എം.ഇ.എസ് സ്ഥാപനങ്ങളില്‍ നിഖാബിന് വിലക്കേര്‍പ്പെടുത്തിയ ഫസല്‍ ഗഫൂറിനെതിരെ നിലപാട് ശക്തിപ്പെടുത്തി സമസ്ത. ഫസല്‍ ഗഫൂര്‍ അതിരുകടക്കുകയാണ്. ന്യൂനപക്ഷ ആനുകൂല്യത്തിലാണ് സ്ഥാപനങ്ങൾ നടക്കുന്നത്. അവിടെ വ്യക്തിസ്വാതന്ത്ര്യം തടയുന്നതിനെ നീതികരിക്കാനാവില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സമസ്തയ്ക്കെതിരെ വീണ്ടും ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഫസല്‍ ഗഫൂറിന്റെത് ധിക്കാരത്തിന്റെ ഭാഷയാണ്. മതപണ്ഡിതരെ അവഹേളിക്കുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ സമുദായം നോക്കി നില്‍ക്കില്ലെന്നും സമസ്തയുടെ പോഷക സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ന്യുനപക്ഷ ആനുകൂല്യത്തില്‍ നേടിയെടുത്ത […]
India
ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം; അധ്യാപകരുടെ അറസ്റ്റ് ഉടന്‍
കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുക്കും. വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ […]
കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിലെ വെളിപ്പെടുത്തൽ: സി.പി.എം അംഗത്തെ പുറത്താക്കി
ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ പാർട്ടി അംഗത്തെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം. കേസ് അട്ടിമറിക്കാൻ പാർട്ടി ഇടപെട്ടുവെന്ന ഷിബു ചെല്ലിക്കണ്ടത്തിന്റെ പ്രസ്താവന പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കഞ്ഞിക്കുഴി ഏരിയ കമ്മറ്റി വിലയിരുത്തി. പി.കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കുന്നതിന് സാക്ഷികളെ സ്വാധീനിക്കാൻ പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്നായിരുന്നു ഷിബു ചെല്ലിക്കണ്ടത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഷിബുവിന്റെ പരാമർശത്തെ സി.പി.എം നേതൃത്വം പൂർണമായി തള്ളികളഞ്ഞു. തെറ്റ് […]
വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം മാത്രം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി നേതാക്കള്‍. കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രദേശിലെ സുപ്രധാന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പിയുടെ പ്രചാരണ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലും ഛണ്ഡിഗഢിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മധ്യപ്രദേശിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ റാലി. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ 30 സീറ്റ് 2014ല്‍ ബി.ജെ.പി ഒറ്റക്ക് നേടിരുന്നു. 5 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് […]
യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നല്‍കി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നല്‍കി. കോളജില്‍ നേരിട്ടെത്തി പ്രിന്‍സിപ്പലിനാണ് അപേക്ഷ നല്‍കിയത്. കോളജില്‍ പഠനം തുടരാനാകില്ലെന്ന് കേരള യൂണിവേഴ്സിറ്റി വിസിയെയും പെണ്‍കുട്ടി അറിയിച്ചു. കോളജിലെ റസ്റ്റ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. നിരന്തരം സംഘടനയുടെ പരിപാടികള്‍ക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ല. പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ടതോടെ കോളജില്‍ ഒറ്റപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. അതേസമയം പൊലീസിന് നല്‍കിയ മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. തന്നെ […]
കെ.എം.സി.ടി ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികൾ സമരം അവസാനിച്ചു
കെ.എം.സി.ടി ആയുര്‍വേദ കോളജില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടക്കുന്ന വിദ്യാര്‍ഥി സമരം അവസാനിച്ചു. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും മാനേജ്മെന്‍റിന്‍റെയും അദ്ധ്യാപകരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. മുടങ്ങിപ്പോയ പരീക്ഷകൾ ഉടൻ നടത്താനും രാജി സന്നദ്ധത അറിയിച്ച മുഴുവൻ അദ്ധ്യാപകരേയും തിരിച്ചെടുക്കാനും കോളേജിൽ പി.ടി.എ കമ്മറ്റി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു കെ.എം.സി.ടി ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടന്നത്.
വര്‍ണ വിസ്മയം തീര്‍ത്ത് വെടിക്കെട്ട്; ഇന്ന് പകല്‍പൂരം
വര്‍ണാഭമായ വെടിക്കെട്ടിന് ശേഷം തൃശൂരില്‍ ഇന്ന് പകല്‍പൂരം. ഉച്ചയോടെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഉപചാരംചൊല്ലി പിരിയും. പുലര്‍ച്ചെ 4.30ഓടെ ആരംഭിച്ച വെടിക്കെട്ട് കാണാന്‍ പതിനായിരങ്ങളാണ് തൃശൂരില്‍ കാത്തുനിന്നത്. പതിവ് തെറ്റിക്കാതെ ഇത്തവണയും കുടമാറ്റം വിസ്മയ കാഴ്ചകളുടേതായി. പൂരതിമിര്‍പ്പിലായിരുന്ന പതിനായിരങ്ങള്‍ കുടമാറ്റ സമയത്ത് ആവേശ കൊടിമുടിയേറി. ഭീകരാക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചുള്ള കുടകളും ഉയര്‍ന്നു.
കോട്ടയത്ത് ചേര്‍ന്ന എന്‍.സി.പി യോഗത്തില്‍ കയ്യാങ്കളി
കോട്ടയത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗത്തില്‍ കയ്യാങ്കളി. പുറത്താക്കിയ കോട്ടയം ജില്ലാ പ്രസിഡന്റിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രമേയം പാസാക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഇതിനിടെ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളെ പുറത്താക്കിയതും പ്രശ്നം വഷളാക്കി. ഉഴവൂര്‍ വിജയന്‍ വിഭാഗക്കാരനായ മുന്‍ ജില്ല പ്രസിഡന്റ് ടി.വി ബേബിയെ കഴിഞ്ഞ ദിവസമാണ് തത്സ്ഥാനത്ത് നിന്നും പുറത്താക്കിയത്. തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജി രവീന്ദ്രന് താത്കാലിക ചുമതല നല്‍കുകയും ചെയ്തു. വി.ജി രവീന്ദ്രന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ചേര്‍ന്ന് നേതൃയോഗത്തില്‍ പഴയ പ്രസിഡന്റ് […]
തിരുവന്തപുരത്തെ ലഹരി മുക്തമാക്കാന്‍ ‘ഓപ്പറേഷന്‍ ബോള്‍ട്ട്’
തിരുവനന്തപുരം നഗരത്തെ ലഹരി ഗുണ്ടാ മാഫിയാ സംഘങ്ങളില്‍ നിന്ന് മുക്തമാക്കി പൊലീസിന്‍റെ ‘ഓപ്പറേഷന്‍ ബോള്‍ട്ട്’. ഒരു മാസത്തിനിടെ 5726 പേര്‍ പിടിയിലായി. 6208 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന്‍ ബോള്‍ട്ട് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദ്വീന്‍ മീഡിയാവണ്ണിനോട് പറഞ്ഞു. ലഹരിമാഫിയാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമാകുകയും കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ഇത് അടിച്ചമര്‍ത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദ്വീന്‍ ഓപ്പറേഷന്‍ ബോള്‍ട്ടിന് തുടക്കമിട്ടത്. ഒരുമാസം […]
‘പരിസ്ഥിതി സൗഹാർദ്ദപരമായ നവകേരള നിര്‍മ്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യം’
സംസ്ഥാനത്തുണ്ടായ പ്രളയത്തെ കേരളത്തിന്റെ മതനിരപേക്ഷ മനസ് ഒറ്റക്കെട്ടായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരിതത്തില്‍ മത്സ്യതൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നെന്നും മുഖ്യമന്ത്രി ജനീവയില്‍ പറഞ്ഞു. യൂറോപ്യന്‍ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി, ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. നവകേരള നിർമാണമാണ് സർക്കാർ ലക്ഷ്യം വക്കുന്നത്. പ്രളയാന്തരം പരിസ്ഥിതി സൗഹാർദ്ദപരമായ പുനർനിർമാണത്തിനാണ് നാം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












