വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വൈകില്ല. രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അന്തര്‍നാടകങ്ങളെ കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമാക്കും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. രാഹുൽ ഗാന്ധി സ്ഥാനാര്‍ഥിയാകാതിരുന്നാല്‍ അത് നിരാശയുണ്ടാക്കും. വടകരയിലെ പ്രചരണത്തെ ഇത് ബാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും […]
India
നൂറ്റാണ്ടുകളായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണം : അമിക്കസ് ക്യൂറിയ്‌ക്കെതിരെ രാജകുടുംബം
ന്യൂഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണമെന്ന അമിക്കസ് ക്യൂറിയുടെ വാദത്തിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ രംഗത്ത് എത്തി. ് അമിക്കസ് ക്യൂറിയ്‌ക്കെതിരെ രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതിയില്‍ രൂക്ഷമായ ആരോപണം ഉന്നയിച്ചു. നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് അമിക്കസക്യൂറി ആവശ്യപ്പെട്ടു. പ്രതിഷ്ഠയെ ഉണര്‍ത്താന്‍ വെങ്കടേശ്വര സുപ്രഭാതം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്ത്രി എതിര്‍ത്തു. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ ശ്രീകോവിലിന്റെ സമീപത്തെ ഒരുഭാഗം അമിക്കസ് ക്യൂറി പൊളിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ക്ഷേത്രട്രസ്റ്റിയും രാജകുടുംബാംഗവുമായ രാമവര്‍മ ആരോപിച്ചു.കേസില്‍ ചൊവ്വാഴ്ച വാദം […]
വോട്ട് ചോദിച്ച് കണ്ണന്താനം കോടതിയില്‍ കയറി: സംഭവം വിവാദത്തില്‍
പറവൂര്‍: പറവൂരിലെത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ച് കോടതി മുറിയിലെത്തി. വ്യാഴാഴ്ചയാണ് പറവൂര്‍ അഡീഷണല്‍ സബ് കോടതില്‍ കണ്ണന്താനം വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയത്. അതേസമയം കണ്ണന്താനത്തിന്റെ വോട്ടഭ്യര്‍ത്ഥന വന്‍ വിവാദമായിരിക്കുകയാണ്. രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്ന സ്ഥാനാര്‍ത്ഥി അവിടെ വോട്ടഭ്യര്‍ഥിച്ചശേഷം സമീപത്തുള്ള കോടതി മുറിയിലേക്ക് കയറി ചെല്ലുകയായിരുന്നു. കോടതി ചേരാനുള്ള സമയത്തായതിനാല്‍ കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. സ്ഥാനാര്‍ഥികള്‍ കോടതിക്കുള്ളില്‍ കയറി വോട്ടുചോദിക്കുക പതിവില്ലെന്നും കണ്ണന്താനം […]
തിരക്കിട്ട് പ്രചരണം നടത്തി മോദിയും അമിത്ഷായും
തെരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ മോദി തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യും. ഒഡീഷ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് മോദി പങ്കെടുക്കുന്ന പ്രചാരണ റാലികള്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പശ്ചിമബംഗാളിലെയും ബിഹാറിലെയും പ്രചാരണ പരിപാടികളിലാണ് പങ്കെടുക്കുന്നത്. ഇന്നലെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചരണ റാലികള്‍ക്ക് നേതൃത്വം കൊടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇന്നും അതേ വേഗതയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നത്. അമിത്ഷാ ഇന്നലെ അസമിലെ പ്രചരണ പരിപാടികളില്‍ പങ്കെടുത്തു.
ശബരിമല സ്ത്രീ പ്രവേശനത്തിനായി കേസ് കൊടുത്ത പ്രേരണകുമാരി ബി.ജെ.പി പ്രവര്‍ത്തകയെന്ന് കടകംപള്ളി
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് കൊടുത്ത പ്രേരണകുമാരി ബി.ജെ.പി പ്രവർത്തകയാണെന്നതിന്റെ തെളിവ് പുറത്ത് വിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രേരണകുമാരിയുടെ ബി.ജെ.പി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ കടകംപള്ളി ഫെയ്‌സ്ബുക്കിലിട്ടു. യുവതീപ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ ബി.ജെ.പി നേതൃത്വം കാട്ടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. ശബരിമല യുവതീപ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് നല്‍കിയത് സംഘപരിവാറാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരിന്നു. അത് സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്ത് വിട്ടിരിക്കുന്നത്. […]
ബാങ്ക് ജീവനക്കാര്‍ക്കു പകരം സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യിക്കുന്നതായി പരാതി
കോഴിക്കോട് കായണ്ണയില്‍ ബാങ്ക് ജീവനക്കാര്‍ക്കു പകരം സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യിക്കുന്നതായി പരാതി. പെന്‍ഷനൊപ്പം ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ പ്രചരണ നോട്ടീസുകളും വിതരണം ചെയ്യുന്നതായി കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംഭവത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. സി.പി.എം ഭരിക്കുന്ന കായണ്ണ സര്‍വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സി.പി.എം പ്രവര്‍ത്തകരെത്തി വീടുകളില്‍ പെന്‍ഷന്‍ വിതരണം ചെയ്തതായാണ് ആരോപണം. പെന്‍ഷനൊപ്പം […]
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി ഉമ്മന്‍ ചാണ്ടി
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദംഹം കുറ്റപ്പെടുത്തി. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൂരാച്ചുണ്ടിലെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. ശബരിമലയില്‍ സര്‍ക്കാര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരാജയഭീതിയിലായ ഇടതു മുന്നണി […]
കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു റിമാന്‍ഡില്‍
ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വധശ്രമവും ഗൂഢാലോചനയും ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഒരു തെരഞ്ഞെടുപ്പിലും പരിഗണനയില്ല: ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ പറയുന്നു..
തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവാത്ത ജനകീയ വിഷയങ്ങളില്ല. എന്നാൽ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ പ്രശ്നങ്ങൾ ഒരു തെരഞ്ഞെടുപ്പിലും എവിടെയും പ്രതിഫലിക്കാറില്ല. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ട്രാൻസ്ജെൻഡർ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിനെ കുറിച്ച് എന്തൊക്കെ പറയാനുണ്ട് എന്നാണ് ഇന്നത്തെ വോട്ട് കവല ചർച്ച ചെയ്യുന്നത്.
ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടുക്കി കലക്ട്രേറ്റിലെത്തി വരണാധികാരിയായ എച്ച് ദിനേശിനാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി എം.എം മണി, എം.എല്‍.എമാരായ എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്












