മംഗളുരുവില്‍ വെച്ചു കാണാതായ വ്യവസായിയും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളുരു തീരത്ത് ഒഴിഗേ ബസാറില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മംഗലാപുരം കേരള പാതയിലെ നേത്രാവതിക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് സിദ്ധാർത്ഥയെ കാണാതായത്. നേത്രാവതി നദിയില്‍ ചാടി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നേത്രാവദി നദിയില്‍ ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ തുടങ്ങിയിരുന്നു. ആദായ നികുതി വകുപ്പിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നെന്നു കാണിച്ചു സിദ്ധാർത്ഥ ജീവനക്കാർക്കെഴുതിയ കത്ത് […]
India
ദേശീയപാത വികസനത്തിനുള്ള തടസം നീങ്ങിയതായി മുഖ്യമന്ത്രി
ദേശീയപാത വികസനത്തിനുണ്ടായിരുന്ന എല്ലാ തടസങ്ങളും നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പ് ചിലവില്‍ 25 ശതമാനം വഹിക്കാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാനം എത്തിയതോടെ ദേശീയ പാത വികസനം ഇനി സുഗമമാകും. 45 മീറ്റര്‍ വീതിയില്‍ ദേശീയ പാത വികസനം ഉടന്‍ ആരംഭിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കേന്ദ്ര ഉപരിതല […]
ഇന്ന് കര്‍ക്കിടക വാവ്
ഇന്ന് കര്‍ക്കിടക വാവ്. പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. പുലര്‍ച്ചെ തന്നെ ബലികര്‍മങ്ങള്‍ ആരംഭിച്ചു.ആലുവ മണപ്പുറത്ത് നൂറിലധികം ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. തിരുനാവായും തിരുനെല്ലിയുമടക്കം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബലി കര്‍മങ്ങള്‍ നടക്കും. തിരുനെല്ലിയില്‍ പുലര്‍ച്ചെ 3 30 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ചടങ്ങുകള്‍.
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാ അംഗം പാര്‍ട്ടി വിട്ടു, ഇനി ബി.ജെ.പിയിലേക്ക്
രാജ്യസഭാ അംഗം സഞ്ജയ് സിന്‍ഹ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അമേഠി രാജകുടുംബത്തിലെ അംഗമായ സഞ്ജയ് സിന്‍ഹ അസമില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. ബുധനാഴ്ച ബി.ജെ.പിയില്‍ ചേരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഞ്ജയ്‍യുടെ രാജി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായ്ഡു സ്വീകരിച്ചു. ‘കോണ്‍ഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഭാവിയേക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല. ഇന്ന് രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം മോദിക്കൊപ്പമാണെങ്കില്‍ ഞാനും അദ്ദേഹത്തിനൊപ്പമാണ്. നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേരും. ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അതുപോലെ രാജ്യസഭാ എം.പി സ്ഥാനവും […]
കപ്പല്‍ പോര്; ഇന്ത്യക്കാരുള്‍പ്പടെയുള്ള ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയെന്ന് ഉടമകള്‍
ഇറാൻ പിടിച്ചെടുത്ത എണ്ണ കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കപ്പൽ ഉടമകൾ. 12 ദിവസമായിട്ടും ജീവനക്കാരെ കാണാൻ ഇറാൻ അനുമതി നൽകിയിട്ടില്ല. 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരാണ് സ്റ്റെന ഇംപെരോ കപ്പലിൽ ഉള്ളത്. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കൊച്ചി സ്വദേശികളായ മൂന്നുപേരാണുള്ളത്. ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച തങ്ങളുടെ കപ്പൽ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്.
ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം: ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു
ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പണി മുടക്കും. ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. സർക്കാർ സ്വകാര്യമേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമരത്തിന് ആഹ്വാനം ചെയ്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വം അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോകസഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. മൂന്ന് ദശാംശം അഞ്ച് ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ബില്ല് കാരണമാകുമെന്ന ഗുരുതരമായ ആരോപണത്തോടെയാണ് […]
മുത്തലാക്ക് ബില്‍ രാജ്യസഭയില്‍
സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാക്ക് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയിലും പാസാക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ പ്രതീക്ഷ. ബില്ലിനെ എതിര്‍ത്ത ജെഡിയു രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജെഡിയു അടക്കം മൂന്ന് പാര്‍ട്ടികൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. വൈഎസ്ആര്‍ കോണ്‍ഗ്രസ് എതിര്‍ത്ത് വോട്ട് ചെയ്തേക്കും.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ ഒരാൾകൂടി പിടിയിൽ. പതിനാലാം പ്രതി സ്വാഫാനാണ് പിടിയിലായത്. വെമ്പായത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പതായി. നേരത്തെ ഒന്നാംപ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം ഉള്‍പ്പെടെ ഏഴ് പേരെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് വിവിധ പ്രതിപക്ഷ സംഘടനകുളുടെയും, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും […]
അമ്പൂരി കൊലപാതകം: പ്രതികളുടെ പിതാവിന് വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് സൂചന
അമ്പൂരി രാഖി വധക്കേസില്‍ പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായരുടെ പങ്കും അന്വേഷിക്കുന്നു. കൊലയ്ക്ക് ശേഷം വിവരങ്ങള്‍ പ്രതികള്‍ അച്ഛനോട് പറഞ്ഞിരുന്നതായി സൂചന ലഭിച്ചു. ഇതിനായി രണ്ട് സാഹചര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് ഒളിവില്‍ പോയ അഖില്‍ ഈ മാസം 20ന് രഹസ്യമായി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അമ്പൂരിയിലെ വീട്ടിലെത്തി സഹോദരനും രണ്ടാം പ്രതിയുമായ രാഹുലിനെ കണ്ടു. ഈ സമയം രാഖിയെ കൊന്ന് കുഴിച്ചിട്ട വിവരം അച്ഛനോട് പറഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ കൊല നടത്തി രണ്ടാം […]
ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‍ലിം ബാലനെ തീ കൊളുത്തിയെന്ന് പരാതി; വാദം തള്ളി പൊലീസ്
ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 17 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഖാലിദിനെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ കേസില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. “ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് […]












