അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ ഫലം. നിലമ്പൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മഹാരാഷ്ട്രയില്‍ നിന്നാണ് കണ്ടെത്തിയത്.
India
ശബരിമല യുവതീ പ്രവേശനം തടയാൻ ലോക്സഭയിൽ സ്വകാര്യ ബിൽ
സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച ശബരിമല യുവതീ പ്രവേശന വിഷയം വെള്ളിയാഴ്ച ലോക്സഭയിലെത്തുന്നു. കൊല്ലം എം.പി എന്‍ കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്ന ബിൽ പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും. 2018 സെപ്തംബര്‍ ഒന്നിനു മുമ്പുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിർത്തണമെന്നാണ് ആവശ്യം. ബില്ല് ചർച്ചക്കെടുക്കുക നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്. ജൂൺ 25 നു നറുക്കെടുപ്പ് നടക്കും, അവസരം ലഭിച്ചാല്‍ ജൂലൈ 12 നു ചർച്ച ചെയ്യും.
മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര്‍ മരിച്ചു
കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര്‍ മരിച്ചു. മലപ്പുറം കാവന്നൂർ സ്വദേശി വിഷ്ണു, ബംഗാൾ സ്വദേശി മക്ബുൽ എന്നിവരാണ് മരിച്ചത്.
മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി
മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസ് അയച്ചു മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ മാസം 24ന് ആര്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തും. ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢ്യക്കെതിരെ […]
മാന്ത്രികവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
മാന്ത്രികവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹൗഡിനി വിദ്യ എന്നറിയപ്പെടുന്ന രക്ഷപ്പെടല്‍ മാജിക് കാണിക്കുന്നതിനിടെയാണ് യുവ മാന്ത്രികനെ ഹൂബ്ലി നദിയില്‍ കാണാതായത്.സോനാർപുർ സ്വദേശിയായ മജീഷ്യൻ ചഞ്ചൽ ലാഹിരിയാണ് മുങ്ങിപ്പോയത്. കൊല്‍ക്കത്തയിലെ ഹൂബ്ലി നദിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മാന്ത്രികനെ കൈകാലുകള്‍ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടെല്ലാം പൊട്ടിച്ച് രക്ഷപ്പെടുന്നതുമാണ് മാജിക്. ചഞ്ചല്‍ ലാഹിരിയെ ബോട്ടില്‍ നദീമധ്യത്തിലെത്തിച്ച ശേഷം കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് പൂട്ടി. തുടര്‍ന്ന് ഹൗറ പാലത്തില്‍ നിന്ന് […]
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു.ഇന്നലെയാണ് സൈനികവാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. പുൽവാമയിൽ ഫെബ്രുവരി 14ന് ആക്രമണം നടന്ന സ്ഥലത്തിന് 27 കിലോമീറ്റർ അകലെയാണ് ഭീകരാക്രമണം ഉണ്ടായത്. പുൽവാമയിലെ അരിഹാലിലേക്ക് പോവുകയായിരുന്ന 44 രാഷ്ട്രീയ റൈഫിൾസിന് നേരെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു . 6 സൈനികർക്കും രണ്ടു പ്രദേശവാസികൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുൽവാമ മോഡൽ […]
കേരള കോൺഗ്രസിലെ തർക്കപരിഹാരത്തിന് യു.ഡി.എഫ് ഇടപെടുന്നു
കേരള കോൺഗ്രസിലെ തർക്കപരിഹാരത്തിന് യു.ഡി.എഫ് ഇടപെടുന്നു. മുന്നണിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കുന്ന രീതിയിൽ ഒരു നടപടിയും ഉണ്ടാകരുതെന്ന് കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി ചെയർമാനെ തിരഞ്ഞെടുത്തതിൽ കടുത്ത അതൃപ്തി അറിയിച്ച ജോസഫ്, മുന്നണിക്ക് കോട്ടം തട്ടുന്ന ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പുനൽകി. കേരള കോൺഗ്രസിലെ തർക്കങ്ങൾ പിളർപ്പിലേക്ക് എത്തുകയും ജോസ് കെ മാണിയുടെ ചെയർമാൻ തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് തുടർ നടപടികൾ സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തിയത്. ലോക്സഭാ […]
കേരളത്തിന്‍റെ ഗതാഗത മേഖലയില്‍ സ്വകാര്യവത്കരണത്തിന് നീക്കം
കേരളത്തിന്‍റെ ഗതാഗത മേഖലയില്‍ സ്വകാര്യവത്കരണത്തിന് നീക്കം. ഗതാഗത നിയമങ്ങളുടെ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് ആലോചന. ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം കരാറെടുക്കുന്ന കമ്പനിക്ക് ലഭിക്കും. 200 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. യു.എ.ഇയിലെ ഗതാഗത നിയന്ത്രണ സംവിധാനം പഠിച്ച് ഐ.ജി മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി. അമിതവേഗം, ചുവന്ന ലൈറ്റ് മറികടക്കല്‍, അനധികൃത പാര്‍ക്കിങ്, ഹെല്‍മറ്റില്ലാതെയുള്ള യാത്ര, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ […]
കോഴിക്കോട് ചെറുവാടിയില്‍ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു
കോഴിക്കോട് ചെറുവാടിയിൽ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. പുൽപറമ്പിൽ അബ്ദുറഹ്മാൻ ,മലപ്പുറം ഓമാനൂർ സ്വദേശി വിനുവുമാണ് മരിച്ചത്. പഴമ്പറമ്പില്‍ ചെങ്കല്‍ക്വാറിയില്‍ ഇന്ന് രാവിലെയാണ് അപകടം. മെഷീൻ ഉപയോഗിച്ച് ചെങ്കല്ല് വെട്ടുന്നതിനിടയിൽ രണ്ട് പേരുടെയും തലയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനോടൊപ്പം കൂറ്റൻ കല്ലുകളും തലയിൽ പതിച്ചു. ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ചെങ്കൽ ക്വാറിക്ക് ലൈസൻസ് ഇല്ലായിരുന്നെന്ന് സ്ഥലത്തെത്തിയ തഹസിൽദാർ […]
ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച പശ്ചാത്തലത്തിലാണ് ഹർജി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം, ബംഗാളിൽ ഡോക്ടറെ മര്ദിച്ചവർക്കെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ബംഗാളിൽ നിന്നുള്ള അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹർജിക്കാരൻ.












