കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടും സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരാണസിയിലും മത്സരിച്ചേക്കുമെന്ന് സൂചന. സ്ഥാനാര്‍ഥിത്വത്തില്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രിയങ്കക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
India
കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതിയെ പട്ടിണിക്കിട്ട് കൊന്നു
കൊല്ലം ഓയൂരിൽ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു. ഓയൂർ സ്വദേശിനി തുഷാരയാണ് മരിച്ചത്. ഭർത്താവ് ചന്തു ലാൽ , ഭർതൃമാതാവ് ഗീത ലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുമ്പോള്‍ യുവതിക്ക് 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2013ലായിരുന്നു […]
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ശബരിമല കര്‍മസമിതി
കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന്റെ അറസ്റ്റ് മുന്‍നിര്‍ത്തി ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ശബരിമല കര്‍മസമിതി. അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നാമജപ യാത്ര സംഘടിപ്പിച്ചു. ഈ വിഷയം ഉയര്‍ത്തിക്കാട്ടി കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഉടനീളം ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ സ്ത്രീയെ അക്രമിച്ചെന്ന കേസിലാണ് കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബു അറസ്റ്റിലായത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് നഗരത്തില്‍ ശബരിമല […]
ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാ.ആന്റണി മാടശ്ശേരി അറസ്റ്റില്‍; 10 കോടി രൂപ പിടിച്ചെടുത്തു
ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് 10 കോടി രൂ പ പിടിച്ചെടുത്തെന്ന് പൊലീസ്.പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ വൈദികന് കഴിഞ്ഞില്ല. ജലന്ധറില്‍ നിന്നാണ് ഇന്നലെ വൈദികനെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയടക്കം നാല് പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ജലന്ധറിലെ പ്രതാപ് പുരയിലെ വസതിയിൽ നിന്നാണ് വൈദികനായ ആന്റണി മാടശ്ശേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. വസതിയിൽ നടത്തിയ തിരച്ചിലിനൊടുവിൽ അധികൃതർ രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു. ഫാദർ ആന്റണി മാടശ്ശേരിയോടൊപ്പം മറ്റ് മൂന്നുപേരെ കൂടി […]
ഓച്ചിറ സംഭവം; പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്
കൊല്ലം ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെതിരെ പൊലീസ് ബലാത്സംഗക്കുറ്റവും ചുമത്തി. മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. ഇന്നലെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിങ്ങിനു ശേഷം വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. ഈ വൈദ്യപരിശോധന ഫലത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ പ്രകാരം കേസെടുത്തിട്ടുള്ള റോഷനെതിരെ പൊലീസ് ബലാത്സംഗക്കുറ്റവും ചുമത്തി. മുംബൈയില്‍ വെച്ചാണ് […]
ഏറെ വേദനയോടെയാണ് പ്രതികളെ വെറുതെ വിട്ടതെന്ന് എക്സ്പ്രസ് സ്ഫോടന കേസിന്‍റെ വിധി പറഞ്ഞ ജഡ്ജി
‘‘ഞാൻ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണത്തിൽ കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കുന്നത്’’ -സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ അടക്കം നാലുപേരെ വെറുതെവിട്ട വിധിന്യായത്തിൽ എൻ.ഐ.എ കോടതി ജഡ്ജി ജഗദീപ് സിങ്ങിന്‍റെ വാക്കുകളാണിത്. കേസിൽ മതിയായ തെളിവുകൾ സൂക്ഷ്മതയോടെ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിന്‍റെ നേർക്കാഴ്ചയാണ് വിധിന്യായത്തിൽ മുഴച്ചുനിൽക്കുന്നത്. മാർച്ച് 20നാണ് പ്രമാദമായ കേസിൽ ഹിന്ദുത്വ ഭീകരരെന്ന് ആരോപണമുള്ള സ്വാമി അസീമാനന്ദ, ലോകേഷ് ശർമ, കമർ […]
ടി.വി പരിപാടിയില്‍ വിമര്‍ശിച്ചയാളെ ചെരിപ്പൂരി അടിക്കാനൊരുങ്ങി ബി.ജെ.പി നേതാവ്
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കി യു.പി സഹരാന്‍പൂര്‍ ജില്ലാ ബി.ജെ.പി വക്താവ് വിജയേന്ദ്ര കശ്യപ്. സഹരാന്‍പൂരില്‍ ടി.വി ഷോക്കിടെ വിമര്‍ശകനെ ചെരിപ്പൂരി അടിക്കാനൊരുങ്ങുകയായിരുന്നു ബി.ജെ.പി നേതാവ്. ഒരു സ്വകാര്യ ടി.വി ചാനല്‍ സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. പരിപാടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് അരുണ്‍ റാണ രംഗത്തെത്തി. കരിമ്പ് കര്‍ഷകര്‍ക്ക് ഇനിയും കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികയെക്കുറിച്ചായിരുന്നു റാണയുടെ ചോദ്യം. ഇതോടെ കോപാകുലനായ കശ്യപ് ഇരുന്നിരുന്ന സീറ്റില്‍ നിന്നും […]
എസ്.എഫ്.ഐ നേതാവ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.ഐക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം പൂന്തുറയില്‍ എസ്എഫ്ഐ നേതാവ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എസ് ഐക്ക് സസ്പെന്‍ഷന്‍. ഗ്രേഡ് എസ് ഐ ഷൈലേന്ദ്ര കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. രാത്രി പെട്രോളിങ്ങിനിടെ ഇരുചക്ര വാഹനത്തിന് കൈ കാണിച്ചപ്പോഴാണ് എസ്.ഐയെ ഇടിച്ചു വീഴ്ത്തിയത്. അനാവശ്യമായി ലീവില്‍ കഴിയുന്നെന്ന് കാണിച്ചാണ് നടപടി.
വെന്തുരുകി കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി
സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി. കൊല്ലം പുനലൂരില്‍ മൂന്ന് പേര്‍ക്കും കുമരകത്ത് ഒരാള്‍ക്കും ഇന്ന് സൂര്യാതപമേറ്റു . അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ […]
തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളി
ഇടുക്കി: തൊടുപുഴയില്‍ 7 വയസുകാരനായ കുഞ്ഞിനെ മൃതപ്രായനാക്കിയ അരുണ്‍ ആനന്ദ് സ്ഥിരം ക്രിമിനല്‍. ഇയാള്‍ക്കെതിരെ കൊലക്കേസും ഉണ്ടായിരുന്നു. 2008ല്‍ വിജയരാഘവന്‍ എന്നയാളെ കൊന്ന കേസിലെ ആറാം പ്രതിയായിരുന്നു അരുണ്‍്. ഈ കേസില്‍ ഇയാളെ കുറ്റ വിമുക്തനാക്കിയിരുന്നു. മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കേസുകളും ഉണ്ട്. പിതാവ് ആനന്ദ് ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരുന്നു. അനന്ദ് മരിച്ചപ്പോള്‍ ആശ്രിത നിയമനം പ്രകാരം അരുണിന് ബാങ്ക് ജോലി നല്‍കി. പിന്നീട് ജോലി രാജിവച്ച് താന്‍ ബിസ്സനസ്സിലേയ്ക്ക് തിരിയുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനെ […]












