പാർലമെന്ററി പാർട്ടി നേതാവായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ബെന്നി ബെഹനാന്‍. ശക്തമായ പ്രതിപക്ഷത്തെ രാജ്യത്തെ ജനം ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധ രീതിയിലൂടെ സീറ്റ് കൂട്ടി പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബെന്നി ബെഹനാന്‍ മീഡിയവണിനോട് പറഞ്ഞു.
India
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി ആരോഗ്യ വകുപ്പ് വിജിലന്‍സ്. ലോക്കല്‍ പര്‍ച്ചേയ്സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീല്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി. വൈകല്യ മുക്തി പദ്ധതിക്കായി ഓര്‍ത്തോപീഡീക് ഇംപ്ലാന്റ് വാങ്ങിയതിലും ക്രമക്കേട്. ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഹെഡ് നഴ്സ് അപേക്ഷ നല്‍കും മുന്‍പ് ടെണ്ടര്‍ ക്ഷണിച്ചു. പാലിയേറ്റീവ് കെയര്‍ ഹെല്‍പ്പറായ താത്ക്കാലിക ജീവനക്കാരന്‍ ടെണ്ടര്‍ നടപടിയിലടക്കം ഇടപെട്ടു. ഇതേ ജീവനക്കാരന്റെ നിയമനത്തില്‍ സെലക്ഷന്‍ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്നും വിജിലന്‍സ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മീഡിയവണിന് […]
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹന്‍ കീഴടങ്ങി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ. എം ബിജു കൊച്ചി ഡി.ആ.ര്‍.ഐ ഓഫിസില്‍ കീഴടങ്ങി. രാവിലെ പത്തരയോടെ അഭിഭാഷകനൊപ്പം എത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണം കടത്തിയതായി ഡി.ആര്‍.ഐയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷേ പരിഗണിച്ച ഹൈക്കോടതി വെള്ളിയാഴ്ച് പത്തുമണിക്കകം കീഴടങ്ങാൻ നിർദേശിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് ബിജുവാണെന്നാണ് നിഗമനം. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേ സമയം ഡി.ആർ.ഐയുടെ […]
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ; പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യം
രാഹുൽ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്- എൻ.സി.പി ലയനം നടക്കുമെന്ന റിപ്പോർട്ടുകൾ ഇരുപാർട്ടികളും സ്ഥിരീകരിക്കാൻ തയ്യാറായില്ല. അതേസമയം രാഹുൽ ഗാന്ധിയുടെ രാജിയിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്സഭ പാർട്ടി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സഭയിൽ സർക്കാരിന് എതിരെ കൂട്ടായ്‌മ ഉണ്ടാക്കാനും ശക്തമായ […]
മന്ത്രിസഭയിലെ പ്രതീകാത്മക പ്രാതിനിധ്യത്തില്‍ താത്പര്യമില്ലെന്ന് നിതീഷ് കുമാര്‍
മന്ത്രിസഭയിലെ പ്രതീകാത്മക പ്രാതിനിധ്യത്തില്‍ താത്പര്യമില്ലെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. ബി.ജെ.പി നല്‍കിയ ഒരു മന്ത്രിസ്ഥാനം സ്വീകരിക്കേണ്ടെന്നത് പാര്‍ട്ടി തീരുമാനമാണ്. ബിഹാറില്‍ സഖ്യത്തിന് എത്ര സീറ്റുകളാണ് ലഭിച്ചതെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. തങ്ങൾ ഒരു സീറ്റും ആവശ്യപ്പെട്ടില്ല എന്നും മാധ്യമങ്ങളിൽ തങ്ങൾ മൂന്നു സീറ്റ് ആവശ്യപ്പെട്ടു എന്ന് കാണുന്നത് തെറ്റാണ് അദ്ദേഹം കൂട്ടി ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ 40 മണ്ഡലങ്ങളിൽ ജെ.ഡി.യു […]
ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് തിരിച്ചടിയായെന്ന് സി.പി.എം റിപ്പോര്‍ട്ട്
വിശ്വാസികളില്‍ ഒരു വിഭാഗം എതിരായത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സി.പി.എം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ ശബരിമല കാരണമാണ് വോട്ട് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല. 20 മണ്ഡലം കമ്മിറ്റികളും തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ […]
പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്ത് വെച്ച് നഴ്സിന് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സ് പുഷ്പയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒട്ടോ ഡ്രൈവറായ നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.
ആമിയില്ലാത്ത മലയാളത്തിന് പത്താണ്ട്
എന്റെ പ്രണയം കാട്ടു തേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു’. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ വിടവാങ്ങിയിട്ട് ഇന്നേക്ക് പത്ത്‍ വര്‍ഷം. കഥകളിലൂടെയും കവിതയിലൂടെയും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു മാധവിക്കുട്ടി. സ്ത്രീയുടെ പ്രണയത്തെ, പ്രണയ വികാരങ്ങളെ അത്ര മേല്‍ മനോഹരമായി തുറന്നെഴുതിയ കഥാകാരി മാധവിക്കുട്ടിയല്ലാതെ മറ്റാരാണ്. സ്നേഹമായിരുന്നു മാധവിക്കുട്ടിയുടെ ഭാഷ, പ്രണയമായിരുന്നു ഊര്‍ജം. സ്വപ്‌നവും ജീവിതവും രണ്ടായ് നീങ്ങിയപ്പോഴുള്ള നഷ്ടവും സ്വപ്‌നങ്ങളുമാണ് മാധവിക്കുട്ടിയുടെ പല കഥകളും. ബാല്യകാല സ്‌മരണകള്‍, എന്റെ കഥ, നീര്‍മാതളം പൂത്തകാലം, […]
അമിത് ഷാക്ക് ആഭ്യന്തരം, പ്രതിരോധം രാജ്നാഥ് സിങിന്, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍
രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. അമിത് ഷായാണ് ആഭ്യന്തര വകുപ്പ് മന്ത്രി. രാജ്നാഥ് സിങ് സിങിന് പ്രതിരോധ വകുപ്പിന്റെയും നിതിന്‍ ഗഡ്കരിക്ക് റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും ചുമതല ലഭിച്ചു. നിര്‍മലാ സീതാരാമനാണ് ധനകാര്യ മന്ത്രി. ജയശങ്കര്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും. റെയില്‍വേ വകുപ്പ് പീയുഷ് ഗോയലിനാണ്. സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ ശിശുക്ഷേമമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളധീരന്‍ വിദേശ കാര്യ സഹമന്ത്രിയാകും. മന്ത്രിസ്ഥാനം കുറഞ്ഞതില്‍ ജെ.ഡി.യു കടുത്ത […]
അമിത് ഷാക്ക് ആഭ്യന്തരം, നിര്‍മ്മല സീതാരാമന്‍ ധനകാര്യ മന്ത്രി
രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. അമിത് ഷായാണ് ആഭ്യന്തര വകുപ്പ് മന്ത്രി. രാജ്നാഥ് സിങ് സിങിന് പ്രതിരോധ വകുപ്പിന്റെയും നിതിന്‍ ഗഡ്കരിക്ക് റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും ചുമതല ലഭിച്ചു. നിര്‍മലാ സീതാരാമനാണ് ധനകാര്യ മന്ത്രി. ജയശങ്കര്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും. റെയില്‍വേ വകുപ്പ് പീയുഷ് ഗോയലിനാണ്. സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ ശിശുക്ഷേമമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളധീരന്‍ വിദേശ കാര്യ സഹമന്ത്രിയാകും. മന്ത്രിസ്ഥാനം കുറഞ്ഞതില്‍ ജെ.ഡി.യു കടുത്ത […]












