ഐ.എന്‍.എല്ലില്‍ പ്രതിസന്ധി. ജനറൽ സെക്രട്ടറി വിളിച്ച പാര്‍ട്ടി ഭാരവാഹി യോഗത്തിൽ നിന്ന് പ്രസിഡണ്ട് അടക്കം വിട്ടു നിന്നു . 15 ഭാരവാഹികളില്‍ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാന പ്രസിഡണ്ട് എ.പി അബ്ദുൽവാഹാബ് അവധിയിൽ പ്രവേശിച്ചു . കാസിം ഇരിക്കൂർ പക്ഷത്തുള്ള എ എ ആമീന് പകരം ചുമതല
India
രാജസ്ഥാനിൽ നിന്നുള്ള എം.പി ഓം ബിർള ലോക്സഭാ സ്പീക്കറായേക്കും
രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിർള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായേക്കും. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പി യാണ് ഓം ബിർള. ബി.ജെ.പി ടിക്കറ്റിൽ രണ്ടു തവണ കോട്ട എം.പി യായ ആളാണ് അദ്ദേഹം. എൻ.ഡി.എ ക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാൽ തന്നെ എളുപ്പത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെടും. മത്സരം അനിവാര്യമായി വന്നാൽ നാളെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം
പൊലീസിന് മജിസ്റ്റീരിയല്‍ പദവി; സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി
മജിസ്‌റ്റീരിയല്‍ അധികാരത്തോടെ പൊലീസ് കമീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതുചർച്ചക്കും സമവായത്തിനും ശേഷമെ അന്തിമ തീരുമാനമെടുകൂ എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസിന് അനിയന്ത്രിത അധികാരം നൽകുന്ന തീരുമാനം ഐ.പി.എസ് ലോബിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫ് കാലത്തെടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ് കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സമവായത്തിന് ശേഷമെ അന്തിമ തീരുമാനത്തിലേക്ക് പോകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുസമൂഹത്തിൽ നിന്നുയർന്ന […]
ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി. മുംബൈ ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബന്ധത്തില്‍ എട്ടുവയസ്സുകാരനായ മകനുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം പരാതി ബ്ലാക്ക് മെയിലിങിന്റെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി മീഡിയവണിനോട് പറഞ്ഞു.
11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് അന്‍പതിനായിരത്തിലേറെ ബാങ്ക് തട്ടിപ്പു കേസുകള്‍
കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ അന്‍പതിനായിരത്തിലേറെ ബാങ്ക് തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 2.05 ലക്ഷം കോടി രൂപയാണ് വിവിധ ബാങ്കുകള്‍ക്ക് ഈ ഇടപാടിലൂടെ മാത്രം തിരിച്ചു കിട്ടാനുള്ളത്. ആര്‍.ബി.ഐ വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയതത് 53,334 ബാങ്ക് തട്ടിപ്പു കേസുകളാണ്. കിട്ടാനുള്ളത് 2.5 ലക്ഷം കോടി രൂപ, ഏറ്റവും കൂടുതല്‍ തുക കിട്ടാനുള്ളത് എസ് .ബി .ഐക്ക് 23,734 കോടി രൂപ. രജിസ്റ്റര്‍ […]
മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത് നൂറ് കുട്ടികള്‍; യോഗം വിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി
മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് 100ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം വിളിച്ചു. ഈ മാസം 24ന് പ്രതിഷേധസമരം നടത്തുമെന്ന് ആര്‍.ജെ.ഡി അറിയിച്ചു. മസ്തിഷ്കജ്വരത്തിനെതിരെ ബോധവല്‍ക്കരണം നടത്താത്തതില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനും ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢെക്കുമെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക തമന്ന ഹാഷ്മി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുവരെ നൂറ് കുട്ടികളാണ് ബീഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. അസുഖം ബാധിച്ച ഇരുനൂറ്റിയെഴുപതിലധികം കുട്ടികള്‍ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ […]
സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഇന്ന്
യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഇന്ന്. രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് യോഗം. രാഹുൽ ഗാന്ധി ലോക്സഭ കക്ഷി നേതാവായി വരണമെന്ന പൊതുവികാരം നേതാക്കൾ യോഗത്തിൽ അറിയിക്കും. പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ, സ്വീകരിക്കേണ്ട നിലപാട്, തുടർ നടപടികൾ അടക്കമുള്ളവ യോഗം ചർച്ച ചെയ്യും.
പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു
ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കുണ്ട്. സൈനിക വാഹന വ്യൂഹത്തിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറിയാണ് ഭീകരർ ആക്രമണം നടത്തിയത്. പുൽവാമ മോഡൽ ബോംബാക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത് പിന്നാലെയാണ് ആക്രമണം. പുൽവാമയിൽ ഫെബ്രുവരി 14ന് ആക്രമണം നടന്ന സ്ഥലത്തിന് 27 കിലോമീറ്റർ അകലെയാണ് ഭീകരാക്രമണം ഉണ്ടായത്. പുൽവാമയിലെ അരിഹാലിലേക്ക് പോവുകയായിരുന്ന […]
കാലവര്‍ഷമെത്തിയിട്ടും കോടികള്‍ വില കൊടുത്ത് വാങ്ങിയ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകള്‍ കട്ടപ്പുറത്ത് തന്നെ
സംസ്ഥാനത്ത് കാലവര്‍ഷമെത്തിയിട്ടും കോടികള്‍ വില കൊടുത്ത് വാങ്ങിയ ഇന്‍റര്‍ സെപ്റ്റര്‍ ബോട്ടുകള്‍ കട്ടപ്പുറത്ത് തന്നെ. കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കായി വാങ്ങിയ ബോട്ടുകളാണ് അറ്റകുറ്റ പണി നടത്താത്തത് മൂലം കരയില്‍ കിടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര, ചാലിയം, എലത്തൂര്‍ സ്റ്റേഷനുകളില്‍ ഒരു ബോട്ടുപോലും ഉപയോഗ യോഗ്യമായിട്ടില്ല. കടലില്‍ നടക്കുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനായാണ് കോടികള്‍ ചെലവഴിച്ച് ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകള്‍ വാങ്ങിയത്. 18 തീരദേശ പോലീസ് സ്റ്റേഷനുകളിലായി 24 ബോട്ടുകളുണ്ട്. ഇവയില്‍ 10 എണ്ണത്തില്‍ താഴെ […]
കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി നിശ്ചലം
കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പ് ചോദ്യ ചിഹ്നത്തില്‍. പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റൊരു പാര്‍ട്ടിയില്‍ ചേരണോയെന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വേ നടക്കുകയാണ്. സംസ്ഥാന കമ്മിറ്റി മുതല്‍ കീഴ്‌ഘടകങ്ങള്‍ വരെയുള്ള കമ്മിറ്റികളില്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മരവിപ്പിച്ച സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നിട്ട് തന്നെ നാല് മാസമായി. വാടക കൊടുക്കാത്തതുമൂലം ജില്ലാ കമ്മിറ്റി ഓഫീസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. രണ്ട് വര്‍ഷമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ട്. പുതിയ കമ്മിറ്റികളെ […]












