തമിഴ്മീഡിയം സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി ഐ.ഐ.ടിയില്‍ നിന്നും പി.എച്ച്.ഡി വരെ നേടി ഇപ്പോള്‍ ഐ.എസ്.ആര്‍.ഒയുടെ തലപ്പത്തെത്തിയയാളാണ് കൈലാസവടിവു ശിവന്‍. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തലപ്പത്തുള്ളയാളും കെ ശിവന്‍ തന്നെ. കഷ്ടപ്പാടുകള്‍ക്ക് പഞ്ഞമില്ലാത്ത കുട്ടിക്കാലമാണ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ‘ഉറങ്ങാത്ത ശാസ്ത്രജ്ഞന്‍’ എന്ന് വിളിപ്പേരുള്ള കെ.ശിവനെ രൂപപ്പെടുത്തിയത്. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള കന്യാകുമാരിയിലെ തരക്കന്‍വിളയില്‍ കര്‍ഷകകുടുംബത്തിലാണ് കെ ശിവന്‍ ജനിച്ചത്. ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളില്‍പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്തൊന്നും ചെരിപ്പ് ധരിച്ചിരുന്നില്ല നാഗര്‍കോവില്‍ ഹിന്ദു കോളജില്‍ […]
India
പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
പിതൃമോക്ഷത്തിന് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ആലുവ മണപ്പുറം, തിരുനാവായ, തിരുനെല്ലി തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ബലികര്‍മങ്ങള്‍ നടത്താന്‍ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കർക്കിടക വാവിന് ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ആലുവ മണപ്പുറത്ത് വിപുലമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. മണപ്പുറത്ത് നാളെ രാവിലെ 8 മണി വരെ ബലിതർപ്പണ ചടങ്ങുകൾ നടക്കും. തിരുവനന്തപുരം ശംഖുമുഖത്ത് കടൽക്ഷോഭത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. കടലിന്റെ ഒരു വശത്ത് […]
നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്
സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുള്ള പരസ്യം നല്‍കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്.നടീ-നടന്മാരെ ആവശ്യപ്പെട്ട് പട്ടണങ്ങളിലാണ് പോസ്റ്ററുകളധികവും. സംവിധായകരെന്നും നിര്‍മ്മാതാക്കളെന്നും സ്വയം പരിചയപ്പെടുത്തിയാണ് കബളിപ്പിക്കല്‍. സിനിമയുടെതെന്ന പേരില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ മാമുക്കോയയും മേഘനാഥനുമൊക്കെയുണ്ട്.
ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു
തൃശൂർ ചാവക്കാട് വെച്ച് ഇന്നലെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ച കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു. ചാവക്കാട് പുന്ന പുതുവീട്ടിൽ നൗഷാദ് ആണ് മരിച്ചത്.നൗഷാദുൾപ്പെടെ നാലു കോൺഗ്രസ് പ്രവർത്തകർക്കാണ് ഇന്നലെ വൈകിട്ട് വെട്ടേറ്റത്. കാവീട് സ്വദേശി ബിജീഷ് . പാലയൂർ പുതുവീട്ടിൽ നിഷാദ്, അയിര്‌പിള്ളി സുരേഷ് എന്നിവരാണ് പരിക്കേറ്റ മറ്റു മൂന്ന് പേർ. ബിജീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് ഏഴ് ബൈക്കുകളിലായി എത്തിയ അക്രമി സംഘം ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അക്രമത്തിനു പിന്നിൽ എസ്.ഡി.പി.ഐ […]
പാലക്കാട് വൻ മയക്കുമരുന്ന് വേട്ട; 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി
പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത് .ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
ഉന്നാവ് കേസ്; അന്വേഷണം സി.ബി.ഐക്ക് കൈമാറി
ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. അപകടത്തിന് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരത്തെ പൂർത്തീകരിച്ചിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാറുമായി ട്രക്ക് ഡ്രൈവർക്കോ ക്ലീനർക്കോ ഉടമക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം. അപകടത്തിൽ ഗുരുതര […]
കര്‍ണാടക സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
കര്‍ണാടക നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് സഭ ചേരുക. ബി.ജെ.പി എം.എല്‍.എ വിശ്വേശ്വര്‍ ഹെഗ്‌ഡെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്നലെയാണ് ഹെഗ്‌ഡെ പത്രിക നല്‍കിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബി.ജെ.പി സഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക. 14 പേരെ അയോഗ്യരാക്കിയ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നടപടി. എ.ഐ.സി.സി അംഗീകരിച്ചു. ഇവര്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ബോധ്യപ്പെട്ടുവെന്നാണ് പി.സി.സിയുടെ കത്തിലുള്ളത്.
പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് ഇന്ന് സുപ്രീംകോടതിയില്‍
പാനായിക്കുളം സിമി ക്യാമ്പ് ആരോപണ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക. പ്രതിപട്ടികയിലുണ്ടായിരുന്ന പി.എ. ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദിന്‍, ഷമ്മാസ് എന്നിവരെ കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2006ല്‍ ആലുവ പാനായിക്കുളം ഓഡിറ്റോറിയത്തില്‍ പ്രതികള്‍ നടത്തിയ പൊതുപരിപാടി സിമി ക്യാമ്പാണ് എന്നതടക്കമുള്ള, കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ […]
സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്
സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് പാര്‍ട്ടി അടിത്തറ വിപുലമാക്കാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതി യോഗം വിലയിരുത്തും. നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ച് പിടിക്കുന്നതിന് കര്‍മ പദ്ധതിക്ക് സി.സി രൂപം നല്‍കിയിരുന്നു. ദളിത്, പിന്നോക്ക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കിയോയെന്നും യോഗം പരിശോധിക്കും. മൂന്നു മാസത്തിനുളില്‍ സംസ്ഥാന ഘടകങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും തീരുമാനിച്ചിരുന്നു.
കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന്
കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ഇന്ന് യോഗം ചേരും. വൈകിട്ട് 6 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാജീവ് ഗാന്ധി ജന്മദിനാഘോഷ ചടങ്ങിനുള്ള കൂടിയാലോചനയാണ് അജണ്ട. കോണ്‍ഗ്രസ് അധ്യക്ഷ പദം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ ഉന്നയിച്ചേക്കും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75- മത് ജന്മദിനം വൻ ആഘോഷമാക്കാനാണ് എ.ഐ.സി.സി തീരുമാനം. ഇതു സംബന്ധിച്ച കൂടിയാലോചനക്കാണ് സംഘടനകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗം വിളിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും […]












