ഐ.എന്‍.എക്സ് മീഡിയക്കേസിൽ പി.ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞു. അതേസമയം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചിദംബരം ഉള്ളതിനാൽ കനത്ത സുരക്ഷയിലാണ് സി.ബി.ഐ ആസ്ഥാനം. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്ലോറിൽ അഞ്ചാം നമ്പർ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയിൽ വിദഗ്ധനായതിനാൽ ചിദംബരത്തെ ചോദ്യം ചെയ്യുക […]
India
ത്രിദിന സന്ദര്‍ശനത്തിനായി മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും
മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും. നാളെ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങിയ ശേഷം മോദി ബഹ്റൈനിലേക്ക് തിരിക്കും. ഇന്ന് രാത്രി അബൂദബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്. യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‍യാനുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം. തുടര്‍ന്ന് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങും. ആദരസൂചകമായി കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും […]
അപകടഭീഷണിയില്‍ താമരശ്ശേരി ചുരം; വലിയ വിള്ളല്‍ രൂപപ്പെട്ടു
കോഴിക്കോട് -മൈസൂര്‍ ദേശീയപാതയില്‍ താമരശ്ശേരി ചുരത്തില്‍ വലിയ വിള്ളല്‍ രൂപപെട്ടു. രണ്ടാം വളവിന് സമീപമാണ് വിള്ളലുണ്ടായത്. റോഡിന്റെ ഒരു വശം താഴോട്ട് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വിള്ളലുണ്ടായിരുന്നു.
ശബരിമലയില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയില്‍ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന മുന്‍ നിലപാട് ജനങ്ങളോട് വിശദീകരിക്കും. പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തിരുത്തല്‍ രേഖയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെറ്റ് തിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും. കരട് രേഖയില്‍ ഭേദഗതി വരുത്തിയായിരിക്കും സംസ്ഥാന സമിതി അംഗീകരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരെയും പൊലീസിനെതിരെയും നേതൃത്വത്തിനെതിരെയും കഴിഞ്ഞ […]
കാസർകോട് കോട്ട തകര്‍ച്ചാഭീഷണിയില്‍; തിരിഞ്ഞു നോക്കാതെ അധികൃതര്‍
കാസര്‍ഗോഡ് ജില്ലയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ കാസർകോട് കോട്ട തകര്‍ച്ചാഭീഷണിയില്‍. കനത്ത മഴക്കു പിന്നാലെ കോട്ടയുടെ നിരീക്ഷണ ഗോപുരത്തിലൊന്ന് ഭാഗികമായി തകര്‍ന്നു. കോട്ട കാലങ്ങളായി കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലുമാണ്. സംരക്ഷിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളും പറയുന്നു. കാസര്‍കോട് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ചരിത്രസ്മാരകങ്ങളിലൊന്നാണ് തായലങ്ങാടിയിലെ കാസര്‍കോട് കോട്ട. അഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കോട്ടയുടെ സംരക്ഷണത്തിനായി നാളിതുവരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. നേരത്തെ സ്വകാര്യ വ്യക്തിക്ക് കോട്ട വില്‍പ്പന നടത്തിയ സംഭവം വിവാദമായതിനെ […]
എ.എസ്.ഐയുടെ ആത്മഹത്യ; ആരോപണവിധേയനായ എസ്.ഐക്കെതിരെ നടപടിയായില്ല
ആലുവയിൽ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ എസ്.ഐക്കെതിരെ നടപടിയായില്ല. കഴിഞ്ഞ 27 വർഷമായി പൊലീസിൽ ജോലി ചെയ്തിരുന്ന ബാബു മേലുദ്യോഗസ്ഥന്റെ പീഡനത്തിന്റെ ഇരയെന്ന് ബന്ധുക്കൾ ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കാൻ ബാബുവിന്റെ മരണത്തിന് കാരണക്കാരനായ എസ്.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാലിച്ചില്ല. ആലുവ എം.എൽ.എ അൻവർ സാദത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി എസ്.സുരേന്ദ്രൻ നടപടിയെടുക്കാമെന്ന ഇന്നലെ ഉറപ്പ് നൽകിയത്. എസ്.ഐക്കതിരെ നടപടിയെടുത്ത ശേഷം മാത്രമെ ശവസംസ്കാര ചടങ്ങുകൾക്ക് മൃതദേഹം […]
അയ്യപ്പപണിക്കര്‍ ഓര്‍മ്മയായിട്ട് 13 വര്‍ഷം
മലയാള കവിതയെ ആധുനികതയുടെ വിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യക്കാരനായിരുന്നു കെ. അയ്യപ്പപണിക്കര്‍. ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുങ്ങാത്ത സാംസ്കാരിക പ്രതിഭാസം. കാലത്തിന് തകര്‍ക്കാനാവാത്ത് ഒരുപാട് കവിതകള്‍ ബാക്കിവെച്ചാണ് 2006 ഓഗസ്റ്റ് 23ന് അദ്ദേഹം യാത്രയായത്. കവിതയുടെ അപാരത കണ്ടെത്തിയ മഹാനുഭാവൻ. അറിവിന്‍റെ ആഴങ്ങൾ തേടിയ, ക്ഷമാപൂർവ്വം വിദ്യാർഥികൾക്കത് പകർന്നു കൊടുത്ത മഹാദ്ധ്യാപകൻ, നിരൂപകൻ, സൈദ്ധാന്തികൻ ഇതിലേതു വിശേഷണമാണ് ഡോ. അയ്യപ്പപണിക്കർക്ക് കൂടുതൽ ചേരുക. കുട്ടനാട്ടിലെ കവിത കിനിയുന്ന മണ്ണിൽ നിന്നും ലോകാന്തരങ്ങളിലേയ്ക്കു വ്യാപിച്ച ആ കാവ്യവ്യക്തിത്വത്തിന് […]
ഇന്ന് ശ്രീകൃഷ്ണ ജയന്തി
ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ഉൾപ്പെടെയുള്ള ശ്രീകൃഷ്ണ പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകളാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നടക്കുക. വൈകിട്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതിവ് പോലെ സംസ്‌ഥാനത്തെമ്പാടും ശോഭായാത്രകൾ നടക്കും. ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ ഇന്നലെ വൈകിട്ട് മുതൽ തന്നെ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീകൃഷ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിക്കു പ്രത്യേക പൂജകൾക്കൊപ്പം വിപുലമായ പിറന്നാൾ സദ്യയും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാട് അപ്പമാണ്. അഞ്ചു ലക്ഷം […]
അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകൾ 10 സെന്റീമീറ്റര്‍ ഉയര്‍ത്തും. വയനാട്ടിൽ ദുരന്തസാധ്യത […]
‘നഷ്ടത്തെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണം, കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല’; സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയില്‍ പ്രതികരണവുമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. പൊതു വ്യവസായ സ്ഥാപനങ്ങള്‍ ലാഭം നേടുന്ന പ്രക്രിയയില്‍ നിന്ന് പിന്‍തിരിയുകയും നഷ്ടത്തെ കുറിച്ച് സമൂഹത്തോട് പറയുകയും സര്‍ക്കാരിനോട് സഹായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സമീപനം ഉപേക്ഷിച്ച് പുതിയ ചിന്തകള്‍ നടപ്പിലാക്കണമെന്ന് സുബ്രഹ്മണ്യം പറഞ്ഞു. ഉപഭോഗമല്ല നിക്ഷേപം മാത്രമേ സാമ്പത്തിക വ്യവസ്ഥയെ വളര്‍ത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കോര്‍പ്പറേറ്റ് തലത്തില്‍ നിന്നും വിശകലന വിദഗ്ധരുടേയും സാമ്പത്തികവിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ വര്‍ധിച്ചു വരുന്ന […]












