ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവർ പദ്ധതി അന്തിമ ഘട്ടത്തിലായിരിക്കെ അത് തടസപ്പെടുത്താനാണ് ഭൂവുടമ പരാതി ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ശാന്തിവനം സ്വാഭാവിക വനമല്ലെന്നും കേരള ജൈവ വൈവിധ്യ ബോർഡിന്‍റെ പരിധിയിൽ ഈ സ്ഥലമില്ലെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം. പദ്ധതിയുടെ ഭാഗമായി ഇനി രണ്ട് കിലോമീറ്ററോളം ലൈൻ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തിൽ അലൈൻമെൻറ് മാറ്റുന്നത് കൂടുതൽ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെ.എസ്.ഇ.ബി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശാന്തിവനത്തിൽ പരമാവധി 40 വർഷം വരെ പ്രായമുള്ള […]
India
കോണ്‍ഗ്രസ് എം.എല്‍.എക്ക് നേരെ വെടിയുതിര്‍ത്ത് അക്രമിസംഘം
ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ലക്നോവില്‍ നിന്ന് റായ്‍ബറേലിയിലേക്ക് പോകുന്ന വഴിമധ്യേയാണ് ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. ഹര്‍ചരന്ദ്പൂരിലെ മോദി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോയ എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ന്ന അക്രമിസംഘം വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ എം.എല്‍.എയുടെ വാഹനം നിയന്ത്രണംവിട്ട് തലകുത്തനെ മറിയുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ അതിഥിയെ സമീപത്തെ ആശുപത്രിയില്‍ […]
മമതയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബി.ജെ.പി നേതാവിന് ജാമ്യം
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ബി.ജെ.പി വനിതാ നേതാവ് പ്രിയങ്ക ശര്‍മ്മക്ക് സുപ്രീം കോടതി ഉപാധികളോടെ ചൊവ്വാഴച ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഉടലും മമത ബാനര്‍ജിയുടെ തലയും കൂട്ടിച്ചേര്‍ത്ത ചിത്രമാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നത്. ശര്‍മ്മ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായതിനാല്‍ സാധാരണ ജനങ്ങള്‍ ചിത്രം മോര്‍ഫ് ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തേക്കാള്‍ വലുതായിരിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ […]
നിഖാബ് നിരോധിച്ച നടപടി: എം.ഇ.എസിനെതിരെ വിസ്ഡം ഗ്രൂപ്പ്
സമസ്തക്ക് പിന്നാലെ നിഖാബ് നിരോധനത്തില്‍ എം.ഇ.എസിന് എതിരെ നിലപാടുമായി മുജാഹിദ് വിസ്ഡം ഗ്രൂപ്പും രംഗത്ത്. നിഖാബ് നിരോധം വ്യക്തിസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിഖാബിനെതിരെ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് വിസ്ഡം നേതാവ് ഹുസൈന്‍ സലഫി ദുബൈയില്‍ ആവശ്യപ്പെട്ടു.
മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായെന്ന് പിതാവ്
മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് പിതാവ് ചന്ദ്രന്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചിരുന്നതായി ചന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വെളിപ്പെടുത്തല്‍. ഇന്നലെ രാവിലെ 11 മണി മുതല്‍ ബാങ്കില്‍ നിന്ന് വിളിക്കാന്‍ തുടങ്ങി. ഇന്ന് പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞു. മകളുടെ ഫോണ്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.
‘ഫെഡറല്‍ മുന്നണിയല്ല, യു.പി.എ അധികാരത്തില്‍ വരും’
തെരഞ്ഞെടുപ്പാനന്തര സഖ്യത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മെയ് 21ന് നടക്കാനിടയില്ല. യോഗം വോട്ടെണ്ണലിന് ശേഷം മതിയെന്നാണ് എസ്.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാട്. അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഫെഡറല്‍ മുന്നണി നീക്കത്തെ തള്ളിയ കോണ്‍ഗ്രസ്, യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. ബിജെപി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്ന ലക്ഷ്യവുമായി ഫെഡറല്‍ മുന്നണിയുണ്ടാക്കാനുള്ള നീക്കത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു. നേരത്തെ പിണറായി വിജയനെ […]
11കാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനെത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനെത്തുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോത്തുകല്‍ എസ്.ഐ പി. മാത്യു, എ.എസ്.ഐ […]
‘മോദി നീചനെന്ന് അന്ന് ഞാന്‍ പറഞ്ഞത് സത്യമായി പുലര്‍ന്നു’
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച മനുഷ്യന്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. മുമ്പൊരിക്കല്‍ പറഞ്ഞ, മോദി നീചനെന്ന തന്റെ വാദത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള ലേഖനമാണ് ഒരു ദേശീയ പത്രത്തിലൂടെ മണിശങ്കര്‍ അയ്യര്‍ കുറിച്ചത്. എന്നാല്‍ ലേഖനം വിവാദമായതോടെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു. മണിശങ്കര്‍ അയ്യരുടെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ തരം താഴ്ന്നത് തന്നെയെന്നും മണിശങ്കർ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായമെന്നും കോൺഗ്രസ് പ്രതികരിച്ചു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ […]
നെയ്യാറ്റിന്‍കര ആത്മഹത്യ: ബാങ്കിനെതിരായ നടപടി കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം
ബാങ്കിന്‍റെ ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട്. ബാങ്ക് അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും സ്വീകരിക്കും. അമ്മയുടെയും മകളുടെയും മരണത്തിലേക്ക് നയിച്ച സംഭവത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജപ്തി നടപടി സ്വീകരിച്ച കാനറാ ബാങ്കിനാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒക്ടോബര്‍ വരെ നിലനില്‍ക്കുന്ന മൊറട്ടോറിയം ഈ നടപടിക്കും ബാധകമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. കോടതി മുഖേനയുള്ള […]
പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍
കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും ഹോസ്ദുര്‍ഗ് കോടതിയിൽ ഹാജരാക്കിയതായി അഭിഭാഷകര്‍ മാധ്യമങ്ങളെ അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരയുള്ള കുറ്റം. ഏരിയ സെക്രട്ടറി മാത്രം അറസ്റ്റിലായത് കൊണ്ട് സംതൃപ്തനല്ലെന്നും കേസില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.











