India National

രാഹുലിനെ സഭയില്‍ കാണാനില്ലെന്ന് എന്‍.ഡി.എ; മറുപടിയുമായി രാഹുല്‍

പതിനേഴാം ലോക്സഭയിലേക്കുള്ള എം.പിമാരുടെ സത്യപ്രതി‍ജ്ഞാ ചടങ്ങിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാക്കി എൻ.ഡി.എ. സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രൊ ടെം സ്പീക്കറായി വീരേന്ദ്ര കുമാർ ചുമതലയേറ്റതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ആർ.പി.ഐ എം.പി രാംദാസ് അത്താവലെ രാഹുൽ ഗാന്ധി എവിടെയെന്ന് സഭയിൽ ചോദിച്ചത്. രാഹുൽ ഇവിടെ തന്നെയുണ്ടെന്നും ഉടൻ എത്തിച്ചേരുമെന്നും പ്രതിപക്ഷം മറുപടി നൽകി. തുടർന്ന് ഉച്ചക്ക് ശേഷം ഇതിന് മറുപടിയായി രാഹുലിന്റെ ട്വീറ്റ് എത്തുകയായിരുന്നു. ലോക്സഭയിലെ തന്റെ […]

India Kerala

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളത്തേക്ക് മാറ്റി

അരിയില്‍ ഷുക്കൂര്‍ വധ കേസിൽ തലശേരി സെഷൻസ് കോടതിയിലെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസിന്റെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ഹരജിയിലാണ് ഉത്തരവ്. ടി.വി. രാജേഷ് എം.എൽ.എ, പി. ജയരാജൻ എന്നിവരുൾപ്പെടെ കേസില്‍ 34 പ്രതികളാണുള്ളത്.

India Kerala

കുപ്പിവെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

കുപ്പിവെള്ളം അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 11 രൂപക്ക് നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ. അതേസമയം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് തടയുന്നതിൽ സർക്കാർ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി വിപണി ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് ഭക്ഷ്യമന്ത്രിസഭയിൽ വിശദീകരിച്ചത്. അന്യസംസ്ഥാറങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടായത് കൊണ്ട് പച്ചക്കറി വിലയിൽ നേരിയ വർധനവുണ്ടൊയെന്ന് സമ്മതിച്ച മന്ത്രി പി തിലോത്തമൻ, കുപ്പിവെള്ളത്തെ അവശ്യവസ്തുവിന്റെ പരിധിയിൽ കൊണ്ട് വരുമെന്നും വ്യക്തമാക്കി. […]

India Kerala

ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് എം.എം മണി

ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 110 കെ.വി.ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

India Kerala

പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതിയുടെ മൊഴി

മാവേലിക്കരയിൽ പൊലീസുകാരിയെ തീ വച്ചു കൊന്ന കേസിൽ പ്രതി അജാസിൽ നിന്ന് മജിസ്‌ട്രേറ്റ് മൊഴിയെടുത്തു. പ്രണയനൈരാശ്യത്തെ തുടർന്ന് സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യാ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നായിരുന്നു അജാസിന്റെ മൊഴി. കൊലപാതകം നടത്തിയതിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി. സൗമ്യയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും എന്നാൽ സൗമ്യയത് നിരസിക്കുകയും തന്നെ നിരന്തരം അവഗണിക്കുകയും ചെയ്തു .ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകം നടത്താനുള്ള കാരണമെന്നാണ് അജാസിന്റെ മൊഴി. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് താനും ആത്മഹത്യക്ക് ശ്രമിച്ചതായി […]

India Kerala

ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിനെ കൈവിട്ട് ഡി.വൈ.എഫ്.ഐ

പി.കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിനെ കൈവിട്ട് ഡി.വൈ.എഫ്.ഐ നേതൃത്വം. യുവതിയെ പിന്തുണച്ച നേതാവിനെ തരം താഴ്ത്തിയതിൽ അസ്വാഭാവികതയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അതേസമയം നടപടി അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും ഈ രീതിയിൽ ഡി.വൈ.എഫ്.ഐയിൽ തുടരാനാവില്ലെന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട എം.ജിനേഷ് സി.പി.എം ജില്ലാ സെക്രട്ടറിയെ അറിയിച്ചു. പി.കെ ശശിക്കെതിരെയുള്ള പരാതിയിൽ പിന്തുണച്ച നേതാവിനെ തരംതാഴ്ത്തിയതിലും അപകീർത്തിപ്പെടുത്തിയ നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കിയതിലും പ്രതിഷേധിച്ച് യുവതി ഇന്നലെയാണ് നേതൃസ്ഥാനങ്ങൾ രാജിവെച്ചത്. എന്നാൽ ഈ നടപടി പുനഃപരിശോധിക്കാൻ കഴിയില്ലെന്ന […]

India Kerala

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്റ്റേ

ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയനം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള വിദ്യാഭ്യാസ നയത്തില്‍ ഭേദഗതി വരുത്താതെ ഉത്തരവ് നടപ്പാക്കുന്നത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. സരക്കാരിന്‍റെത് നയപരമായ തീരുമാനമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലയനം നടപ്പാക്കാനുള്ള തീരുമാനം ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനായിരുന്നു കോടതിയെ സമീപിച്ചത്. അശാസ്ത്രീയവും അപ്രായോഗികവും ഏകപക്ഷീയവുമായ […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്‍ ഇന്ന് സന്ദര്‍ശിക്കും

നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേല്‍പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് പരിശോധിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിലവില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. ഇ […]

India National

മാധ്യമ പ്രവര്‍ത്തകരെ യോഗത്തില്‍ അനുവദിക്കില്ലെന്ന് മമത; സമവായ ചര്‍ച്ച ബഹിഷ്ക്കരിച്ച് ഡോക്ടര്‍മാര്‍

സമവായ ചര്‍ച്ചക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡോക്ടര്‍മാരെ ക്ഷണിച്ചിട്ടും ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് ഡോക്ടര്‍മാര്‍ മാറി നില്‍ക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ യോഗത്തില്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയിൽ നിന്ന് തങ്ങൾക്ക് ചർച്ചക്കായി ക്ഷണം ലഭിച്ചിട്ടില്ലെനും സമരം ചെയ്യുന്ന ഡോക്റ്റർമാർ പറഞ്ഞു. പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് നടക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കരിച്ചു. സ്വകാര്യ […]

India National

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് സഭയിലെത്തുന്നത് തലവനില്ലാതെ

തലവനില്ലാതെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് സഭയിലെത്തുന്നത്. സഭാ സമ്മേളനത്തിന് തുടക്കമായിട്ടും ലോക്സഭ കക്ഷി നേതാവിനെ കണ്ടെത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നിസംഗത പാര്‍ട്ടിയിലുണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. ശക്തമായ ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷം വേണമെന്നിരിക്കെ തലവനില്ലാതെയാണ് പാര്‍ലമെന്റ് സമ്മേളനാരംഭത്തില്‍ കോണ്‍ഗ്രസ് സഭയിലെത്തുന്നത്. 52 സീറ്റുള്ള കോണ്‍ഗ്രസാണ് പ്രതിപക്ഷത്തെ നയിക്കേണ്ടത് എന്നിരിക്കെയാണ് ഈ അവസ്ഥ. വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കാനുള്ള ബജറ്റ് സമ്മേളനം എന്നതിലപ്പുറം ഈ സമ്മേനത്തില്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കും. രാജ്യത്തെ ജനങ്ങള്‍ക്കായി നിലകൊള്ളേണ്ട നിര്‍ണായക സാഹചര്യം […]