ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്‌ലീം ലീഗില്‍ ഭിന്നത. പി.കെ ഫിറോസിന്റെ നിലപാട് തള്ളി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ രംഗത്തെത്തി. ഇവിഎം ക്രമക്കേട് ഇല്ലെന്ന് പറയുന്നവർ ഏക സിവിൽ കോഡിനെയും പിന്തുണക്കും. ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് പല തവണ വിലക്കിയിരുന്നു.വോട്ടിങ് മെഷീന്‍ സുതാര്യമല്ല എന്നതിന് നിരവധി തെളിവുകളുണ്ട്. ഇവിഎം ശരി വയ്ക്കുന്നവര്‍ മോദിയുടേത് വന്‍ വിജയമായി കാണുന്നുവെന്നും മുഈനലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു. ഫിറോസിനെ തള്ളി കെ. എം ഷാജി […]
India
ഭരണഘടന സംരക്ഷിക്കാനായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി
ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആത്മപരിശോധനക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നാലും പോരാട്ടം തുടരണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന യോഗം സോണിയാ ഗാന്ധിയെ സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ലോക്സഭാ കക്ഷിനേതാവിനെ തീരുമാനിക്കാന്‍ യോഗം സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. കേരള എം.പിമാര്‍ അല്‍പസമയത്തിനകം രാഹുല്‍ ഗാന്ധിയെയാ കാണും. പാർലമെന്‍റ് അനക്സ് ഹാളിലായിരുന്നു യോഗം. യോഗാരംഭത്തിലേ സോണിയ ഗാന്ധിയെ കോൺഗ്രസിന് സംയുക്ത […]
വ്യാപാര സൗഹൃദ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി അമേരിക്ക
ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കി. ഇന്ത്യൻ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഗുണഭോക്തൃ വികസ്വര രാജ്യ പദവിയാണ് അമേരിക്ക ഒഴിവാക്കിയത്. തീരുമാനം ജൂൺ 5 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള നടപടി വ്യപാര മേഖലക്ക് ചെറുതല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. മാർച്ചു 4ന് തന്നെ ഇന്ത്യയെ ഒഴിവാക്കുമെന്ന സൂചനകൾ അമേരിക്ക […]
ബാലഭാസ്കറിന്റെ അപകടമരണം; ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു
ബാലഭാസ്കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു . ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത് . പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയെ ഡി.ആര്‍.ഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ആദ്യ പാര്‍ലമെന്റ് സമ്മേളനം ഈ മാസം 17ന് തുടങ്ങും; ജൂലൈ 5ന് പൊതു ബജറ്റ്
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനം ഈ മാസം 17ന് ആരംഭിക്കും. ജൂലൈ 26 വരെയാണ് സമ്മേളനം . 19നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് . 20ന് രാഷ്ട്രപതി നയപ്രഖ്യാപനം നടത്തും. ജൂലൈ അഞ്ചിനാണ് പൊതു ബജറ്റ്. ഈ മാസം അഞ്ച് മുതല്‍ 15 വരെയാകും രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍ ഈ മാസം 17 മുതല്‍ സമ്മേളനം തുടങ്ങാന്‍ ഇന്നത്തെ കാബിനറ്റില്‍ തീരുമാനിക്കുകയായിരുന്നു. […]
പാലാരിവട്ടം മേൽപ്പാലം ഇന്ന് തുറന്ന് നൽകില്ല
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ പാലാരിവട്ടം മേൽപ്പാലം ഇന്ന് തുറന്ന് നൽകില്ല. നിർമ്മാണ ചുമതലയുള്ള ആർ.ബി.ഡി.സി നിർമാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തിയാക്കാനാകും എന്ന് വ്യക്തമാക്കിയിട്ടില്ല. പാലത്തിലെ ടാംറിഗ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അറ്റകുറ്റപണി ബാക്കിയുള്ളതിനാലാണ് ഇത് സംബന്ധിച്ച തീരുമാനമാവാത്തത് .അതേ സമയം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഡയറക്ടർ വൈകാതെ തീരുമാനം എടുക്കും. ജൂൺ ഒന്നിന് പാലം തുറന്നു നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രേമേ ഇകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുവെന്നാണ് […]
എല്‍.ജെ.ഡി – ജെ.ഡി.എസ് ലയനം വൈകില്ലെന്ന് കെ.കൃഷ്ണന്‍കുട്ടി
എല്‍.ജെ.ഡി – ജെ.ഡി.എസ് ലയനം വൈകില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടി . ചില സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തടസ്സം . വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല . ചര്‍ച്ച ചെയ്ത് ലയനത്തില്‍ അന്തിമ തീരുമാനമെടുക്കും .ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഉണ്ടാകുമെന്നും കൃഷ്ണന്‍കുട്ടി കോഴിക്കോട് പറഞ്ഞു.
ഭൂരിഭാഗം മണ്ഡലങ്ങളിലും ഇ.വി.എമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഇ.വി.എമ്മുകളിലെ വോട്ടുകണക്കുകളില്‍ വന്‍ വ്യത്യാസം . 370 ലധികം മണ്ഡലങ്ങളിലെ ഇവിഎമ്മുകളില്‍ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്ക് ഉദ്ധരിച്ച് ദ ക്വിന്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആദ്യത്തെ നാല് ഘട്ടങ്ങളിലെ ആകെ പോള്‍ ചെയ്ത വോട്ടുകളും ഇ.വി.എമ്മിലെ ആകെ വോട്ടുകളും തമ്മിലാണ് ദി ക്വിന്റ് താരതമ്യം ചെയ്തത്. ഫലത്തില്‍ കണ്ടത് വന്‍ വ്യത്യാസം. തമിഴ് […]
ഇത് എന്റെ കഥ
കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളെ ഏറെ കാത്തിരുന്ന തലവാചകമായിരുന്നു ഡോ.ഹാദിയ അശോകന്‍. ഇക്കാലത്തെ ശക്തമായൊരു മാതൃകയെന്നോണം, പൊതുമനസ്സുകളില്‍ ജ്വലിച്ചു നിന്ന വ്യക്തിത്വത്തെ മറ്റൊരാളില്‍ നിന്നുമല്ലാതെ കേള്‍ക്കണം എന്ന ആഗ്രഹത്തിന് പുറത്തുണ്ടായ കാത്തിരിപ്പാണത്. ഭരണകൂടത്തിനാല്‍ എല്ലാ വിധ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട് ആറുമാസത്തോളം വീട്ടുതടങ്കലിലാക്കപ്പെട്ട അവരെ ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മാധ്യമ സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെട്ടിരുന്ന ഈ കേസില്‍ പൊതുസമൂഹം സത്യമറിയാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന വസ്തുത ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ‘ഇത് എന്റെ […]
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എ.വി ജോർജിനെ നടപടികളിൽ നിന്ന് ഒഴിവാക്കി
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടർന്നുള്ള വകുപ്പ് തല നടപടികളിൽ നിന്ന് ഡി.ഐ.ജി എ.വി. ജോർജിനെ ഒഴിവാക്കി. കൊലപാതകത്തിൽ ജോർജിന് പങ്കില്ലന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് ഡി.ജി.പിയുടെ ക്ലീൻ ചിറ്റ്. അതേസമയം കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. എ.വി. ജോർജ് എറണാകുളം റൂറൽ എസ്. പിയായിരിക്കെ രൂപികരിച്ച പ്രത്യേക സ്ക്വാഡ് ശ്രീജിത്തിനെ ആളുമാറി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.സ്ക്വാഡ് രൂപീകരിച്ചത് നിയമ വിരുദ്ധമായിട്ടാണെന്നും കൊലയിൽ ജോർജിനും […]












