സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വാര്‍ധ്യക പെന്‍ഷന് അര്‍ഹയല്ലെന്ന് അധികൃതര്‍ വിധിയെഴുതിയതോടെ 65 കാരിയായ വൃദ്ധ സഹായിക്കാനാരുമില്ലാതെ കഴിഞ്ഞുകൂടുന്നത് മധുരയിലെ ഒരു പൊതു കക്കൂസില്‍. 65 കാരിയായ കറുപ്പായി എന്ന സ്ത്രീ കഴിഞ്ഞ 19 വർഷമായി മധുരയിലെ രാംനാട് പ്രദേശത്തുള്ള ഒരു പൊതു കക്കൂസിലാണ് താമസിക്കുന്നത്. കറുപ്പായി അതിജീവനത്തിനായി പൊതു കക്കൂസില്‍ ജീവിതം തള്ളി നീക്കുന്നത് എങ്ങനെയെന്ന് വാർത്താ ഏജൻസിയായ എ.എന്‍.ഐ ചിത്രങ്ങള്‍ സഹിതം പുറത്തു വിട്ടതോടെയാണ് ഇക്കാര്യം ജനശ്രദ്ധയാകര്‍ഷിച്ചത്. “65 കാരിയായ കറുപ്പായി കഴിഞ്ഞ 19 വർഷമായി […]
India
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്
ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ പിറന്നാൾ ദിനത്തിൽ പതിനായിരങ്ങളാണ് സംസ്‌ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലേക്കു ഒഴുകിയെത്തിയത്. ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ വൻ ഭക്തജനത്തിരക്കായിരുന്നു. ദർശനം കഴിഞ്ഞവർ പിന്നെ കണ്ണന്റെ പിറന്നാൾ സദ്യയുണ്ണാനുള്ള കാത്തിരിപ്പിൽ. വിഭവ സമൃദ്ധമായിരുന്നു പിറന്നാൾ സദ്യ. കണ്ണന്റെ പിറന്നാൾ ദിനം ജീവിതത്തിലെ സുപ്രധാന ചടങ്ങുകൾക്ക് തിരഞ്ഞെടുത്തവരും ഏറെ. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെ പ്രധാന വഴിപാട് അപ്പമാണ്. ആറര ലക്ഷം അപ്പമാണ് ഇതിനോടകം ശീട്ടാക്കിയിട്ടുള്ളത്. വൈകിട്ട് നാലരയോടെ […]
തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍പ്പിലേക്ക്
ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ വണ്ടിചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. ഇന്ന് ദുബൈയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തുഷാറും പരാതിക്കാരന്‍ നസീലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയിലെത്തിയതായി അറിയിച്ചു. ആശ്യപ്പെട്ട പണം നല്‍കിയല്ല ഒത്തുതീര്‍പ്പെന്ന് തുഷാര്‍ വിശദീകരിച്ചു. ദുബൈയില്‍ തുഷാര്‍ താമസിക്കുന്ന ഹോട്ടലിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച. ഇവിടേക്ക് നാസിലിനെ വിളിച്ചുവരുത്തുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട ചര്‍ച്ച പൂര്‍ത്തിയാക്കി തിരിച്ചിറങ്ങിയ നാസില്‍ കാമറക്ക് മുഖം നല്‍കാന്‍ തയാറായില്ലെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ധാരണയിലെത്തിയതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. […]
പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍; രണ്ടേക്കര്‍ ഭൂമി സൌജന്യമായി നല്‍കും
വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍. പന്ത്രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ടേക്കര്‍ ഭൂമിയാണ് സൌജന്യമായി വിട്ടുനല്‍കുക. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി. കെ ശശീന്ദ്രന്‍ എം.എല്‍.എ, വയനാട് ജില്ലാകലക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഭൂമി നല്‍കുന്ന കാര്യം തീരുമാനമായത്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദ്രിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് രണ്ട് ഏക്കര്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നത്.
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് […]
സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരമായി നല്‍കുന്നത് ചപ്പാത്തിയും ഉപ്പും
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ‘ചപ്പാത്തിയും ഉപ്പും’. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനുള്ള പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിലാണ് ചപ്പാത്തിയും ഉപ്പും വിളമ്പിയത്. പശ്ചിമ ബംഗാളിലെ ഒരു സ്‌കൂളില്‍ കുട്ടികൾക്ക് ചോറും ഉപ്പും വിളമ്പിയതിന് ശേഷമാണ് ഈ സംഭവം. രാജ്യത്തൊട്ടാകെയുള്ള സ്കൂൾ കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഭക്ഷണ പദ്ധതിയാണ് പോഷകാഹാരം ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണ പദ്ധതി. ഏകദേശം 12,000 കോടി രൂപ […]
സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 10 പേര്‍
പൊലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം ഇതുവരെ പത്തു പേര്‍ ആത്മഹത്യ ചെയ്തെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് . ശരാശരി 16 പൊലീസുകാര്‍ വര്‍ഷം ആത്മഹത്യ ചെയ്യുന്നുണ്ട്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ മീഡിയവണിന് ലഭിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ച അനില്‍ കുമാര്‍, വര്‍ക്കലയില്‍ ഫൈസി,കുണ്ടറയില്‍ വസന്തകുമാരി, വൈക്കത്ത് ബിനില്‍, ചെങ്ങമനാടി പൊലോസ് ജോണ്‍, കൊടുങ്ങല്ലൂരില്‍ രാജീവ്, ഒറ്റപ്പാലത്ത് കുമാര്‍, കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഗസ്റ്റിന്‍ എന്ന […]
ഇത്തവണ സി.പി.എമ്മിന് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്ല
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തി വന്നിരുന്ന ബദല്‍ ഘോഷയാത്രകള്‍ സി.പി.എം ഉപേക്ഷിച്ചു.സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.ശബരിമല വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ തിരിച്ചടിയായെന്ന വിമര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പരിപാടികള്‍ ഉപേക്ഷിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായാണ് പുരോഗമന കലാസാഹിത്യ സംഘമടക്കമുളള സാംസ്കാരിക സംഘടനകളെ അണിനിരത്തി സി.പി.എം ഘോഷയാത്രകളും അനുബന്ധ പരിപാടികളും ആരംഭിച്ചത്. നാല് വര്‍ഷം മുന്‍പ് കണ്ണൂരിലായിരുന്നു പരിപാടികളുടെ തുടക്കം. സംഘപരിവാര്‍ നേതൃത്വത്തിലുളള ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രകളില്‍ സി.പി.എം […]
തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്ന് ഇ.പി ജയരാജന്‍
ദുബൈയില്‍ അറസ്റ്റിലായ മറ്റുപ്രതികളെ പോലെയല്ല തുഷാര്‍ വെള്ളാപ്പള്ളിയെന്ന് മന്ത്രി ഇ.പി ജയരാജന്‍. തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. മുഖ്യമന്ത്രി തുഷാറിന് വേണ്ടി കത്തയച്ചതില്‍ തെറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വി സാധാരണം, രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ പോരാടണമെന്ന് സോണിയാ ഗാന്ധി
പി.ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും രാജീവ് ഗാന്ധി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനോ വ്യക്തിസ്വാതന്ത്ര്യം നശിപ്പിക്കാനോ അധികാരം ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് തോല്‍വി സാധാരണമാണെന്നും രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ പോരാടണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി സംഘടിപ്പിച്ച പരിപാടിയിലാണ് മോദി സര്‍ക്കാരിനെ പരോക്ഷമായി സോണിയ ഗാന്ധി വിമര്‍ശിച്ചത്. 1984ല്‍ ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അധികാരത്തിൽ എത്തിയത്. അധികാരം ഉപയോഗിച്ച് ഭയത്തിന്റെ […]












