India Kerala

കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍‌ നാളെ റീപോളിങ്

കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍‌ നാളെ റീപോളിങ് . കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റീപോളിങ് പ്രഖ്യാപിച്ചത്. നിശ്ശബ്ദ പ്രചാരണ ദിനമായ ഇന്ന് വോട്ടര്‍മാരെ നേരിട്ട് കാണുന്ന തിരക്കിലായിരിക്കും സ്ഥാനാര്‍ഥികള്‍ . കാസർകോട് തൃക്കരിപ്പൂരിലെ 48 ആം ബൂത്ത്, പിലാത്തറയിലെ 19 ആം ബൂത്ത്, പഴയങ്ങാടിയിലെ 69,70 ബൂത്തുകള്‍, കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി 166 ആം ബൂത്ത് , ധര്‍മ്മടത്തെ 52,53 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് നാളെ റീ പോളിങ്ങ് നടക്കുക. രാവിലെ […]

India Kerala

കടവൂര്‍ ശിവദാസന് വിട; മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്റെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലം മുളങ്കാടകം ശ്മശാനത്തിലായിരുന്നു സംസ്കാരം. പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കടവൂര്‍ ശിവദാസന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രി, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ […]

India Kerala

‘എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക് ?’; ചര്‍ച്ചകള്‍ ഉയര്‍ത്തി കുറിപ്പ്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് അടുത്തെത്തി നില്‍ക്കെ കേന്ദ്രത്തില്‍ ആര് അധികാരത്തിലേറുമെന്ന ചര്‍ച്ചയും ചൂടുപിടിച്ചിട്ടുണ്ട്. തൂക്കുസഭയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലും ചര്‍ച്ചകള്‍ സജീവമാണ്. പ്രതിപക്ഷത്ത് മായാവതി, മമതാബാനര്‍ജി, ചന്ദ്രശേഖര റാവു തുടങ്ങി മുലായം സിംഗ് യാദവ് വരെ പ്രധാനമന്ത്രി പദമോഹികളുടെ നിര തന്നെയുണ്ട്. ഇതിനിടെ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാണെങ്കില്‍ എ കെ ആന്റണി പൊതുസമ്മത പ്രധാനമന്ത്രിയായേക്കുമെന്ന സൂചന നല്‍കി മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് […]

India National

പ്രഗ്യാ സിംഗ് ചെയ്തത് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത തെറ്റെന്ന് പ്രധാനമന്ത്രി

പ്രഗ്യാ സിംഗ് ചെയ്തത് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത തെറ്റെന്ന് പ്രധാനമന്ത്രി. പ്രഗ്യ മാപ്പ് പറഞ്ഞാലും താന്‍ മാപ്പ് കൊടുക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അതിനിടെ ഗാന്ധിജിയുടെ കൊലയാളിയെ രാജ്യസ്നേഹിയെന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിനോടും അവരെ പിന്തുണച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയോടും നളിന്‍ കുമാര്‍ കാട്ടീലിനോടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഇവരുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അച്ചടക്ക കമ്മിറ്റി പരിശോധിക്കും. ഗോഡ്സെയെക്കുറിച്ച് ഈ നേതാക്കളുടെ നിലപാട് ബി.ജെ.പിയുടെ ആദര്‍ശത്തിന് ചേര്‍ന്നതല്ലെന്നാണ് പാര്‍ട്ടി നിലപാട്. […]

India National

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ്. വൈകീട്ട് വാരണാസിയില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഹിമാചല്‍ പ്രദേശിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. 8 സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടമായ ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ ഇന്നലെ രാത്രി 10 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചിരുന്നു. മറ്റ് 50 മണ്ഡലങ്ങളിലാണ് ഇന്ന് കൊട്ടിക്കലാശം. ഇന്ന് വൈകീട്ട് വാരണാസിയിലെ കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും. […]

India Kerala Uncategorized

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്പൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

India Kerala

സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിങ്; ആകെ ഏഴിടത്ത് ഞായറാഴ്ച്ച വോട്ടെടുപ്പ്

സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി റിപോളിങ്. കണ്ണൂരില്‍ രണ്ട് ഇടത്തും കാസര്‍കോട് ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. ആകെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച പോളിംഗ് നടക്കും. ധര്‍മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടക്കുക. ഇന്നലെ നാലിടത്ത് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് മൂന്നിടത്ത് കൂടി റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പോസ്റ്റല്‍ബാലറ്റ് ആരോപണത്തില്‍ സ്വതന്ത്ര കമിഷന്‍ അന്വേഷിക്കില്ല. ഈ ആവശ്യം ഹൈക്കോടതി തള്ളി.

India Kerala

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി; ബൈക്ക് മതിലിലിടിച്ച്‌ യുവാവിനു ഗുരുതര പരിക്ക്

അമ്ബലപ്പുഴ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി അപകടം, നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച്‌ യുവാവിനു ഗുരുതര പരിക്ക്. കാക്കാഴം മുളഞ്ഞി വീട്ടില്‍ ഷഫീക്കി (30) നാണ് പരുക്കേറ്റത്. ഷഫീക്ക് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ കാക്കാഴം പോസ്റ്റ് ഓഫീസിനു വടക്കു ഭാഗത്തു വെച്ച്‌ നായ വട്ടം ചാടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് സമീപത്തെ മതിലിലിടിച്ചു. ഷഫീക്കിന്റെ തലയ്ക്കും മറ്റ് ഭാഗത്തുമായി പത്തിലധികം സ്റ്റിച്ചുകളുണ്ട്. പ്രദേശത്ത് ധാരാളമായി […]

India Kerala

ആര്‍.എസ്.പി വഴി കോണ്‍ഗ്രസിലെത്തി, കരുണാകരന്‍റെ വിശ്വസ്തനായി

ആര്‍.എസ്.പി വഴി കോണ്‍ഗ്രസിലെത്തിയ ശേഷം കെ കരുണാകരന്‍റ വിശ്വസ്തനായി വളര്‍ന്ന നേതാവാണ് കടവൂര്‍ ശിവദാസന്‍. നാല് തവണ എം.എല്‍.എയായ കടവൂര്‍ നാല് തവണയും മന്ത്രിയുമായി. നിയമത്തിലും സംസ്കൃതത്തിലുമുള്ള അഗാധജ്ഞാനം കടവൂരിനെ നേതാക്കള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തി. ആര്‍.എസ്.പിയുടെ സ്ഥാപക നേതാവായ എന്‍ ശ്രീകണ്ഠന്‍ നായരുടെ കൈപിടിച്ചാണ് കടവൂര്‍ ശിവദാസന്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ആര്‍.എസ്.പിയുടെ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തുടക്കം. ഇടക്ക് മുഴുവന്‍ സമയ അഭിഭാഷകനായി മാറിയെങ്കിലും യു.ടി.യു.സിയുടെ സംസ്ഥാന പ്രസിഡന്റായി മടങ്ങിവന്നു. 1980ല്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി ആദ്യമായി എം.എല്‍.എയും […]

India Kerala

നീലേശ്വരം സ്കൂളിലെ ആൾമാറാട്ടം; പൊലീസിനോട് കോടതി റിപ്പോർട്ട് തേടി

നീലേശ്വരം സ്കൂളിലെ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷാ എഴുതിയ സംഭവത്തിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും, ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസലിന്റെയും മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി. മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണിക്കെത്തിയപ്പോൾ പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തുടർന്ന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഈ മാസം 23 […]