തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷം. ഗുണനിലവാരമില്ലാത്ത തോട്ടണ്ടി വാങ്ങരുതെന്ന് കാപെക്സ് എംഡി പറഞ്ഞിട്ടും അത് വാങ്ങിയത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി മൂലം മൂന്ന് പേർ ആത്മഹത്യ ചെയ്തുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കശുവണ്ടി മേഖലയിൽ സർഫാസി ആക്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ മറുപടി നൽകി.
India
കല്ലട ബസില്‍ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി
കല്ലട ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. യാത്രക്കാർ ഇടപെട്ട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹ ഡ്രൈവർ ജോൺസൺ പുതുപ്പള്ളിയെ അറസ്റ്റ് ചെയ്തു. പുലർച്ചെ ഒന്നരയോടെയാണ് തമിഴ്നാട് സ്വദേശിനി കല്ലട ബസിൽ പീഡന ശ്രമത്തിന് ഇരയാകുന്നത്. കണ്ണൂർ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി കോഴിക്കോട് കാക്കഞ്ചേരിയിൽ വെച്ച് ബഹളം വെച്ചതോടെ സഹയാത്രക്കാർ ഇടപെട്ട് വാഹനം നിർത്തിച്ചു. ബസിന്റെ സഹ ഡ്രൈവർ […]
സിവിൽ പൊലീസ് ഓഫീസർ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി
ആലപ്പുഴ വളളികുന്നത്ത് സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സിവിൽ പൊലീസ് ഓഫീസർ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി. ആലപ്പുഴ തെക്കേമുറിയിലെ വീട്ടുവളപ്പിലാണ് സൌമ്യയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച അജാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം 2 മണിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഏറെ നാളായി ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലേയ്ക്ക് സൗമ്യയുടെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ എത്തിക്കുമ്പോൾ സഹപ്രവർത്തകരും നാട്ടുകാരുമായ നിരവധി ആളുകളാണ് അന്ത്യമോപചാരം അർപ്പിക്കാൻ കാത്തു നിന്നത്. സഹപ്രവർത്തകരും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സൗമ്യക്ക് […]
അമിത വേഗത; കല്ലട ബസിലെ യാത്രക്കാരന് ഗുരുതര പരിക്ക്
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ക്രൂരത കാട്ടിയതായുള്ള ആരോപണവും കല്ലട ബസിനെതിരെ ഉയരുന്നു. തുടയെല്ല് പൊട്ടിയ പയ്യന്നൂര്‍ സ്വദേശി മോഹനനെയാണ് ആശുപത്രിയിലെത്തിക്കാന്‍ കല്ലടയിലെ ജീവനക്കാര്‍ തയ്യാറാവാതിരുന്നത്. ബംഗ്ലുളുരുവില്‍ എത്തിയ ശേഷം മകനെത്തിയാണ് മോഹനനെ ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയ്ക്ക് വിധേയനായ മോഹനന്‍ ചികിത്സയിലാണ്. ബംഗ്ലുരില്‍ സ്ഥിരതാമസമാക്കിയ മോഹനന്‍ ഞായറാഴ്ച രാത്രി പയ്യന്നൂര്‍ പെരുമ്പില്‍ നിന്നാണ് കല്ലട ബസില്‍ കയറിയത്. പുലര്‍ച്ചെ രണ്ട് മുപ്പതോടെ രാംനഗരയ്ക്ക് സമീപത്ത് വെച്ച് അമിത വേഗതയിലായിരുന്ന ബസ് ഹംപില്‍ […]
പ്രധാനമന്ത്രി വിളിച്ച യോഗം കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നു
ഒറ്റ രാജ്യം-ഒറ്റ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗം കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നു.ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും യോഗത്തിനെത്തിയില്ല. മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും അറിയിച്ചു. ആശയം ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ആശയമാണ് ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്. ഈ രീതി കൊണ്ടുവരാനാണ് എന്‍.ഡി.എ രണ്ടാം സര്‍ക്കാരിന്റെ നീക്കം. ഇതിന് മുന്‍കൈ എടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര […]
ബിനോയ് കോടിയേരിക്കെതിരായ പരാതി: മുംബൈ പൊലീസ് കണ്ണൂരിലെത്തി
ബിനോയ് കോടിയേരിക്കെതിരായ പരാതി അന്വേഷിക്കാന്‍ മുംബൈ പൊലീസ് കണ്ണൂരിലെത്തി. മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്. ആ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന യുവതി പരാതിയില്‍ പറയുന്നു. 2009 മുതൽ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ മാസം 13നാണ് […]
ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനമാക്കും
ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജൂണ്‍ 20 ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടാകും. അതേസമയം 2030 ഓടെ രാജ്യത്ത് പൂര്‍ണമായും ഇലക്രോണിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് നീതി അയോഗെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളുമായി നീതി അയോഗ് ചര്‍ച്ച നടത്തിയേക്കുമെന്നും. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറക്കുകയെന്നതാണ് ഇലക്ട്രിക് […]
ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി
കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് ജില്ലകളിലേക്ക്.ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ കേരളാ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയെയാണ് പുറത്താക്കിയത്. ജില്ലാ പ്രസിഡന്റായി കുട്ടപ്പൻ നെടുമ്പാലയെ തെരഞ്ഞെടുത്തു.
ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു
ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടം പുനസൃഷ്ടിച്ചത്. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. അതേസമയം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് ആരംഭിച്ചത് ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷമെന്ന് ഡി.ആര്‍.ഐ കണ്ടെത്തി.
ബാലഭാസ്കറിന്റെ മരണശേഷമാണ് പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ്ണം കടത്തിയതെന്ന് ഡി.ആർ.ഐ
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. ബാലഭാസ്കറിന്റെ മരണശേഷമാണ് പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ്ണം കടത്തിയതെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. ബാലഭാസ്കർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വിദഗ്ധ സംഘം പരിശോധിച്ചു. ബാലഭാസ്കറിന്റെ മരണ ശേഷം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ചേർന്ന് പത്തിലധികം തവണ സ്വർണം കടത്തി. പ്രകാശ്തമ്പി 60 കിലോയും വിഷ്ണു 150 കിലോയോളം സ്വർണം എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പത്തിലേറെ തവണ സ്വർണകടത്തിന് വേണ്ടി പ്രതികള് സഞ്ചരിച്ചതായും ഡിആർ ഐയ്ക്ക് തെളിവ് […]












