പശ്ചിമബംഗാളിന്റെ പേരില്‍ രാജ്യത്തുടനീളം സഹതാപം പിടിച്ചുപറ്റാന്‍ ബി.ജെ.പി ശ്രമം. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുടനീളം അക്രമം അഴിച്ച് വിടുന്നുവെന്നാരോപിച്ച് ബി.ജെ.പി അവസാനഘട്ടത്തില്‍ വലിയ പ്രചാരണത്തിലേയ്ക്ക് നീങ്ങുകയാണ്. പശ്ചിമബംഗാളിലാണ് തെരഞ്ഞടുപ്പില്‍ ഏറ്റവുമധികം അക്രമസംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ചതാണ് പശ്ചിമബംഗാളിലെ തൃണമൂല്‍-ബി.ജെ.പി കായിക പോരാട്ടം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം അക്രമം അഴിച്ച് വിട്ട്, എതിരാളികളെ നാമനിര്‍ദ്ദേശ പത്രികപോലും സമര്‍പ്പിക്കാന്‍ അനുവദിക്കാതെ തൃണമൂല്‍ ജനാധിപത്യഹിംസ നടത്തിയത് കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിരുന്നു. ഈ അവസരം മുതലെടുക്കാന്‍ ബി.ജെ.പി ഇറങ്ങിതിരിക്കുകയായിരുന്നു. ജംഗല്‍മഹല്‍ മേഖലയില്‍ […]
India
കണ്‍സ്യൂമര്‍ഫെഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍
കണ്‍സ്യൂമര്‍ഫെഡും ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് കണ്‍സ്യൂമര്‍ഫെഡ് വിവരങ്ങള്‍ നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ വ്യക്തത വരുത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യ വിവിരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കാത്ത സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ […]
പോസ്റ്റൽ വോട്ട് തിരിമറി: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു
പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ടാണ് ഇടക്കാല റിപ്പോർട്ട് കൈമാറിയത്. വടക്കൻ സംസ്ഥാനങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും ശബ്ദ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റല്‍ ബാലറ്റില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെ കമ്മീഷന്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഐ.ജി ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് സമഗ്ര അന്വേഷണം […]
ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു
മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷർമിള. 46ാം വയസിൽ ബംഗളൂരുവിലാണ് ഇറോം ഷർമിള ഇരട്ടപെണ്‍കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിൾക്ക് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം ഷര്‍മിള കുട്ടികൾക്ക് ജന്മം നൽകിയത്. ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു. നിക്സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 കിലോഗ്രാമും ഭാരമുണ്ട്. കുട്ടികളുടേയും […]
നെയ്യാറ്റിന്‍കര ആത്മഹത്യ: കാനറ ബാങ്ക് റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്‍റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് ഓഫീസിന് മുന്‍പിലും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഇന്ന് തുറന്നിട്ടില്ല. ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ സംസ്കാരത്തിനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് എത്തിക്കും. സംഭവത്തിൽ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം
കൊല്‍ക്കത്തയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും റോഡ് ഷോക്കിടയില്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് മമത ആരോപിച്ചു. ജാദവ്പൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മമതയുടെ തട്ടകമായ […]
നെയ്യാര്‍ ലയൺ സഫാരി പാർക്ക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാര്‍ ഡാമിലെ ലയൺ സഫാരി പാർക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ഒരു സിംഹം മാത്രമാണ് അവശേഷിക്കുന്നത്. 18 സിംഹങ്ങള്‍ ഉണ്ടായിടത്ത് ഒരു സിംഹമായി കുറഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കാത്തതോടെ വിനോദ സഞ്ചാരികളും ലയണ്‍ സഫാരി പാര്‍ക്കിനെ കൈയ്യൊഴിഞ്ഞു. നെയ്യാര്‍ ഡാമിലെ മരക്കുന്നത്തെ കാട്ടില്‍ 1994ലാണ് ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ 4 സിംഹങ്ങള്‍ മാത്രമുള്ള പാര്‍ക്കില്‍ പിന്നീട് 18 സിംഹങ്ങളായി. […]
‘മോദി ഭിന്നിപ്പിന്റെ തലവന്‍’
മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിനില്‍ കവർ സ്റ്റോറി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീര്‍ പാക്കിസ്താന്‍ വംശജനാണെന്ന ബി.ജെ.പി പ്രചരണം വ്യാജം. ലേഖനം പുറത്ത് വന്നയുടനെ ലേഖനത്തിനെ വിമര്‍ശിക്കുന്നതിന് പകരം എഴുതിയ മാധ്യമ പ്രവര്‍ത്തകനെ വിമര്‍ശിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നായിരുന്നു പ്രധാന ആരോപണം. ടൈംസ് നൌ ചാനലുമായിട്ടുള്ള അഭിമുഖത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടിയുടെ ലേഖനത്തോടുള്ള നിലപാട് വ്യക്തമാക്കിയതിങ്ങനെ: ‘ഏതൊരു മാസികയേക്കാളും വലുതാണ് ഈ രാജ്യത്തെ ജനങ്ങളുടെ വിശ്വാസമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. […]
ശാലുവിന്റെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല
കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ട്രാന്‍സ് സമൂഹം. ട്രാന്‍സ് ജെന്‍ഡറായ ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തി 45 ദിവസമാകുമ്പോഴും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മാവൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ശാലുവിന് […]
പനങ്ങാട് വ്യാപക നിലംനികത്തല്‍
കൊച്ചി പനങ്ങാട് വ്യാപക നിലംനികത്തല്‍. അനുമതിയില്ലാതെയാണ് നിലം നികത്തല്‍ എന്നറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതോടെ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. പനങ്ങാട് എം.എല്‍.എ റോഡിന് തെക്ക് വശം ഏഴാം വാര്‍ഡിലാണ് മൂന്നേക്കറിലധികം വരുന്ന ഭൂമി വ്യാപകമായി നികത്തുന്നത്. തോട് കയ്യേറി മണ്ണിട്ടത് മൂലം തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടെന്നും ഇത് മൂലം വെളളക്കെട്ട് ഉണ്ടാകുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരുകാലത്ത് കൃഷിനിലമായിരുന്ന പ്രദേശം വര്‍ഷങ്ങളായി തരിശായിക്കിടക്കുകയായിരുന്നു. പ്രദേശത്ത് വീട് വെക്കാന്‍ നിലം നികത്തിയിരുന്നു. ഇതിന് പുറമെയാണ് […]












