ ഇടതു മുന്നണി […]

India Kerala

കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു റിമാന്‍ഡില്‍

ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വധശ്രമവും ഗൂഢാലോചനയും ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

India Kerala

ഒരു തെരഞ്ഞെടുപ്പിലും പരിഗണനയില്ല: ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ പറയുന്നു..

തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവാത്ത ജനകീയ വിഷയങ്ങളില്ല. എന്നാൽ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ പ്രശ്നങ്ങൾ ഒരു തെരഞ്ഞെടുപ്പിലും എവിടെയും പ്രതിഫലിക്കാറില്ല. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ട്രാൻസ്ജെൻഡർ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിനെ കുറിച്ച് എന്തൊക്കെ പറയാനുണ്ട് എന്നാണ് ഇന്നത്തെ വോട്ട് കവല ചർച്ച ചെയ്യുന്നത്.

India Kerala

ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടുക്കി കലക്ട്രേറ്റിലെത്തി വരണാധികാരിയായ എച്ച് ദിനേശിനാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി എം.എം മണി, എം.എല്‍.എമാരായ എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്

India National

പ്രതിപക്ഷ ഐക്യം തീവ്രവാദത്തെയാണ് പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി

പ്രതിപക്ഷ ഐക്യം തീവ്രവാദത്തെയാണ് പിന്തുണക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തെ വരെ പ്രതിപക്ഷം പരിഹസിക്കുകയാണെന്നും മോദി പറഞ്ഞു. പരാജയപ്പെട്ട ഭീതിയില്‍ മോദി നാടകം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ സഖ്യത്തെയും രാഹുല്‍ ഗാന്ധിയെയും മോദി കടന്നാക്രമിച്ചത്. ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്ന പ്രതിപക്ഷം സൈനികരെ വെല്ലുവിളിക്കുകയാണ്. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണ്. മിഷന്‍ ശക്തി വിജയം അറിയിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത മോദിക്ക് നാടകാശംസ നേര്‍ന്ന […]

India National

മിഷന്‍ ശക്തിയെക്കുറിച്ച് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്ന് നരേന്ദ്ര മോദി

മിഷന്‍ ശക്തി പ്രചാരണായുധമാക്കിയും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും നരേന്ദ്ര മോദി. രാജ്യത്ത് ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് നരേന്ദ്ര മോദി. മിഷന്‍ ശക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്നും മോദി പറഞ്ഞു. കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലിന്റെ പരീക്ഷണ വിജയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി എങ്ങനെ ഉപയോഗിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ മോദി നടത്തിയ പ്രസംഗം. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണെന്നും എ സാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നാടകത്തിലെ സെറ്റെന്ന് മനസ്സിലാക്കിയവര്‍ക്ക് […]

India Kerala

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതയും; പോരാട്ടം ഹൈബി ഈഡനെതിരെയാകും

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം കലക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു.