കേരളത്തില്‍ നിന്നുള്ള മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതിന് സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാന്‍ തയ്യാറാണ്. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് സംഘടനക്കകത്ത് പ്രശ്നങ്ങളില്ലെന്നും മുരളീധരന്‍ മീഡിയവണിനോട് പ്രതികരിച്ചു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരന്‍ മീഡിയവണിനോട് വിവിധ വിഷയങ്ങളില്‍ പ്രതികരിച്ചത്. കേരളത്തില്‍ നിന്നുള്ളയാളെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ […]
India
പ്രളയ ദുരന്തത്തില്‍ നിന്ന് ഇന്നും മുക്തമാകാതെ മക്കിമല ഗ്രാമം
പ്രളയ ദുരന്തത്തില്‍ രണ്ട് പേര്‍ മരിച്ച വയനാട്ടിലെ മക്കിമല ഗ്രാമത്തില്‍ ഇനിയും പുനരധിവാസം എങ്ങുമെത്തിയില്ല. ഒന്നര മാസക്കാലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ തലപ്പുഴ മക്കിമല പ്രദേശത്തെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലിൽ കഴിയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ മലവെള്ളപ്പാച്ചിലിൽ തലപ്പുഴ മക്കിമലക്കാർക്ക് നഷ്ടമായത് ഒരു കുടുംബത്തിലെ രണ്ടുപേരെയാണ്. ഓഗസ്റ്റ് 9ന് നേരം പുലർന്നപ്പോൾ ഉരുൾപ്പൊട്ടലിൽ പ്രദേശവാസിയായ മംഗലശ്ശേരി റസാക്കും ഭാര്യ സീനത്തും മണ്ണിനടിയിലകപ്പെടുകയായിരുന്നു. പിന്നീട് ഒന്നരമാസക്കാലം സമീപവാസികളായ 29 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിഞ്ഞു കൂടി. ഇവർ […]
മന്ത്രിമാരുടെ എണ്ണത്തില്‍ അതൃപ്തി
സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാന നിമിഷം ജനതാദള്‍ യുണൈറ്റഡ് മന്ത്രിസഭയില്‍ നിന്ന് പിന്മാറി. പാര്‍ട്ടിക്ക് അനുവദിച്ച മന്ത്രിമാരുടെ എണ്ണത്തിലാണ് ജെ.ഡി.യുവിന്റെ അതൃപ്തി. ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെടെ മൂന്ന് മന്ത്രിപദമാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. കിട്ടിയതാകട്ടെ ഒരു കാബിനറ്റ് പദവിയും. പാര്‍ട്ടി പ്രതിനിധിയായി ആര്‍.സി.പി സിങിന് പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിലേക്ക് ക്ഷണം ലഭിച്ചു. എന്നാല്‍ സല്‍ക്കാരത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. തങ്ങളുടെ നിര്‍ദേശങ്ങളൊന്നും അംഗീകരിക്കപ്പെടാത്തതിനാല്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നും എന്‍.ഡി.എയില്‍ തുടരുമെന്നും ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ […]
ചെയര്‍മാന്‍ സ്ഥാനത്തിനായി നിര്‍ണ്ണായക നീക്കം
ചെയര്‍മാന്‍ സ്ഥാനത്തിനായി നിര്‍ണ്ണായക നീക്കം നടത്താനൊരുങ്ങുന്ന ജോസ് കെ. മാണി വിഭാഗത്തിന് തിരിച്ചടിയെന്ന് സൂചന. സംസ്ഥാന സമിതിയംഗങ്ങളുടെ ഒപ്പ് ശേഖരണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ പകുതി പേരുടെ പിന്തുണ പോലും ലഭിച്ചില്ലെന്നാണ് വിവരം. ഒപ്പ് ശേഖരണം പൂര്‍ത്തിയായാല്‍ ഉടന്‍ സംസ്ഥാന സമിതി വിളിക്കാന്‍ പി.ജെ ജോസഫിനടക്കം നിവേദനം നല്കാനാണ് ജോസ് കെ. മാണി വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം മുതലെടുത്ത് ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാനാണ് ഒരു വിഭാഗം നീക്കം നടത്തിയത്. എന്നാല്‍ ജോസ് കെ. മാണി […]
വംശഹത്യയുടെ നിഴലില്‍ നിന്നും ഭരണ തലപ്പത്തെത്തിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി
ബി.ജെ.പിയിലും എന്‍.ഡി.എയിലും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത നേതാവാണ് നരേന്ദ്രമോദി. കരുത്തനായ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായയിലാണ് നരേന്ദ്രമോദി രണ്ടാമൂഴത്തില്‍ ഭരണ തലപ്പത്തെത്തുന്നത്. അധികാരത്തുടര്‍ച്ച നേടിയ ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍. അതും 303 സീറ്റുകളുടെ ഉജ്വല ജയത്തോടെ. നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ നേതൃപാടവം തന്നെയാണ് ബി.ജെ.പിക്ക് ഈ അവിശ്വസനീയ ജയമൊരുക്കിയത്. പതിനാല് വര്‍ഷം തുടര്‍ച്ചയായി ഗുജ്റാത്ത് മുഖ്യമന്ത്രിയായതിന് ശേഷമാണ് മോദി പ്രാധാനമന്ത്രി പദത്തിലെത്തുന്നത്. ഗുജ്റാത്തിലെ വികസന നായകനെന്ന പ്രചാരണമാണ് കഴിഞ്ഞ തവണ മോദിയെ തുണച്ചത്. ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പി […]
സിറോ മലബാര്‍ വ്യാജരേഖ കേസ്; നിലപാട് കടുപ്പിച്ച് കാത്തലിക് ഫോറം
വ്യാജ രേഖാ കേസില്‍ സിറോ മലബാര്‍ സഭക്കു പിന്നാലെ നിലപാട് കടുപ്പിച്ച് കര്‍ദിനാള്‍ അനുകൂല സംഘടനയായ കാത്തലിക് ഫോറവും രംഗത്ത് . കേസില്‍ സമവായത്തിന് സാധ്യതയില്ലന്നും കുറ്റവാളികള്‍ പുറത്ത് വരണമെന്നുമാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും കാത്തലിക് ഫോറം വ്യക്തമാക്കി. അതേ സമയം കേസില്‍ പ്രതികളായ വൈദികരെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വ്യാജ രേഖാ കേസില്‍ സമവായ സാധ്യതകളാരാഞ്ഞ് ഹൈക്കോടതി അഭിപ്രായം തേടിയതിന് പിന്നാലെയാണ് വിട്ടു വീഴ്ചക്ക് തയ്യാറല്ലന്നറിയിച്ച് ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്ത് വന്നിരിക്കുന്നത്. സഭാ […]
എൻ.സി.പി ലയനം കോൺഗ്രസിന്റെ സജീവ പരിഗണനയിൽ
എൻ.സി.പി ലയനം കോൺഗ്രസിന്റെ സജീവ പരിഗണനയിൽ. ലോക്സഭ പ്രതിപക്ഷ കക്ഷി, നേതൃപദവികളും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് നീക്കം. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. അതേസമയം രാഹുലിന്റെ രാജി സന്നദ്ധതയിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്. എൻ.സി.പി നേതാവ് ശരത് പവാറിന്റെ വസതിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു മണിക്കൂർ ചർച്ച നടത്തിയതോടെയാണ് ലയന നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും വരൾച്ചയും ചർച്ച ചെയ്തെന്നാണ് കൂടിക്കാഴ്ചക്കു ശേഷം ശരത് പവാർ […]
ഫാര്‍മസിസ്റ്റ് ഡ്യൂട്ടി എടുക്കാത്തതിന് നഴ്സുമാര്‍ക്ക് നോട്ടീസ്
അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റിന്റെ ജോലി നിർവ്വഹിക്കാതിരുന്ന നഴ്സിന് കാരണം കാണിക്കൽ നോട്ടീസ്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് സൂപ്രണ്ട് നിർദ്ദേശിച്ച ജോലി നിർവഹിക്കാതിരുന്നത് അനാസ്ഥയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സൂപ്രണ്ടിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി നഴ്സുമാരുടെ സംഘടന രംഗത്തു വന്നു . കഴിഞ്ഞ ദിവസമാണ് രണ്ട് ഫാര്‍മസിസ്റ്റുകള്‍ അവധിയിലായിരുന്നതിനാല്‍ ഒരു നഴ്സിനെ നിയോഗിക്കാൻ ഹെഡ് നേഴ്സിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഹെഡ്നേഴ് നിർദേശിച്ചിട്ടും സൂപ്രണ്ട് നേരിട്ട് ആവശ്യപ്പെട്ടിട്ടും നഴ്സ് ഫാര്‍മസിസ്റ്റിന്റെ ഡ്യൂട്ടി എടുക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് ആരോപണം. ഗുരുതരമായി […]
ജെ.പി നദ്ദ ബി.ജെ.പി അധ്യക്ഷനായേക്കും
അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ അടുത്ത ബി.ജെ.പി അധ്യക്ഷനാരെന്ന ചര്‍ച്ചകള്‍ സജീവമായി. മുന്‍ കേന്ദ്ര മന്ത്രി ജെ.പി നദ്ദയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തിയെന്നതൊഴിച്ചാല്‍ അപ്രതീക്ഷിതമായിരുന്നില്ല ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മന്ത്രിസഭ പ്രവേശം. മന്ത്രിമാരാകാന്‍ ക്ഷണം ലഭിച്ചവരില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നദ്ദയുടെ പേരില്ലാതിരുന്നതോടെ പാര്‍ട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്ന സൂചനയും ശക്തമായി. അമിത് ഷാ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ് ഹിമാചല്‍ […]
ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ ആക്രമം
മലപ്പുറം താനൂരിൽ ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ ആക്രമം. രണ്ട് പേർക്ക് കല്ലേറിൽ പരിക്കേൽക്കുകയും മൂന്ന് പേർക്ക് കുത്തേൽക്കുകയും ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകൻ ഷാഫി, ബി.ജെ.പി പ്രവർത്തകരായ പ്രകാശ്, പ്രണവ് എന്നിവർക്കാണ് കുത്തേറ്റത്. പ്രകോപനം സൃഷ്ടിച്ച് കടന്നു വന്ന ബി.ജെ.പി പ്രവർത്തകർ കടകൾക്ക് നേരെയും മറ്റും വ്യാപക ആക്രമം അഴിച്ചു വിട്ടുവെന്നും പോലീസ് നിഷ്ക്രിയരായി നോക്കി നിന്നുവെന്നും ആരോപണമുണ്ട്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം, പോലീസിന്റെ നിസ്സംഗത മൂലം ബി.ജെ.പി അക്രമികൾ അഴിഞ്ഞാടിയതാണ് അക്രമത്തിലേക്ക് […]












