India Kerala

മോദി പരാമര്‍ശം; മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍

പ്രധാനമന്ത്രിയെക്കുറിച്ച തന്‍റെ പരാമര്‍ശം വ്യക്തിപരമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. എല്ലാ കാര്യങ്ങളിലും കുറ്റം പറഞ്ഞാല്‍ ജനങ്ങളില്‍ വിശ്വാസ്യത ഇല്ലാതാകും. ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും വേണം. പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വ്യക്തിപരമായല്ല, വസ്തുതകൾ വെച്ചാണ് എല്ലാ കാര്യത്തെയും വിലയിരുത്തേണ്ടതെന്നായിരുന്നു തരൂർ പറഞ്ഞത്. എല്ലായിപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതിന് പകരം നല്ല കാര്യങ്ങൾക്ക് പ്രശംസിക്കുകയും വേണമെന്ന് നേരത്തെ കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ്‍വിയും പറയുകയുണ്ടായി.

India National

അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആഗസ്റ്റ് ഒമ്പത് മുതൽ ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയിംസ്) ചികിത്സയിലായിരുന്നു. ആരോഗ്യനില തീർത്തും മോശമാണെന്ന് ഇന്നലെ എയിംസ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. 66-കാരനായ ജെയ്റ്റ് കഴിഞ്ഞ വർഷം വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനുശേഷം ധനകാര്യമന്ത്രി സ്ഥാനത്തുനിന്ന് ദീർഘ അവധിയെടുത്ത അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് രണ്ടാം മോദി സർക്കാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രമേഹ രോഗികൂടിയായ അദ്ദേഹം […]

India National

ചിദംബരത്തിനെതിരായ അന്വേഷണത്തില്‍ സി.ബി.ഐ 5 രാജ്യങ്ങളുടെ സഹായം തേടി

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരായ അന്വേഷണത്തില്‍ സി.ബി.ഐ 5 രാജ്യങ്ങളുടെ സഹായം തേടിയതായി വിവരം. ഷെല്‍ കമ്പനികളുടെ വിവരങ്ങള്‍ക്കായാണ് യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടിയത്. കേസില്‍ പി.ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സി.ബി.ഐ കസ്റ്റഡിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ചിദംബരം. യു.കെ, സ്വിറ്റ്സര്‍ലന്‍ഡ്, മൌരീഷ്യസ്, സിംഗപ്പൂര്‍, ബര്‍മൂഡാ എന്നീ രാജ്യങ്ങല്‍ക്ക് സി.ബി.ഐ കത്തയച്ചതായാണ് വിവരം. പി.ചിദംബരവും കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികളെ കുറിച്ചുള്ള വിവര ശേഖരണത്തിന് സഹായം […]

India National

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് 2 മരണം

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണു രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീവന്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഭീവന്തിയിലെ ശാന്തിനഗര്‍ പ്രദേശത്തുള്ള നാല് നില കെട്ടിടമാണ് തകര്‍ന്നുവീണത്. നാലോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്ത് പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കെട്ടിടമാകെ ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നുവെന്ന് ഭീവന്തി-നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അശോക് രങ്കാപ് പറഞ്ഞു. കെട്ടിടം ചിലപ്പോള്‍ നിലംപതിച്ചേക്കുമെന്ന് അവിടുത്തെ ആളുകള്‍ തന്നെ അറിയിച്ച പ്രകാരമാണ് ഉദ്യോഗസ്ഥരെ കൂട്ടി താന്‍ സംഭവസ്ഥലത്തെത്തിയതെന്ന് അശോക് പറഞ്ഞു. […]

India National

തമിഴ്നാട്ടില്‍ അതീവ ജാഗ്രത തുടരുന്നു

ആറ് ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ തമിഴ്നാട്ടില്‍ എത്തിയെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. കോയമ്പത്തൂര്‍ ലക്ഷ്യമാക്കിയാണ് ഇവരെത്തിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ രണ്ടായിരത്തോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈയുള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാണ്. ഒരു പാകിസ്താന്‍ പൌരന്‍ ഉള്‍പ്പെടെ ആറ് പേര്‍ കടല്‍ മാര്‍ഗം തമിഴ്നാട്ടില്‍ എത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീലങ്കയില്‍ നിന്ന് കടല്‍ മാര്‍ഗമെത്തിയ ഇവര്‍ കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്നുവെന്നാണ് പൊലീസിന് […]

India Kerala

ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം. വീടിന്റെ ഒരു മുറി മുഴുവൻ കത്തിനശിച്ചു. വെളുപ്പിന് 2 മണിക്കാണ് സംഭവം. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.തൃക്കാക്കര ഗാന്ധി നഗർ ഫയർഫോഴ്സ് എത്തി തീ കെടുത്തി.

India Kerala

അരി മുതല്‍ പുതപ്പ് വരെ; രാഹുല്‍ ഗാന്ധിയുടെ സഹായം വയനാട്ടില്‍ എത്തിത്തുടങ്ങി

വയനാട് എം.പി രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത സഹായങ്ങള്‍ പ്രളയബാധിത മേഖലകളില്‍ കൂടുതൽ എത്തിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന സാധനങ്ങള്‍ ഡി.സി.സികളില്‍ ക്രോഡീകരിച്ചാണ് വിതരണങ്ങള്‍ നടക്കുന്നത്. അരി മുതല്‍ പുതപ്പ് വരെയുള്ള സാധനങ്ങള്‍ ഓരോ കിറ്റിലുമുണ്ട്. പ്രളയ സമയത്തെ സന്ദര്‍ശനത്തിലാണ് ദുരിതത്തിലായവര്‍ക്ക് വ്യക്തിപരമായി സഹായം ചെയ്യുമെന്ന വാഗ്ദാനം രാഹുല്‍ ഗാന്ധി നടത്തിയത്. കേരളത്തോട് അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി സാധനങ്ങള്‍ ശേഖരിച്ചു. ലോറികളില്‍ അത് ഡി.സി.സികളിലെത്തി. അവിടെ നിന്നാണ് സാധനങ്ങള്‍ തരംതിരിച്ച് […]

India Kerala

ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ഇന്ന് ഒറ്റപ്പെട്ട മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെയും മറ്റന്നാളും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയുണ്ടാകും. കൊല്ലം ജില്ലയിലെ ആര്യങ്കാവാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. […]

India Kerala

കെവിന്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

കെവിന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 10 പ്രതികൾ കുറ്റക്കാരാണെന്നന്ന് കോടതി കണ്ടെത്തിയിരുന്നു. ദുരഭിമാനകൊലയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുരഭിമാനകൊലയായി കണ്ടെത്തുന്ന കേസുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നാണ് സുപ്രിം കോടതിയുടേതടക്കമുള്ള വിധിന്യായങ്ങൾ പറയുന്നത്. ആയതു കൊണ്ട് തന്നെ വധശിക്ഷയടക്കം പ്രതികൾക്കു് ലഭിച്ചേക്കാം ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ […]

India National

ചിദംബരത്തിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം

ഐ.എന്‍.എക്സ് മീഡിയ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എടുത്ത കേസിൽ പി. ചിദംബരത്തിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം. ഇ.ഡിയുടെയും സി.ബി.ഐയുടെയും അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് ചിദംബരം സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി ജഡ്ജിയെ ചിദംബരത്തിന്റെ അഭിഭാഷകനായ കബിൽ സിബൽ രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും എതിരായ പി. ചിദംബരത്തിന്റെ ഹരജികൾ പരിഗണിച്ചത്. ഇ.ഡിയുടെയും സി.ബി.ഐയുടെയും അറസ്റ്റിൽ നിന്നുള്ള […]