പാലക്കാട് : ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകള്‍ക്കു മുകളില്‍ സിപിഎം ചിഹ്നം പതിച്ച പോസ്റ്ററുകള്‍ ഒട്ടിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എം സ്വരാജ് എംഎല്‍എ. തിരഞ്ഞെടുപ്പു കാലത്തെ കോണ്‍ഗ്രസ്… എന്ന തലക്കെട്ടിലാണ് സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. UDF സ്ഥാനാര്‍ത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളില്‍ LDF സ്ഥാനാര്‍ത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു. !! എന്നു വെച്ചാല്‍ UDF സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ കണ്ണു കാണാത്തവര്‍ക്കു പോലും […]
India
കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപം 2150 കോടി രൂപ, വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറഞ്ഞ് മുഖ്യമന്ത്രി
തി രുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 മാര്‍ച്ച് 29-ാം തീയതിയാണ് മസാലബോണ്ടിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയത്. കഴിഞ്ഞ പതിനഞ്ചു മാസമായി കിഫ്ബി ആഗോള ധനകാര്യ വിപണിയില്‍ നടത്തിവരികയായിരുന്ന അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിയുടെ പ്രവര്‍ത്തന മികവിനെയും വിശ്വാസ്യതയെയും അംഗീകരിച്ചിരിക്കുന്നുവെന്നത് കേരളത്തിന് ഏറെ അഭിമാനം നല്‍കുന്നുവെന്നും […]
മലപ്പുറത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച സംഭവം: അധ്യാപകന്‍ ക്ഷമചോദിച്ചു
മലപ്പുറം: മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി രമയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അധ്യാപകന്റ ക്ഷമാപണം. സ്ഥാനാര്‍ത്ഥിയോട് വൈകാരികമായി പ്രതികരിച്ചതില്‍ ഖേദമുണ്ടെന്നും എവിടെയും മാപ്പ് പറയാന്‍ തയ്യാറാണെന്നും അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി പറഞ്ഞു. ബുധനാഴ്ചയായിരുന്നു തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇയാള്‍ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടത്. മറ്റ് അധ്യാപകരെല്ലാം സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ മുഹമ്മദ് റാഫി ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സ്ഥാനാര്‍ത്ഥിയോട് കോളേജില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ഇയാള്‍ […]
എം.കെ രാഘവനും ജയരാജനും പത്രിക സമര്‍പ്പിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറും പത്രിക സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ അസാന്നിധ്യത്തിലായിരുന്നു രാഘവന്‍ പത്രിക സമര്‍പ്പിച്ചത്. കണ്ണൂരില്‍ പി. കെ ശ്രീമതിയും കാസര്‍കോട് സതീഷ് ചന്ദ്രനും തിരുവനന്തപുരത്ത് സി. ദീവാകരനും ഇന്ന് പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രാഘവന് പിന്നാലെ എല്‍.ഡി.എഫ് […]
ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 48 മണിക്കൂറായി വെൻറിലേറ്ററിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. വെന്റിലേറ്ററിൽ നിന്നും കുട്ടിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെഡിക്കൽ ബോർഡ് രൂപീകരിച്ച ശേഷം തീരുമാനിക്കും. കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച കുട്ടിയെ 48 മണിക്കൂർ നിരീക്ഷിച്ചെങ്കിലും പുരോഗതി ഉണ്ടായില്ലന്നാണ് വിദഗ്ദ സംഘം വിലയിരുത്തിയത്. തുടർന്ന് ഇന്ന് രാവിലെ നടത്തിയ സ്കാനിംഗ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചുവെന്ന നിഗമനത്തിൽ എത്തിയത്. […]
സിപിഎമ്മിനാപ്പമെന്ന് പറയുമ്പോഴും മകന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി;വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വിഎം സുധീരന്‍
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വി.എം സുധീരന്‍. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മകനെ നിയോഗിച്ചുവെന്നും സുധീരന്‍ പറഞ്ഞു. ഇത് വെള്ളാപ്പള്ളി നടത്തിവരുന്ന കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമായ നാടകമാണെന്നും അഭിപ്രായ സ്ഥിരതയില്ലായ്മയുടെയും തികഞ്ഞ അവസരവാദത്തിന്റെയും സാമൂഹ്യ ജീര്‍ണ്ണതയുടെയും പ്രതീകമായ വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്ന നിലയില്‍ നിറവും നിലപാടും മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. ഒരു ഭാഗത്ത് സിപിഎമ്മിന്റെ പ്രചാരകനായി നില്‍ക്കുകയും മറുഭാഗത്ത് ബിജെപി മുന്നണിയുടെ സ്ഥാനാര്‍ഥിയെ […]
തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രചാരണം തുടങ്ങി
ആരാണ് സ്ഥാനാര്‍ത്ഥി എന്ന ചോദ്യം കേട്ട് മടുത്ത തൃശൂരിലെ എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി… അവസാനം തുഷാര്‍ വെളളാപ്പള്ളി പ്രചാരണം തുടങ്ങി
മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ജവാന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് തേജ് ബഹദൂര്‍ പുറത്താക്കപ്പെട്ടത്. സൈനികരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ബഹദൂര്‍ കുറ്റപ്പെടുത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് ഇതുവരെ രക്തസാക്ഷി പദവി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സൈന്യത്തെ, പ്രത്യേകിച്ച് അര്‍ധസൈനിക വിഭാഗങ്ങളെ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തുറന്നു കാണിക്കാനാണ് […]
ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി : രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തിരമായി സുരക്ഷാ മേഖലകള്‍ രേഖപ്പെടുത്തി വിജ്ഞാപനം ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ കത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സുരക്ഷാ മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെടുന്ന ഡ്രോണുകള്‍ വെടിവെച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ കേരളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ […]
പാക്ക് സൈനിക യൂണിഫോമിട്ടിട്ടും പേടിച്ച് വിറച്ച് തീവ്രവാദികള്‍, ഇനിയും ആക്രമണം
ബാലകോട്ട് മോഡല്‍ ഇന്ത്യന്‍ പ്രത്യാക്രമണം ഭയന്ന് തീവ്രവാദികളെ പട്ടാള യൂണിഫോം അണിയിച്ച് പാക് സൈന്യം. അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പുകാരണം അടുത്തിടെ രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിക്കാന്‍ തീവ്രവാദികള്‍ പാക് സൈനിക യൂണിഫോം ധരിക്കണമെന്ന കര്‍ക്കശ നിര്‍ദ്ദേശമാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ നല്‍കിയിരിക്കുന്നത്. പാക് അധീനകാശ്മീരിലെ നകായലില്‍ നടന്ന രഹസ്യയോഗത്തില്‍ പാക് സേനയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഐ.എസ്.ഐയിലെ രണ്ട് ഉദ്യോഗസ്ഥരും ലഷ്‌കര്‍ ഇ ത്വെയ്ബ, ജെയ്ഷെ മുഹമ്മദ് പ്രതിനിധികളും […]












