എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി വരുന്നതില്‍ എതിര്‍പ്പില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്തിയാല്‍ നേതൃത്വം ഏറ്റെടുക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പട്നയിലെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.
India
ഗോഡ്സെ ദേശഭക്തനെന്ന് പ്രഗ്യാ സിങ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ ദേശഭക്തനെന്ന് മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂര്‍. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രഗ്യാ സിങ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോടാണ് പ്രഗ്യയുടെ പ്രതികരണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെ ആണെന്നുമായിരുന്നു കമൽ ഹാസന്റെ പരാമര്‍ശം. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം […]
തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി വിലയ്ക്ക് വാങ്ങിയെന്ന് മമത
പശ്ചിമ ബംഗാളിലെ പ്രചാരണ സമയം വെട്ടിക്കുറച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും മമത പറഞ്ഞു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് രാത്രി 10 മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണ സമയം വെട്ടിക്കുറക്കുകയായിരുന്നു. ബംഗാളില്‍ പ്രചാരണ സമയം വെട്ടിക്കുറച്ചതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഇന്ത്യൻ […]
രാഹുല്‍ പീരങ്കിയും താന്‍ എ.കെ 47മാണെന്ന് നവ്‌ജോത് സിംഗ് സിദ്ധു
രാഹുല്‍ ഗാന്ധി പീരങ്കിയും താന്‍ എ.കെ 47മാണെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ബുധനാഴ്ച ബിലാസ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഗംഗയുടെ പുത്രന്‍ എന്ന പേരിലാണ് 2014ല്‍ മോദി അധികാരത്തില്‍ വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം റഫാല്‍ ഏജന്റായിട്ടാവും അറിയപ്പെടുക എന്നും അദ്ദേഹം ആരോപിച്ചു. എനിക്ക് മോദിയോട് ചോദിക്കാനുള്ളത് അദ്ദേഹം റഫാലില്‍ ഇടപാടില്‍ പണം കൈപ്പറ്റിയോ എന്നാണ്. ഞാന്‍ അഴിമതി നടത്തില്ല […]
പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്
പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്.ഒരാള്‍ക്ക് ഒറ്റപ്പദവി എന്ന മാനദണ്ഡമാണ് പ്രധാനം. മുന്‍ ഡി.സി.സി പ്രസിഡന്റ് മുന്‍ എം.എല്‍.എ എന്നിവര്‍ക്ക് മാത്രം കെ.പി.സി.സി ഭാരവാഹിത്വം നല്‍കാനാണ് ആലോചിക്കുന്നത്. കെ.പി.സി.സിയില്‍ 40 ല്‍ താഴെ ആയിരിക്കും ഭാരവാഹികള്‍. ജൂണ്‍ മാസത്തോടെ പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ധാരണ.
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഈ മാസം 9-ാം തീയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലായിരുന്നു സംഭവം നടന്നത്. ബസ് കോട്ടയത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ കം കണ്ടക്ടറായ സന്തോഷ് കുമാര്‍ യാത്രക്കാരിയെ കടന്നു പിടിച്ചത്. ബഹളം വച്ച സ്ത്രീ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്യൂട്ടിയിലായിരുന്ന മറ്റേ ഡ്രൈവറുടെ […]
വിനോദിന്റേത് കൊലപാതകം; ആറു വയസുകാരനായ മകന്‍ മൊഴി നല്‍കി
തിരുവനന്തപുരം വട്ടപ്പാറയില്‍ ഈ മാസം 12ന് മരിച്ച വിനോദിന്റേത് കൊലപാതകമെന്ന് പൊലീസ്.ഭാര്യയുടെ സുഹൃത്ത് മനോജാണ് കൊലപ്പെടുത്തിയതെന്ന് ആറു വയസുകാരനായ മകന്‍ മൊഴി നല്‍കി.മനോജ് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നായിരുന്നു ആദ്യ വിവരം.
പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് സ്വകാര്യ സ്കൂൾ
പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് സ്വകാര്യ സ്കൂൾ ആവശ്യപ്പെട്ടതായി പരാതി .നിലമ്പൂർ ഗുഡ് ഷെപ്പേർഡ് സ്കൂളാണ് ടി.സി.നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ടത്. ഏകജാലക സംവിധാനത്തിൽ പ്ലസ് ടുവിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്കൂൾ മാനേജ്മെന്റിന്റെ ഭീഷണി.
പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് രാത്രി പത്ത് മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണസമയം വെട്ടിക്കുറക്കുകയായിരുന്നു. പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നോര്‍ത്ത് കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണ പരിപാടി. ജെയ്നഗര്‍, ജാദവ്പൂര്‍ ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.
പെരിയ കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍
പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. കാസര്‍കോട് പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് സുബീഷിനെ പിടികൂടിയത്. സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് റിപ്പോര്‍ട്ട്.












