രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് ഇന്ന് ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക. രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും. ഇന്ന് ചേരുന്ന കാബിനറ്റ് ഈ നൂറുദിന […]
India
കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു
കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു. സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവർത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്. പരസ്യമായ ഏറ്റുമിട്ടല്‍ അവസാനിപ്പിക്കണമമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സി.സിയും രംഗത്തുവന്നു. സംസ്ഥാന സമിതി വിളിക്കാതെ ചെയർമാൻ പദവി നിലനിർത്താൻ ശ്രമിക്കുന്ന പി. ജെ ജോസഫ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചാണ് ജോസ് കെ.മാണി രംഗത്തെത്തിയത്. കെ.എം മാണി കെട്ടിപ്പെടുത്ത പാർട്ടിയെ തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിച്ചു നൽകില്ല. ചില […]
രണ്ടാം മോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
രണ്ടാം നരേന്ദ്രമോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം പൂർത്തിയായി. ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേർ ചടങ്ങിന് സാക്ഷിയാകും. നിലവിലെ മന്ത്രിമാരിൽ പ്രമുഖർക്ക് സ്ഥാന തുടർച്ചയുണ്ടാകും. അമിത് ഷാ മന്ത്രി ആയേക്കില്ല. ഘടക കക്ഷികളിലെ ഓരോ പേർ വീതം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ വൈകീട്ട് 7 മണിക്കാണ് സത്യപ്രതിജ്ഞ. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് ബി.ജെ.പി ഇതുവരെ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ ഘടക കക്ഷികളിൽ ഓരോരുത്തർ […]
ഫാ. പോൾ തേലക്കാട്ടിനെയും ഫാദര്‍ ടോണി കല്ലൂക്കാരനെയും ചോദ്യം ചെയ്യുന്നു
സിറോ മലബാർ സഭ വ്യാജരേഖക്കേസിൽ പ്രതികളായ ഫാ. പോൾ തേലക്കാട്ടിനെയും ഫാ. ടോണി കല്ലൂക്കാരനെയും പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് വൈദികർ ചോദ്യം ചെയ്യലിന് ഹാജരായത്. ആഡംബര ഹോട്ടലിന്‍റെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയെന്ന രേഖ ചമച്ച് കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി .
ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നും ഏഴോളം സ്ഥലങ്ങളിൽ നിന്ന്, അതും അണുനശീകരണം നടത്തിയ ശേഷം മാത്രം കുടിക്കാമെന്നും ബോർഡ് വ്യക്തമാക്കി . മലിനീകരണ നിയന്ത്രണ ബോർഡ് ഏറ്റവുമൊടുവിൽ പുറത്തു വിട്ട മാപ്പ് പ്രകാരം ഉത്തർപ്രദേശ് മുതൽ പശ്ചിമബംഗാൾ വരെയുള്ള നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് കാണിക്കുന്നത് . രാജ്യത്തുടനീളം ഗംഗാ തീരത്തിന്റെ ഓരത്ത് 86ാളം സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങളിലൂടെ […]
കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ച് ബി.ജെ.പി സംസ്ഥാനഘടകം
കേരളത്തില്‍നിന്ന് ഒരു മന്ത്രി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സംസ്ഥാന ഘടകം. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണ് ആണ് കേരളത്തില്‍ നിന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്‍പില്‍. ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്. അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം
എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്.അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബി.എസ്.പി
മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പുറം പിന്തുണ തുടരുമെന്ന് ബി.എസ്.പി. “വർഗീയവും ജാതീയവുമായ ശക്തികളെ അധികാരത്തിൽ നിന്ന് പുറത്തു നിർത്തനാണ് ഞങ്ങൾ കോൺഗ്രസ് ഗവര്‍മെന്റിന് പുറത്തു നിന്നുള്ള പിന്തുണ നൽകിയത്. ദേശീയ നേതൃത്വം എടുത്ത തീരുമാന പ്രകാരം അതിനിയും തുടരും ” ബി.എസ്.പി വൈസ് പ്രസിഡന്റ് റാംജി ഗൗതം പറഞ്ഞു . കാബിനറ്റിൽ ബി.എസ്.പി എം.എൽ.എ യെ ഉൾപ്പെടുത്തുന്ന കാര്യം ആവശ്യപ്പെട്ടിട്ടില്ലായെന്നും മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന് പുറത്തു നിന്ന് പിന്തുണ നൽകുകയെന്ന നിലപാടാണ് ബി.എസ്.പി അധ്യക്ഷ മായാവതിക്കുള്ളതെന്നും സർക്കാരിൽ […]
കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു
കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു. സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവർത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്. പരസ്യമായ ഏറ്റുമിട്ടല്‍ അവസാനിപ്പിക്കണമമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സി.സിയും രംഗത്തുവന്നു. സംസ്ഥാന സമിതി വിളിക്കാതെ ചെയർമാൻ പദവി നിലനിർത്താൻ ശ്രമിക്കുന്ന പി. ജെ ജോസഫ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചാണ് ജോസ് കെ.മാണി രംഗത്തെത്തിയത്. കെ.എം മാണി കെട്ടിപ്പെടുത്ത പാർട്ടിയെ തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിച്ചു നൽകില്ല. ചില […]
കൊല്ലത്ത് അമ്മയെ ബലാൽസംഗം ചെയ്ത മകന്‍ കസ്റ്റഡിയില്‍
കൊല്ലം അഞ്ചാലുമ്മൂട്ടില്‍ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ പൊലീസ് പിടിയില്‍. എഴുപത്തിനാല് വയസുള്ള അമ്മയെ മകന്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മറവി രോഗം ബാധിച്ച അമ്മയെ കുറച്ചുനാളുകളായി മകന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് അച്ഛന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത അഞ്ചാലുംമൂട് പൊലീസ് ഇന്ന് രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. മദ്യവും കഞ്ചാവുമുള്‍പ്പെടെ ലഹരിക്കടിമയാണ് […]











