India Kerala

കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി

കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി. കോഴിക്കോട് സൌത്ത് ബീച്ചില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. വെസ്ന എന്ന യുവതിയെയായണ് കാണാതായതായതായി പരാതി നല്‍കിയത്. സുഹൃത്ത് കോട്ടയം സ്വദേശി ജിംബെന്നിയുടെ പരാതിയില്‍ കസബ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

India Kerala

കണ്ണൂരില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കണ്ണൂര്‍ പാമ്പുരത്തിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പി.കെ ശ്രീമതിയെ ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി.

India Kerala

കാടുകളില്‍ കടുവകളുടെ മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍

പാലക്കാട്: കഴിഞ്ഞ രണ്ടുവര്‍ഷമായി വനങ്ങളിലെ കടുവകളുടെ മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ . 2018-ല്‍ 103 കടുവകളാണ് ചത്തത്. 2017-ല്‍ ഇത് 117ഉം ,2016-ല്‍ 121-ഉം. 2012മുതല്‍ 2018വരെ 657 കടുവകള്‍ ചത്തതായാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ (എന്‍.ടി.സി.എ.) കണക്കുകളില്‍ വ്യക്തമാക്കുന്നത് . ഇതില്‍ 131 എണ്ണം വേട്ടയാടലില്‍ കൊല്ലപ്പെട്ടവയാണ് . പ്രതിവര്‍ഷം കടുവകളുടെ മരണനിരക്ക് 100-ല്‍ താഴെയെത്തിച്ചാലേ ഇവയുടെ വംശവര്‍ധന കണക്കാക്കാന്‍ കഴിയു. സ്വാഭാവികവനത്തില്‍ കടുവകളുടെ സാന്നിധ്യമുള്ള 20 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട് . കടുവകളുടെ […]

India Kerala

തിരുവനന്തപുരത്ത് സിനിമാനടനില്‍ നിന്നും മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരത്ത് സിനിമാനടനില്‍ നിന്നും മയക്കുമരുന്ന് പിടികൂടി. ആന്‍റണിയെന്ന വ്യക്തിയില്‍ നിന്നുമാണ് മയക്കുമരുന്ന് സ്റ്റാമ്പും, ഗുളികകളും പിടികൂടിയത്. എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

India Kerala

നെയ്യാറ്റിന്‍കര ആത്മഹത്യ; വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി നാളെ പൊലീസ് അപേക്ഷ നല്‍കും. ചന്ദ്രനും കാശിനാഥനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ പൊലീസ് സമര്‍പ്പിക്കുക. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം.

India Kerala

വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് ബി.ജെ.പി

പത്തനംതിട്ടയിൽ കെ സുരേന്ദ്രന്‍റെ വിജയം ഉറപ്പിച്ച് ബി.ജെ.പി പാർലമെൻറ് മണ്ഡലം നേതൃയോഗം. വലിയ ഭൂരിപക്ഷമില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തിൽ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പിൽ ഭുരിപക്ഷ ഏകീകരണം ഉണ്ടായെന്നാണ് പാർട്ടിയുടെ പൊതു വിലയിരുത്തൽ. ഇതുകൊണ്ട് നേട്ടമുണ്ടാക്കാനായെന്നും യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാനായെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിൽ […]

India Kerala

സംസ്ഥാനത്ത് കുഷ്ഠ രോഗം വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ മാത്രം 35 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്ക് ഈ വര്‍ഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. പ്രധാനമായും ഞരമ്പുകളെ ബാധിക്കുന്ന കുഷ്ഠ രോഗം തിരിച്ചു വരികയാണ്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2018-19ല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 8 ജില്ലകള്‍ പൂര്‍ത്തിയായപ്പോള്‍ 194 പേര്‍ക്കാണ് രോഗം […]

India National

ശമ്പളം ചോദിച്ചതിന് യുവതിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം; വീഡിയോ

ശമ്പളം ചോദിച്ചതിന് ഉത്തര്‍പ്രദേശില്‍ യുവതിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ ഗ്രെയ്റ്റര്‍ നോയിഡയിലാണ് ഒരു കൂട്ടം ഗുണ്ടാസംഘം യുവതിയെ ക്രൂരമായി തല്ലിചതച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്വകാര്യ ബ്യൂട്ടിസലൂണില്‍ ജോലി ചെയ്യുന്ന യുവതിക്ക് മാസത്തില്‍ 17000 രൂപയാണ് വേതനമായി നല്‍കാമെന്നേറ്റിരുന്നത്. മാസാവസാനം തരാമെന്നേറ്റ ശമ്പളം സലൂണ്‍ ഉടമയോട് ചോദിച്ചതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ലൈംഗികമായി തന്നെ ആക്രമിക്കാനും ഉടമയും സംഘവും ശ്രമിച്ചതായും യുവതി പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ […]

India National

അവസാനഘട്ട തെരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിനുള്ള അവസാന മണിക്കൂറുകളിൽ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത് രണ്ട് ദിവസം. ഏഴാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും 13ഉം പശ്ചിമ ബംഗാളിലെ 9ഉം ബിഹാറിലെയും മധ്യപ്രദേശിലെയും 8ഉം ഹിമാചല്‍ പ്രദേശിലെ 4ഉം ജാര്‍ഖണ്ഡിലെ മൂന്നും സീറ്റുകള്‍ വിധിയെഴുതും. […]

India Kerala

കണ്ണൂരിലെ റീപോളിങ്: പോളിങ് ശതമാനം നിര്‍ണായകം

യു.ഡി.എഫ് ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് റീപോളിങ് നടക്കുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി. ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കളളവോട്ട് ചെയ്തെന്ന് ആരോപണമുയര്‍ന്ന ഇവിടെ പോളിങ് ശതമാനത്തിലുണ്ടാകുന്ന നേരിയ കുറവ് പോലും യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ വീണ്ടും ബൂത്തിലെത്തിക്കാനുളള ശ്രമത്തിലാണ് യു.ഡി.എഫ്. 1249 വോട്ടര്‍മാരാരാണ് പാമ്പുരുത്തി എ.യു.പി സ്കൂളിലെ 166ആം നമ്പര്‍ ബൂത്തില്‍ ആകെയുളളത്. ഇതില്‍ അഞ്ച് സര്‍വ്വീസ്സ് വോട്ടുകളടക്കം 1036 പേര്‍ ഇത്തവണ വോട്ട് ചെയ്തു. നാട്ടിലില്ലാത്ത 26 പ്രവാസികളുടെ വോട്ടുകളും […]