India Kerala

ഭൂമിയില്ലാത്തതിന്റെ ദുരിതം പേറി അട്ടപ്പാടിയിലെ ആദിവാസികള്‍

പരമ്പരാഗതമായി ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെങ്കിലും സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ മറ്റ് ആദിവാസി മേഖലകളില്‍ നിന്നും വിഭിന്നമാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതം. മിക്ക ആദിവാസി കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമി ഉണ്ട്. അതിന് പട്ടയവുമുണ്ട്. എന്നാല്‍ ഈ ഭൂമി അടുത്ത തലമുറക്ക് കൈമാറാന്‍ കഴിയില്ല. സര്‍ക്കാരാണ് അവകാശികള്‍ക്ക് ഭൂമി വിഭജിച്ച് നല്‍കേണ്ടത്. ഇതിന് വേണ്ടി നേരത്തെ തന്നെ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിരുന്നു. മാത്രമല്ല സര്‍വേക്കും റജിസ്‌ട്രേഷനുമുള്ള തുകയും ട്രൈബല്‍ വകുപ്പ് നല്‍കും. എന്നാല്‍ ഭൂമി വിഭജനം […]

India Kerala

വാളയര്‍ കേസ്; വക്കാലത്ത് വീണ്ടും മാറി

വാളയാര്‍ കേസില്‍ പ്രതികളുടെ അഭിഭാഷകനായ സി.ഡബ്യു.സി ചെയര്‍മാന്‍ കേസിലെ വക്കാലത്ത് വീണ്ടും കൈമാറി. നേരത്തെ വക്കാലത്ത് ജൂനിയര്‍ അഭിഭാഷകയുടെ പേരിലേക്ക് മാറ്റിയിട്ടും കോടതിയില്‍ ഹാജരായത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വക്കാലത്ത് കൈമാറിയത്. വാളയാറില്‍ കേസിലെ പ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായ അഡ്വ. എന്‍ രാജേഷിനെയാണ് സി.ഡബ്യു.സി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. കേസില്‍ വക്കാലത്ത് തന്റെ ജൂനിയറിന് കൈമാറിയെങ്കിലും കേസില്‍ കോടതിയില്‍ ഹാജരായത് അഡ്വ. രാജേഷ് തന്നെയായിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്തു വിട്ടതോടെ സാമൂഹ്യ […]

India Kerala

കോടതി വിലക്ക്; മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബം

കൊല്ലം പുത്തൂരില്‍ കോടതി വിലക്ക് മൂലം ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബം. ജലസ്രോതസ് മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബിജെപി നേതാക്കള്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതോടെയാണ് തുരുത്തിക്കര മാര്‍ത്തോമ പള്ളി ഇടവകക്കാര്‍ പ്രതിസന്ധിയിലായത്. നെടിയവിള തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് സംസ്‌കരിക്കാനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിന് കുടുംബം തയാറെടുക്കുമ്പോഴാണ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് അന്നമ്മയുടെ […]

India Kerala

കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു. സി.എഫ് തോമസ് എം.എല്‍.എയെ ചെയര്‍മാനാക്കാനുളള നീക്കത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിച്ചേക്കില്ല. മാണിയുടെ നാല്പത്തിയൊന്നിന് ശേഷം സംസ്ഥാന സമിതി വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ് ജോസഫ് വിഭാഗം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി. എഫ് തോമസിനെ കൊണ്ട് വരുന്നതിനോട് പി.ജെ ജോസഫിന് താല്പര്യമുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലിമെന്ററി പാര്‍ട്ടി സ്ഥാനവും ഡപ്യൂട്ടി […]

India National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ജവാനും ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായി. പുല്‍വാമയിലെ ദലിപോരയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

India Kerala

കാസര്‍കോട് നാല് ബൂത്തുകളില്‍ റീപോളിങിന് സാധ്യത

കാസര്‍കോട് കള്ളവോട്ട് നടന്നെന്ന തെളിഞ്ഞ നാല് ബൂത്തുകളില്‍ റീപോളിങിന് സാധ്യത. കല്യാശ്ശേരിയിലെ 19, 69, 79 , പയ്യന്നൂരിലെ 48 ബൂത്തുകളിലാണ് റീ പോളിങ് നടക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഈ മാസം 19ന് റീപോളിങ് ഉണ്ടായേക്കും.

India Kerala

പ്രളയ മേഖലകളില്‍ ജപ്തി നടപടി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില

പ്രളയം ദുരിതം വിതച്ച മേഖലകളില്‍ ജപ്തി നടപടി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില. കണ്ണൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജപ്തി നടപടിയുമായി സഹകരണ ബാങ്കുകള്‍. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്ക് ബാധകമാണന്ന ഉത്തരവും ജീവനക്കാര്‍ തന്നെ അട്ടിമറിക്കുന്നു. 2012ലാണ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ഇരിട്ടി ശാഖയില്‍ നിന്ന് മാതാവ് സരോജിനിയുടെ പേരിലുളള മുപ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി മകന്‍ ജയചന്ദ്രന്‍ രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. കൃത്യമായി അടച്ച് വന്നിരുന്ന ഗഡുക്കള്‍ […]

Association Europe India Kerala National Pravasi Switzerland UK Uncategorized

പിണങ്ങാനല്ല പിണറായി ഇടങ്ങേറില്ലാതെ ഇണക്കത്തോടെ പറയുന്നവരാണ് സ്വിസ്സ് മലയാളികൾ .

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന് സ്വിസ്സ് മലയാളികളുടെ  തുറന്ന കത്ത് .. നാലുനാൾ സ്വിറ്റ്സർലണ്ടിൽ തങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  ഒരു മണിക്കൂർ എങ്കിലും ഇവിടെത്തെ തൊഴിലാളികളായ മലയാളികളെ കാണാൻ കൂട്ടാക്കാതിരുന്നത്  എന്തുകൊണ്ട്?അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ അതിനു സൗകര്യം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ? എന്തിനുവേണ്ടിയാണ്  അങ്ങയുടെ ഈ വിദേശയാത്രകൾ? സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കുടുംബവും കൂട്ടവുമായി ഉലകം ചുറ്റി മോദിജിക്ക് പഠിക്കുകയാണോ? നികുതിദായകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയിട്ട് വികസനം പഠിക്കാൻ ഈ വിദേശ കറക്കം ഭൂഷണമോ? ആരോഗ്യത്തിനായി അമേരിക്കയിലേക്കും, വികസനം കാണാൻ യൂറോപ്പിലേക്കും വരേണ്ടി വരുന്ന ഒരു […]

India Kerala

പരീക്ഷ അധ്യാപകന്‍ എഴുതിയ സംഭവം: ഗുരുതര ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് വിദ്യാര്‍ഥികളുടെ പരീക്ഷ അധ്യാപകന്‍ എഴുതിയ സംഭവത്തില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വകുപ്പുതല അന്വേഷണം നടത്തിയ ഹയര്‍ സെക്കണ്ടറി ജോയിന്‍റ് ഡയറക്ടര്‍ എസ്.എസ് വിവേകാനന്ദനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷയെഴുതുകയും പ്രധാനാധ്യാപികയടക്കം അതിന് കൂട്ട് നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട്. അധ്യാപകര്‍ക്കെതിരെ വിശദമായ അന്വേഷണം വേണം. […]

India Kerala

ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് പ്രതാപന്‍

തൃശൂരില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. തനിക്ക് പരാജയഭീതി ഉണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇരുപത്തി അയ്യായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷമുണ്ടാകും. ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രതാപന്‍ തൃശൂരില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് ടി.എന്‍ പ്രതാപന്‍ ഇന്നലെ ആശങ്ക പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വവും ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനവും ഭൂരിപക്ഷ സമുദത്തിന്‍രെ വോട്ടുകളില്‍ വിള്ളലുണ്ടാക്കി. മുന്നാക്ക സമുദായ വോട്ടുകള്‍ മാത്രമല്ല ധീവര സമുദായ വോട്ടുകള്‍ വരെ […]