നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി നാളെ പൊലീസ് അപേക്ഷ നല്‍കും. ചന്ദ്രനും കാശിനാഥനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ പൊലീസ് സമര്‍പ്പിക്കുക. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം.
India
വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് ബി.ജെ.പി
പത്തനംതിട്ടയിൽ കെ സുരേന്ദ്രന്‍റെ വിജയം ഉറപ്പിച്ച് ബി.ജെ.പി പാർലമെൻറ് മണ്ഡലം നേതൃയോഗം. വലിയ ഭൂരിപക്ഷമില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തിൽ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പിൽ ഭുരിപക്ഷ ഏകീകരണം ഉണ്ടായെന്നാണ് പാർട്ടിയുടെ പൊതു വിലയിരുത്തൽ. ഇതുകൊണ്ട് നേട്ടമുണ്ടാക്കാനായെന്നും യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാനായെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിൽ […]
സംസ്ഥാനത്ത് കുഷ്ഠ രോഗം വര്‍ദ്ധിക്കുന്നു
സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ മാത്രം 35 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്ക് ഈ വര്‍ഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. പ്രധാനമായും ഞരമ്പുകളെ ബാധിക്കുന്ന കുഷ്ഠ രോഗം തിരിച്ചു വരികയാണ്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2018-19ല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 8 ജില്ലകള്‍ പൂര്‍ത്തിയായപ്പോള്‍ 194 പേര്‍ക്കാണ് രോഗം […]
ശമ്പളം ചോദിച്ചതിന് യുവതിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം; വീഡിയോ
ശമ്പളം ചോദിച്ചതിന് ഉത്തര്‍പ്രദേശില്‍ യുവതിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ ഗ്രെയ്റ്റര്‍ നോയിഡയിലാണ് ഒരു കൂട്ടം ഗുണ്ടാസംഘം യുവതിയെ ക്രൂരമായി തല്ലിചതച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്വകാര്യ ബ്യൂട്ടിസലൂണില്‍ ജോലി ചെയ്യുന്ന യുവതിക്ക് മാസത്തില്‍ 17000 രൂപയാണ് വേതനമായി നല്‍കാമെന്നേറ്റിരുന്നത്. മാസാവസാനം തരാമെന്നേറ്റ ശമ്പളം സലൂണ്‍ ഉടമയോട് ചോദിച്ചതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ലൈംഗികമായി തന്നെ ആക്രമിക്കാനും ഉടമയും സംഘവും ശ്രമിച്ചതായും യുവതി പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ […]
അവസാനഘട്ട തെരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിനുള്ള അവസാന മണിക്കൂറുകളിൽ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത് രണ്ട് ദിവസം. ഏഴാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും 13ഉം പശ്ചിമ ബംഗാളിലെ 9ഉം ബിഹാറിലെയും മധ്യപ്രദേശിലെയും 8ഉം ഹിമാചല്‍ പ്രദേശിലെ 4ഉം ജാര്‍ഖണ്ഡിലെ മൂന്നും സീറ്റുകള്‍ വിധിയെഴുതും. […]
കണ്ണൂരിലെ റീപോളിങ്: പോളിങ് ശതമാനം നിര്‍ണായകം
യു.ഡി.എഫ് ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് റീപോളിങ് നടക്കുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി. ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കളളവോട്ട് ചെയ്തെന്ന് ആരോപണമുയര്‍ന്ന ഇവിടെ പോളിങ് ശതമാനത്തിലുണ്ടാകുന്ന നേരിയ കുറവ് പോലും യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ വീണ്ടും ബൂത്തിലെത്തിക്കാനുളള ശ്രമത്തിലാണ് യു.ഡി.എഫ്. 1249 വോട്ടര്‍മാരാരാണ് പാമ്പുരുത്തി എ.യു.പി സ്കൂളിലെ 166ആം നമ്പര്‍ ബൂത്തില്‍ ആകെയുളളത്. ഇതില്‍ അഞ്ച് സര്‍വ്വീസ്സ് വോട്ടുകളടക്കം 1036 പേര്‍ ഇത്തവണ വോട്ട് ചെയ്തു. നാട്ടിലില്ലാത്ത 26 പ്രവാസികളുടെ വോട്ടുകളും […]
മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ കരുണാകരൻ, എ.കെ ആൻറണി മന്ത്രിസഭകളിലായി നാല് തവണ മന്ത്രിയായിരുന്നു കടവൂര്‍ ശിവദാസന്‍. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ആര്‍.എസ്.പിയിലൂടെയായിരുന്നു കടവൂര്‍ ശിവദാസന്‍റെ രാഷ്ട്രീയ പ്രവേശം. 1980ലും 82ലും ആര്‍.എസ്.പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് കോണ്‍ഗ്രസിലെത്തി കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ […]
എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു. 58 വയസ്സായിരുന്നു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എറിക്‌ഫ്രോം, റൊമീല ഥാപര്‍, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം വിവിധ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ ചാലക്കുടിയിൽ.
നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണം കുടുബവഴക്ക്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണം കുടുബവഴക്ക് എന്ന് ഉറപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.ആത്മഹത്യക്ക് മുന്‍പുളള ഇരുവരുടെയും കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുളള കടുത്ത മനോവിഷമവും, വീട് ജപ്തിചെയ്യുന്നതിന്‍റെ സാബത്തിക പ്രാരാബ്ദവുമാണ് നെയ്യാറ്റിന്‍ക്കരയിലെ ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് കുടുംബ വഴക്കിനെ തുടര്‍ന്നുളള കടുത്ത മനോവിഷമവും, വീട് ജപ്തിചെയ്യുന്നതിന്‍റെ സാബത്തിക പ്രാരാബ്ദവുമാണ് നെയ്യാറ്റിന്‍ക്കരയിലെ ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ […]
ജസ്റ്റിസ് മദൻ ബി ലോകൂറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകൂറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരനെ ഫിജി പരമോന്നത കോടതിയില്‍ ന്യായാധിപനാക്കുന്നത്. 2018 ഡിസംബര്‍ 31നാണ് മദന്‍ ലോകൂര്‍ വിരമിച്ചത്. ആ സമയം തന്നെ അദ്ദേഹത്തിന് ഫിജിയില്‍ നിന്ന് ക്ഷണക്കത്ത് ലഭിച്ചിരുന്നു. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി. ആഗസ്റ്റ് പതിനഞ്ചിനാണ് ജസ്റ്റിസ് ലോകൂര്‍ സത്യപ്രതിജ്ഞ ചെയ്യുക












