India Kerala

ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ: മുല്ലപ്പള്ളി

ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്താണ്. കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വർഗീയ കൂട്ടത്തെ ഒറ്റപ്പെടുത്തണം. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തൃശൂര്‍ ചാവക്കാട് ഇന്നലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൌഷാദിന് വെട്ടേറ്റത്. പുന്ന ബൂത്ത് പ്രസിഡന്‍റാണ് നൌഷാദ്. വെട്ടേറ്റ കാവീട് സ്വദേശി ബിജീഷിന്റെ നില […]

India Kerala

യാക്കോബായ സഭയ്ക്ക് പുതിയ ട്രസ്റ്റി; തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് ഒരു വിഭാഗം

യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ സുന്നഹദോസിൽ വോട്ടെടുപ്പിലൂടെയാണ് തീരുമാനം. മാർ ഗ്രിഗോറിയോസിന് 12 വോട്ടുകളാണ് ലഭിച്ചത്. തോമസ് മാർ തീമോത്തിയോസിന് 4 വോട്ടുകളും എബ്രഹാം മാർ സെവേറിയോസിന് 2 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ആകെ 19 മെത്രാപ്പോലീത്തമാരാണ് സുന്നഹദോസിൽ പങ്കെടുത്തത്. ആഗസ്റ്റ് 28ന് ചേരുന്ന മലങ്കര അസോസിയേഷനിൽ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കും. എന്നാല്‍ ട്രസ്റ്റി തെരഞ്ഞെടുപ്പിനെതിരെ സഭയിലെ ഒരു വിഭാഗം […]

India Kerala

ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ പറ്റുമോ? ജേക്കബ് തോമസിനെതിരെ കോടിയേരി

ആര്‍.എസ്.എസ് പ്രവര്‍ത്തകനായാണ് ജേക്കബ് തോമസ് അറിയപ്പെടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരാളെ എങ്ങനെ സര്‍വീസിലെടുക്കും എന്നത് പരിശോധിക്കണം. ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ പറ്റുമോയെന്നതും പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു. ചാവക്കാട് കൊലപാതകം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും കോടിയേരി പറഞ്ഞു. അക്രമം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ്റിപ്പോർട്ട്. മഹാരാജാസിൽ അഭിമന്യുവിനെ കൊന്നവർ കൊലക്കത്തി താഴെ വെച്ചിട്ടില്ല എന്ന് വ്യക്തമാകുന്നതാണ് സംഭവം. എസ്.ഡി.പി.ഐയും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കോൺഗ്രസിൽ എസ്.ഡി.പി.ഐയെ അനുകൂലിക്കുന്നവരും ആർ.എസ്.എസിനെ അനുകൂലിക്കുന്നവരും ഉണ്ടാകും. അതാണ് […]

India National

അയോഗ്യനാക്കുന്നത് സ്പീക്കര്‍; കോടതി ഇടപെടേണ്ട കാര്യമെന്തെന്ന് സുപ്രീംകോടതി

എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള അധികാരം നിയമസഭാ സ്പീക്കർക്കാണെന്നിരിക്കെ, അതില്‍ കോടതി തീരുമാനമെടുക്കേണ്ട കാര്യമെന്താണെന്ന് സുപ്രീംകോടതി. തമിഴ്നാട് ഡി.എം.കെ നേതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായകമായ നിരീക്ഷണം. എം.എൽ.മാരെ അയോഗ്യരാക്കിയ കർണാടക സ്പീക്കറുടെ തീരുമാനം പുനപരിശോധിക്കാൻ വിമത എം.എൽ.എമാർ കോടതിയെ സമീപിച്ചതിന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്കാണ്. ഇതിന്റെ പശ്ചാതലത്തിൽ കോടതി എന്തിന് ഇടപെടണമെന്നാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ആർ സുഭാഷ് റെഢി, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചത്. […]

India National

ആള്‍ക്കൂട്ട കൊലകള്‍ക്കും ജാതി അതിക്രമങ്ങള്‍ക്കുമെതിരെ ബില്‍ കൊണ്ട് വന്ന് രാജസ്ഥാന്‍

ആൾക്കൂട്ട കൊലപാതകത്തിനും ജാതി അതിക്രമങ്ങൾക്കുമെതിരെ സഭയിൽ ബിൽ അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. ദുരഭിമാന കൊലപാതകങ്ങൾ ഉൾപ്പടെയുള്ളവക്ക് തടയിടാനുള്ള ബില്ലാണ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളത്. ജീവപര്യന്തം മുതൽ മരണ ശിക്ഷ വരെയുള്ള ശിക്ഷയാണ് കൊലപാതക കുറ്റങ്ങൾക്ക് ലഭിക്കുകയെന്ന് പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ അറിയിച്ചു. രാജസ്ഥാൻ പ്രൊട്ടക്ഷൻ ഫ്രം ലി‍ഞ്ചിംഗ് ബിൽ, 2019 പ്രകാരം ആൾക്കൂട്ട കൊലപാതകങ്ങൾക്കായി പദ്ധതിയിടുന്നവർക്കും ഏർപ്പെടുന്നവർക്കും ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ജാതി – വർഗ ഭിന്നതയുടെ പേരിൽ […]

India National

അയോധ്യ; മൂന്നംഗ മധ്യസ്ഥ സമിതി ഇന്ന് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പിക്കും

അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്ക് നല്‍കിയ സമയം ഇന്ന് അവസാനിക്കും. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. മറ്റന്നാള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുള്ള, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് […]

India Kerala

പ്രളയ സെസ് നാളെ മുതല്‍ പ്രാബല്യത്തില്‍; 928 ഉൽപ്പന്നങ്ങൾക്ക് സെസ് ബാധകം

സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയസെസ് നാളെ മുതൽ പ്രാബല്യത്തിൽ വരും. 928 ഉൽപ്പന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തിൽ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ബാധകമല്ല. വാഹനങ്ങൾ,മൊബൈൽ ഫോൺ,സിമന്‍റ് ഉൾപ്പടെയുളള ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർദ്ധിക്കും. പ്രളയാനന്തര പുനർനിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് 1ശതമാനം പ്രളയസെസ് സർക്കാർ ഏർപ്പെടുത്തിയത്.12%,18%,28% ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉൽപ്പന്നങ്ങൾക്കാണ് നാളെ മുതൽ സെസ് ചുമത്തുക. അരി,പഞ്ചസാര,ഉപ്പ്,പഴങ്ങൾ,പച്ചക്കറികൾ തുടങ്ങി അഞ്ച് ശതമാനത്തിൽ താഴെ […]

India Kerala

പിണറായി വിജയൻ നെതർലൻഡ്‌സ് സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ നെതർലൻഡ്‌സ് സ്ഥാനപതി മാർട്ടെൻ വാൻ ഡെൻ ബെർഗുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയാനന്തര പുനർ നിർമാണം ചർച്ചയായി. ഡൽഹി കേരളാ ഹൗസിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. നെതർലൻഡ്സിന് ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാർട്ടിൻ വാൻ ഡെൻ ബർഗിനെ ഉറപ്പ് നൽകി. നെതർലൻഡിൽ നാൽപതിനായിരം നഴ്സുമാരുടെ ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് […]

India National

അഹിന്ദുവായ ഡെലിവറി ബോയിയില്‍ നിന്ന് ഭക്ഷണം സ്വീകരിച്ചില്ല; ഓര്‍ഡര്‍ റദ്ദാക്കിയ യുവാവിന് സൊമാറ്റോയുടെ മറുപടി ഇങ്ങനെ…

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അഹിന്ദുവായതിന്റെ പേരില്‍ ഡെലിവറി ബോയിയില്‍ സ്വീകരിക്കാതെ മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ. അമിത് ശുക്ലയെന്ന യുവാവാണ് ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതെ ഓര്‍ഡര്‍ റദ്ദാക്കിയത്. തുടര്‍ന്ന് ഇയാള്‍ ട്വിറ്ററില്‍ സൊമാറ്റോക്കെതിരെ രംഗത്തു വരികയും ചെയ്തു. ”ഞാന്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വന്നത് ഒരു അഹിന്ദുവാണ്. എന്റെ ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ അഹിന്ദുവിനെ അയച്ചതുകൊണ്ട് ഞാന്‍ ആ ഓര്‍ഡര്‍ റദ്ദാക്കി. ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെന്ന് അവര്‍ […]

India National

ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്ജിക്കെതിരെ സി.ബി.ഐ അന്വേഷണം

അഴിമതിക്കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍ ശുക്ലക്കെതിരെ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴ വാങ്ങി സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂല വിധി പുറപ്പെടുവിച്ചെന്നാണ് കേസ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി സി.ബി.ഐ അന്വേഷണം നേരിടുന്നത്. 2017ല്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സുപ്രീകോടതിയുടെ മേല്‍നോട്ടത്തില്‍ ജഡ്ജിമാരുടെ പാനല്‍ ശുക്ലക്കെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ശുക്ലയോട് രാജി ആവശ്യപ്പെട്ടു. എന്നാല്‍ രാജി ആവശ്യം ശുക്ല […]