India National

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് ബി.ജെ.പി സഖ്യകക്ഷി

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി). ബി.ജെ.പിയുമായുള്ള ഭിന്നത പുതിയ തലങ്ങളിലേക്ക് എത്തിയതോടെ വരാണസിയോട് ചേര്‍ന്നുകിടക്കുന്ന മിര്‍സാപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ച് എസ്.ബി.എസ്.പി രംഗത്തെത്തി. യോഗി ആദിത്യനാഥ് മന്ത്രിസഭാംഗമായിരുന്ന ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് എസ്.ബി.എസ്.പി. ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമായതോടെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ രാജ്ഭറിന്റെ എസ്.ബി.എസ്.പി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രാജ്യത്തെ പാവപ്പെട്ടവര്‍ ഇത്രത്തോളം അനീതിയും […]

India Kerala

വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും തീ കൊളുത്തി

നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും സ്വയം തീ കൊളുത്തി. തിരുവനന്തപുരം മഞ്ചവിളാകം മലയിക്കടയിലാണ് സംഭവം. ജപ്തി നടപടിക്കിടെ തീ കൊളുത്തിയ മകള്‍ വൈഷ്ണവി (19) മരണപ്പെട്ടപ്പോള്‍, ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.

India Kerala

ഇടുക്കി കള്ളവോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ പരിശോധിക്കും

ഇടുക്കി ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടര്‍മാരുടെ രജിസ്റ്റര്‍ പരിശോധിക്കുന്നത് വോട്ടണ്ണല്‍ ദിനത്തിലെന്ന് ധാരണ. ഇടുക്കി കലക്ടര്‍ വിളിച്ചുചേര്‍ത്ത സ്ഥാനാര്‍‌ഥികളുടെ ഇലക്ഷന്‍ ഏജന്‍റുമാരുടെ യോഗത്തിലാണ് തീരുമാനം. കോതമംഗലത്ത് കള്ളവോട്ട് നടന്നതായി എല്‍.ഡി.എഫും പരാതി നല്‍കി. അതേസമയം പൊലീസ് പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും 17നകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് ചെയ്തുവെന്ന് ആരോപണ വിധേയനായ രഞ്ജിത്ത് എന്നയാള്‍ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളതായി കണ്ടെത്തി. എന്നാല്‍ രണ്ട് ബൂത്തുകളില്‍ […]

India National

സഖ്യരൂപീകരണം: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത

സഖ്യരൂപീകരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കല്ലുകടി. 21ന് നടക്കാനിരിക്കുന്ന യോഗത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസിനും എസ്.പി – ബി.എസ്.പി സഖ്യത്തിനുമാണ് അഭിപ്രായഭിന്നതയുള്ളത്. സഖ്യരൂപീകരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് പുറത്തുവരുന്ന സൂചന. അവസാന തെരഞ്ഞെടുപ്പിന് ശേഷം 21ന് യോഗം ചേരാന്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എസ്.പി – ബി.എസ്.പി പാര്‍ട്ടികള്‍ അറിയിച്ചു. ഫലം വന്നതിന് ശേഷം മാത്രമേ യോഗം ചേരേണ്ടതുള്ളൂവെന്ന നിലപാടിലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമുള്ളത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച […]

India National Uncategorized

1992ലെ അഭിമുഖത്തില്‍ മോദി പറഞ്ഞത്, താന്‍ എഞ്ചിനിയറിങ് ബിരുദധാരിയെന്ന്..

താന്‍ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന് നരേന്ദ്ര മോദി പറയുന്ന കന്നഡ വാരികയിലെ റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 1992ല്‍ കന്നഡ വാരിക തരംഗയോടാണ് മോദി എഞ്ചിനിയറിങില്‍ ബിരുദമുണ്ടെന്ന് പങ്കുവെക്കുന്നത്. 1992 ജനുവരി 26 ലക്കം തരംഗയിലാണ് മോദിയുടെ ഈ വാദം അച്ചടിച്ചുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പ്രസിദ്ധീകരിച്ചത്. 1974 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവനിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും ശേഷം ആര്‍.എസ്.എസില്‍‍‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് […]

India Kerala

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഏഴ് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 25 വര്‍ഷത്തിനിടെ പരോളോ മറ്റ് ഇളവുകളോ അനുവദിക്കരുതെന്നും വിധിയില്‍ പറയുന്നു. എല്ലാ പ്രതികളും കൂടി 35 ലക്ഷം പിഴയൊടുക്കണം. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഒന്നാം പ്രതിയായ മനോജിന്‍റെ ഭാര്യയെ വീട്ടില്‍ താമസിപ്പിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

India Kerala

മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടം

മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. പൊതുറോഡുകൾ നല്ല രീതിയിൽ പരിപാലിക്കാൻ സർക്കാറിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്തമുണ്ട്. റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞതിന് 1,42,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പന്തളം സ്വദേശി ശാന്തമ്മ നൽകിയ ഹരജിയിലാണ് കോടതി നിരീക്ഷണം. റോഡിൽ കുഴിയോ അപകടസാധ്യതയോ ഉണ്ടെങ്കിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ഇത് ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ അതിൽ സർക്കാർ പരോക്ഷ ഉത്തരവാദിയാണ്. നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും സർക്കാറിനുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി. മഴ മൂലം […]

India National

ജെറ്റ് എയര്‍വെയ്സ് ഡെപ്യൂട്ടി സി.ഇ.ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു

ജെറ്റ് എയര്‍വെയ്സിന്റെ ഡെപ്യൂട്ടി സി.ഇ.ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് അഗര്‍വാളിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ 17 മുതല്‍ ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

India Kerala

മത, സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടില്‍ വന്‍വര്‍ധന

മത സാമൂഹിക സാംസ്കാരിക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ സഹായത്തുകയില്‍ വന്‍ വര്‍ധനവ്. 2018-19 വര്‍ഷം മാത്രം 1306 കോടി രൂപയാണ് കേരളത്തിലെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ലഭിച്ചത്. 2016-17 വര്‍ഷത്തില്‍ 807 കോടി രൂപ വിദേശ സഹായമായി ലഭിച്ചപ്പോള്‍ 2017-18 ല്‍ അത് 1219 കോടിയായി ഉയര്‍ന്നു. 2018 -19 ആയപ്പോഴേക്കും 1306 കോടി രൂപയുടെ വര്‍ധനവാണുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലെ രേഖകള്‍ പറയുന്നു. അനാഥാലയങ്ങള്‍, വിവിധ രൂപതകള്‍, മഠങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കോടികളാണ് […]

India National

കോണ്‍ഗ്രസിനെ പിന്തുണക്കണം: കെ.സി.ആറിനോട് സ്റ്റാലിന്‍

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ തന്നെ പിന്തുണക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനോട് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ചെന്നൈയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രാദേശിക കക്ഷികള്‍ക്ക് ‍ ഉപപ്രധാനമന്ത്രി പദം വേണമെന്ന ആവശ്യം ഉന്നയിക്കണമെന്ന് കെ ചന്ദ്രശേഖര റാവു സ്റ്റാലിനോട് ആവശ്യപ്പെട്ടു. യു.പി.എ- എന്‍.ഡി.എ മുന്നണികളോട് തുല്യ അകലം പാലിക്കുന്ന നേതാവാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച കെ.സി.ആര്‍ ഡി.എം.കെ നേതാവ് സ്റ്റാലിനെ […]