തനിക്കെതിരായ വി.എം സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. പത്ത് കൊല്ലമായി തുടരുകയാണ്. ഒരാദര്‍ശവും വി.എം സുധീരനില്ല. സുധീരനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയ ആളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുന്നെന്ന വാര്‍ത്ത അവാസ്തവമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്വപ്നത്തില്‍ പോലും ബി.ജെ.പിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. വീക്ഷണത്തിന്റെ മുഖപ്രസംഗം കൊണ്ട് ഞെട്ടിപ്പോയി. തന്നോട് വിശദീകരണം ചോദിക്കാതെയാണ് മുഖപ്രസംഗം വന്നത്. ഒരു ആദര്‍ശവും ഇല്ലാത്ത ആളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി […]
India
രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും
രണ്ടാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റ്കൂട്ടും. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നരേന്ദ്ര മോദി ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ഒപ്പം മന്ത്രിസഭാംഗങ്ങളും. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാറാം എന്നിവര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷികളുടെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജെ.ഡി.യുവിനും ശിവസേനക്കും രണ്ട് […]
മന്ത്രിസഭ രൂപീകരണം; തിരക്കിട്ട ചര്‍ച്ചകള്‍, അമിത് ഷാ മന്ത്രിയായേക്കില്ലെന്ന് സൂചന
രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍. മന്ത്രിസഭയില്‍ തുടരാന്‍ അരുണ്‍ ജെയ്റ്റ്‍ലിക്ക് മേല്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ശക്തമാക്കി. രാത്രിയോടെ മോദി ജയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തി. രാജ് നാഥ് സിംഗും അമിത്ഷായും ഇന്നലെ പ്രധാന മന്ത്രിയുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി. അമിത്ഷാ മന്ത്രി ആയേക്കില്ലെന്നാണ് സൂചന. ആരോഗ്യ നില മോശമാണെന്നും മന്ത്രി സഭയിലേക്കില്ലെന്നുമാണ് അരുണ്‍ ജെയ്റ്റ്‍ലിയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ജയ്റ്റ്ലി മോദിക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാന മന്ത്രി […]
കുമ്മനം ഡല്‍ഹിയിലെത്തി
കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ആർ.എസ്.എസ് നിർദ്ദേശ പ്രകാരമാണ് ഡൽഹിയിലെത്തിയത്. കേരളത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് സാധ്യത കൽപിക്കപ്പെടുന്നയാളാണ് കുമ്മനം. അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവരും ഡൽഹിയിലുണ്ട്.
രാജി തീരുമാനത്തില്‍ നിന്നും രാഹുലിനെ പിന്തിരിപ്പിക്കാന്‍ രാജ്യവ്യാപക പ്രകടനം
കോണ്‍ഗ്രസ് അധ്യക്ഷ പദം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ രാജ്യവ്യാപക പ്രകടനം. പി.സി.സി, ഡി.സി.സി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടത്തും. രാഹുല്‍ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ജൂണ്‍ ഒന്നിന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നേതാക്കള്‍ മുന്നോട്ട് വക്കുന്ന നിര്‍ദേശങ്ങളിലൊന്നും രാഹുല്‍ മനസ് തുറന്നിട്ടില്ല. കൂടിക്കാഴ്ചക്കും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിന്തിരിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും […]
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി ഇന്ന് അധികാരമേൽക്കും
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ഇന്ന് അധികാരമേൽക്കും. വിജയവാഡയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ.നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. വിഭജനത്തിന് ശേഷമുള്ള ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായാണ്, വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ നാൽപ്പത്തിയാറുകാരൻ ജഗൻ അധികാരമേൽക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. മന്ത്രിസഭ വിപുലീകരണം ജൂൺ ഏഴിന് നടക്കാനാണ് സാധ്യത. 175 അംഗ നിയമസഭയിൽ 151 പേരുടെ പിന്തുണയോടെയാണ് വൈ.എസ്.ആർ […]
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനം
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ […]
പായൽ തദ്‌വിയുടെ ആത്മഹത്യ കൊലപാതകമെന്ന് അഭിഭാഷകൻ
ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് അഭിഭാഷകൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും പായൽ മരിച്ച സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ ഒരു കൊലപാതകമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ പ്രസ്താവിച്ചു. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പായലിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മുറിവിന്റെ അടയാളങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മരണത്തിനുള്ള പ്രധാന കാരണങ്ങൾക്ക് താഴെ കഴുത്തിൽ മുറിവുകളുടെ അടയാളങ്ങളുടെ തെളിവുകൾ കണ്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്ന് എൻ.ഡി. […]
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതിയായതോടെയാണ് സി.ബി.ഐ കേസേറ്റെടുത്തത് . കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്‍ അടക്കം 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.ബി.ഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
സ്വകാര്യ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി
എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകൾ വാതിലുകളില്ലാതെ സർവീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈകോടതിയുടെ നിർദേശം. എറണാകുളം ആർ.ടി.ഒ അനാവശ്യമായി ദ്രോഹിക്കുന്നെന്നാരോപിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം. എറണാകുളം ജില്ലയിലെ ബസ് ഉടമകളുടെ സംഘടനയിലെ രണ്ടു നേതാക്കളുടെ ബസുകൾക്ക് വാതിലുകൾ ഇല്ലെന്നും നിയമ വിരുദ്ധമായി ടേപ്പ് റെക്കോർഡർ സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് നിയമപരമായി നടപടികൾ സ്വീകരിച്ചിരുന്നു. നിയമലംഘനത്തിനെതിരെ നടപടികൾ സ്വീകരിച്ചതിന് തനിക്കെതിരെ ഉടമകളുടെ സംഘടന ഹരജി നൽകിയതെന്ന് എറണാകുളം ആർ.ടി.ഒ […]












