India Kerala

ക്ഷേമപെന്‍ഷന്‍ സിപിഎം നേതാക്കള്‍ പ്രചാരണായുധമാക്കുന്നു: പരാതിയുമായി യുഡിഎഫ്

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ വിതരണം സിപിഎം നേതാക്കള്‍ പചാരണായുധമാക്കുന്നതായി യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സഹകരണ ബാങ്ക് വഴിയുള്ള പെന്‍ഷന്‍ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനക്കൊപ്പം സിപിഎം നേതാക്കളും പ്രവര്‍ത്തകരും വീടുകളിലെത്തിക്കുന്നുവെന്നാണ് പരാതി. കൂടാതെ പെന്‍ഷന്‍ ഗുണഭോക്താക്കളെ ഇടത് അനുഭാവികളായി സമൂഹ മാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നുവെന്നും പരാതിയുണ്ട്. കായണ്ണപഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കയ 83 കാരന്‍ മമ്മതിനും ഭാര്യ പാത്തുമ്മയ്ക്കും കുടിശികയായ അഞ്ച് മാസത്തെ പെന്‍ഷന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കിട്ടിയത്. അതേസമയം ഇവര്‍ക്ക് പണം നല്‍കാന്‍ എത്തേണ്ടിരുന്ന ബാങ്ക് […]

India Kerala

ഫീസടച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത

ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനെത്തിയ കാഴ്ച വൈകല്യമുള്ള കുട്ടിയെയടക്കം രണ്ട് വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയതായി പരാതി. ആലുവയിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസുകാരായ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് ക്രൂരത നേരിടേണ്ടി വന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ഇ.ഒ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീരിക്കാന്‍ ശിപാര്‍ശ ചെയ്തു. ഇന്ന് ഉച്ചയോടെയാണ് പരീക്ഷയെഴുതാനെത്തിയ രണ്ടു വിദ്യാര്‍ഥികളെ മാര്‍ച്ച് മാസത്തിലെ സ്കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അധ്യാപകന്‍ വെയിലത്ത് നിര്‍ത്തിയത്. വെയിലത്ത് നില്‍ക്കേണ്ടി വന്ന വിദ്യാര്‍ഥികള്‍ പിന്നീട് വീട്ടിലെത്തി […]

India Kerala

രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ല എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി . വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ചെയ്തത് . വയനാട് സീറ്റില്‍ ആശയകുഴപ്പമില്ലെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു.

India Kerala

പെരിയ ഇരട്ടക്കൊല: കസ്റ്റഡിയിലെടുത്ത ആയുധങ്ങൾ വിദഗ്ധ പരിശോധന നടത്തി

പെരിയ ഇരട്ടക്കൊല കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആയുധങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് സംഘത്തിന്റ ആവശ്യപ്രകാരമാണ് നടപടി. കേസിൽ മൂന്നു മാസത്തിനകം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം. പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയും, സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ അന്വേഷണസംഘം പൊട്ടക്കിണറ്റിൽ നിന്നും കണ്ടെടുത്ത വടിവാളും ഇരുമ്പ് ദണ്ഡുകളുമടങ്ങിയ ആയുധങ്ങളാണ് ഫോറൻസിക്ക് സർജന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തിയത്. […]

India Kerala

പ്രചാരണത്തിനിടെ ആര്‍.ബാലകൃഷ്ണ പിള്ള കുഴഞ്ഞുവീണു; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നാക്ക കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

India Kerala

ഇളയദളപതിയുടെ വാക്കുകള്‍ കടമെടുത്ത് കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ മാസ്സ് ഡയലോഗ്

കമ്മ്യൂണിസം എന്താണെന്ന് പറയുന്ന നടന്‍ ഇളയദളപതി വിജയിയുടെ വാക്കുകള്‍ കടമെടുത്ത് കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ മാസ്സ് ഡയലോഗ് കേള്‍ക്കാം.ഇളയദളപതി വിജയ്ക്കും കൊല്ലത്തിന്റെ ദളപതി ബാലഗോപാലിനും വിദ്യാര്‍ഥികള്‍ നല്‍കിയ കയ്യടിയും മാസ്സായി.

India Kerala

അരിവാള്‍ ചുറ്റികയില്‍ കുത്താനുള്ള അവസാനത്തെ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് ശ്രീധരന്‍പിള്ള

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലെ അഞ്ച് പേര്‍ ദുര്‍ബലരാണെന്ന പ്രസ്താവന പിന്‍വലിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്നും ആര്‍എസ്‌എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അണിയറയില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. വടകര, കണ്ണൂര്‍, കൊല്ലം, എറണാകുളം മണ്ഡലങ്ങളിലാണ് ദുര്‍ബലസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നും […]

India National

നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി സി​ബി​ഐ

ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ കേ​സി​ല്‍ ല​ണ്ട​നി​ല്‍ അ​റ​സ്റ്റി​ലാ​യ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി സി​ബി​ഐ, ഇ​ഡി സം​ഘം ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ടും. ഇ​രു ഏ​ജ​ന്‍​സി​ക​ളി​ലെ​യും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ ല​ണ്ട​നി​ലേ​ക്ക് പോ​വു​ക.

India Kerala

‘തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതിയും എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്‌പ്പാണ്. സാമ്ബത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച്‌ തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, […]

India Kerala

കൊടുംചൂട് ഒരാഴ്ച്ച കൂടി, ഇന്ന് 36 പേര്‍ക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. വിവിധ ഇടങ്ങളിലായി ഇന്ന് 36 പേര്‍ക്ക് സൂര്യാതപമേറ്റു. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ മൂന്ന് സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ദിനംപ്രതി വേനല്‍കടുക്കുകയും നിരവധി ആളുകള്‍ക്ക് സൂര്യാതപം ഏല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ […]