India National

ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ

ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ. ഇതിനായി 1989ലെ കേന്ദ്രമോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യും. നിരക്ഷരരായവര്‍ക്കും തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വ്യവസ്ഥ എടുത്തുമാറ്റാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവെ മന്ത്രാലയമാണ് തീരുമാനമെടുത്തത്. കേന്ദ്രമോട്ടോര്‍ വാഹന നിയമം എട്ടാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും. ഹരിയാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നീക്കം. മേവാത്ത് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയുടെ അഭാവത്താല്‍ നിരവധി യുവാക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാതെ വന്നിരുന്നു. […]

India National

ബീഹാറില്‍ കൊടും ചൂട് തുടരുന്നു

ബീഹാറില്‍ കൊടും ചൂട് തുടരുന്നു. ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി. 45 ഡിഗ്രി സെല്‍ഷ്യസാണ് താപനില. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്. ചൂട് കണക്കിലെടുത്ത് ഈ മാസം 22 വരെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

India Kerala

ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ ആന്തൂരിൽ പ്രവാസി സംരംഭകന്റെ ആത്മഹത്യക്ക് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് നഗരകാര്യ റീജിണയൽ ഡയറക്ടർ അന്വേഷിക്കുമെന്ന് നഗരകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീനും അറിയിച്ചു. സി.പി.എമ്മിന് സർവാധിപത്യ മുള്ള ആന്തൂരിലെ മരണത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനു തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സി.പി.എം നിയന്ത്രിക്കുന്ന ഭരണ നേതൃത്വമാണ് പ്രവാസിയുടെ കെട്ടിടത്തിന് അനുമതി നൽകുന്നതിന് തടസം നിന്നതെന്ന് സണ്ണി ജോസഫ് […]

India Kerala

കെ.എസ്.ആർ.ടി.സി വീണ്ടും സുപ്രീം കോടതിയിലേക്ക്

താത്കാലിക ഡ്രൈവർമാരെ പുറത്താക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആർ.ടി.സി വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകും. 1549 പേരെ ഈ മാസം 30 നാണ് പിരിച്ചുവിടേണ്ടത്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ താത്കാലിക ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലോകസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ കനത്ത തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതിൽ കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാരുടെ പുറത്താക്കലും ഉൾപ്പെടും. 3861 എം. പാനൽ കണ്ടക്ടർമാരുടെ പുറത്താകലും പിന്നീടുണ്ടായ സർക്കാർ വിരുദ്ധ സമരങ്ങളും ഇടതുമുന്നണിക്ക് തിരിച്ചടിയായി. 1549 ഡ്രൈവർമാരെയും കൂടി […]

India National Uncategorized

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

17ാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.

India Kerala

സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നതിൽ നേതൃത്വത്തിന് അതൃപ്തി

സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകുന്നതിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. പാർട്ടിയുമായി ബന്ധപ്പെടാത്ത വിവാദങ്ങളിൽ പോലും നേതൃത്വം മറുപടി പറയേണ്ടി വരുന്നതിലാണ് നേതാക്കള്‍ക്ക് അതൃപ്തിയുള്ളത്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ യാതൊരു തരത്തിലുള്ള പ്രതിരോധവും സ്വീകരിക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. ദുബൈയിൽ ബിനോയ് കോടിയേരി കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണത്തിന്റെ അലയൊലികൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടെ മകനെതിരെ മറ്റൊരാരോപണം കൂടി ഉയർന്നിരിക്കുന്നത്.സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട തുടർച്ചയായ വിവാദങ്ങളിൽ പാര്‍ട്ടി പ്രതിക്കൂട്ടിലാവുന്നതില്‍ നേതൃതലത്തില്‍ കടുത്ത അതൃപ്തിയുണ്ട്.പാര്‍ട്ടിയുമായി […]

India Kerala

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍ . കൈക്കൂലി നല്‍കാന്‍ തയ്യാറാവാതിരുന്നതോടെ ചികിത്സ നീണ്ടത് മൂന്ന് മാസത്തോളം .കൈക്കൂലി നല്‍‍കുന്ന ദൃശ്യങ്ങള്‍‌ പകര്‍ത്തി ഡോക്ടര്‍മാര്‍ക്കെതിരെ രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കാസര്‍‌കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിദഗ്ദനും, സര്‍ജനും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയത്. കൈക്കൂലി നല്‍കാതെ ചികിത്സ നടക്കില്ലെന്നുറപ്പായതോടെയാണ് ഇവര്‍ കൈക്കൂലി നല്‍കാന്‍‌ നിര്‍ബന്ധിതരായത്. മൂന്ന് മാസം മുന്‍പാണ് ചികിത്സ തേടി ജനറല്‍ ആശുപത്രിയിലെത്തിയത്. കൈക്കൂലി നല്‍കാത്തത് കൊണ്ട് […]

India Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും സൂപ്രണ്ടും നിലവിലെ അവസ്ഥ ജില്ലാ കലക്ടറെ ധരിപ്പിച്ചു. ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ പണം നൽകേണ്ട പദ്ധതി നടത്തിപ്പ് ചുമതലയുള്ള റിലയൻസ് അധികൃതരുമായും കലക്ടർ കൂടിക്കാഴ്ച നടത്തി. രേഖകൾ പരിശോധിക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി റിലയൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.എസ്.ബി.വൈ, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയവയിലൂടെ കോടികളാണ് പദ്ധതിയുടെ നടത്തിപ്പുകാരായ റിലയന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് നല്കാനുള്ളത്. ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ മാത്രം […]

India Kerala

ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി

ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.യുവതി പ്രവേശനം തടയാന്‍ എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിന് എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവമുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.

India Kerala

ശിരുവാണി അണക്കെട്ടില്‍ ഫ്ലോമീറ്റര്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി

പാലക്കാട് ശിരുവാണി അണക്കെട്ടില്‍ ഫ്ലോമീറ്റര്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ലഭിക്കുന്നതിനും ഡാമിന്‍റെ സുരക്ഷക്കുമായാണ് ഫ്ലോമീറ്റര്‍ സ്ഥാപിക്കുന്നത്. ജലവിതരണത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലോ മീറ്റര്‍ സ്ഥാപിക്കുന്നത്. ഫ്ലോ മീറ്റര്‍ സ്ഥാപിക്കുന്നതിന് സംയുക്ത ജലനിയന്ത്രണ സമിതി യോഗത്തിലെ ധാരണയായിരുന്നു. പ്രതിവര്‍ഷം 1300 ഘനയടി വെള്ളമാണ് ശിരുവാണി ഡാമില്‍ നിന്നും തമിഴ്നാട് കൊണ്ടുപോകുന്നത്. വെള്ളം കുറവായതിനാല്‍ 1200 ഘടയടിമാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷം തമിഴ്നാടിന് നല്‍കിയിട്ടുള്ളത്. കുടിശികയുള്ള വെള്ളം നല്‍കണമെന്ന് […]