പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം പരിഗണിച്ച് സ്ഥാനാർഥിയെ കണ്ടെത്താൻ ബി.ജെ.പിയിൽ ധാരണ. പി.സി തോമസ് അടക്കമുള്ള എൻ.ഡി.എ നേതാക്കൾ മത്സര സന്നദ്ധത അറിയിച്ചതിനാൽ വിശദമായ ചർച്ചക്ക് ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇക്കുറി പാലായിൽ അനുകൂല സാഹചര്യമാണെന്ന് കോഴിക്കോട് ചേർന്ന നേതൃ യോഗം വിലയിരുത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച സാധ്യത ഇക്കുറി ഉണ്ടെന്ന് യോഗം വിലയിരുത്തി. പി.സി തോമസിന്റെ കേരള കോൺഗ്രസ്സും പി.സി ജോർജിന്റെ ജനപക്ഷവും […]
India
സമ്മർദതന്ത്രം പയറ്റാന്‍ ഒരുങ്ങി ജോസഫ് വിഭാഗം
ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗം സമ്മർദതന്ത്രം പയറ്റും. സീറ്റിൽ അവകാശവാദം ഉന്നയിച്ച് പാർട്ടിയെ ഒന്നടങ്കം തനിക്കൊപ്പം കൊണ്ടുവരുക എന്നതാകും ജോസഫിന്റെ ലക്ഷ്യം. ചെയർമാന്‍ സ്ഥാനം സംബന്ധിച്ച് കട്ടപ്പന കോടതിയുടെ വിധിയും പിന്നീടുള്ള ജോസഫിന്റെ നീക്കങ്ങളില്‍ നിർണായകമാകും. ജയസാധ്യതയുള്ള സ്ഥാനാർത്ഥി ആകും പാലായിൽ ഉണ്ടാകുക. അതിനായി ചിത്രം ഇനിയും തെളിയേണ്ടതുണ്ട് എന്നാണ് ജോസഫിന്റെ നിലപാട്. പിന്നിൽ ലക്ഷ്യങ്ങൾ പലതുണ്ട്. പാലായിൽ സ്ഥാനാര്‍ഥിയുമായി ജോസഫ് എത്താനുള്ള സാധ്യത കുറവാണ്. എന്നാൽ രണ്ടില ചിഹ്നത്തിൽ […]
പാലാ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; യു.ഡി.എഫ് അടിയന്തരയോഗം ഇന്ന്
പാലാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫിന്‍റെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് എടുക്കുന്ന നിലപാട് നിർണായകമാകും. കെ.എം മാണി അഞ്ച് പതിറ്റാണ്ട് കയ്യിൽ വെച്ച മണ്ഡലം. മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം അല്ലാതെ യു.ഡി.എഫിന് മറ്റൊന്നും ചിന്തിക്കാനാവില്ല. എന്നാൽ മാണിയുടെ പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളാണ് യു.ഡി.എഫിന് ഇപ്പോൾ തലവേദനയാകുന്നത്. രണ്ട് പാർട്ടികളെപ്പോലെ ഭിന്നിച്ചു നിൽക്കുന്ന ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളെ പരസ്പര ധാരണ […]
കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷ നേതാക്കളേയും തടഞ്ഞു
ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയേയും ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയുമാണ് തടഞ്ഞത്. ഇവരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ തടഞ്ഞത്. കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്‍സംഘം വിലയിരുത്താനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം എത്തിയത്. സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡി.രാജ, മനോജ് ഝാ […]
സാമ്പത്തിക രംഗം ഗുരുതരാവസ്ഥയിൽ; മോദിയെങ്കിൽ മാന്ദ്യം എന്ന് സോഷ്യൽ മീഡിയ
‘മോദി ഹേ തോ മുംകിൻ ഹേ’ (മോദിയാണെങ്കിൽ എല്ലാം സാധ്യമാണ്) എന്നത് തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. എന്നാൽ, മോദിക്കു കീഴിൽ രാജ്യത്തെ സാമ്പത്തികാവസ്ഥ ഗുരുതരമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ വ്യവസായ, വാണിജ്യ സംരംഭകരും നഷ്ടക്കണക്കുകളും തൊഴിൽ നഷ്ടസാധ്യതകളും വെളിപ്പെടുത്തി. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുവെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമാനും സമ്മതിച്ചു. ഇതിനു പിന്നാലെ ‘മോദി ഹേ തോ മന്ദി ഹേ…’ (മോദിയാണെങ്കിൽ മാന്ദ്യമാണ്) എന്ന പ്രചരണം ട്വിറ്ററിൽ […]
റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരമെന്ന് കൊച്ചി മേയര്‍
കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ സൌമിനി ജെയില്‍. ഈ മാസം അവസാനത്തോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് കോര്‍പ്പറേഷന് കൈമാറാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. വാട്ടര്‍ അതേറിറ്റിയുടെ അമൃത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ പെടുന്ന പല റോഡുകളും പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലാണ്. പണി പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ അനാസ്ഥയും അലംബാവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ട […]
കെവിന്‍ വധക്കേസില്‍ വാദം പൂര്‍ത്തിയായി; വിധി 27ന്
കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാവിധി 27ന് പറയും. ശിക്ഷാ വിധിയില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ദുരഭിമാനകൊലയായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ പ്രായവും ജീവിത സാഹചര്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും അപേക്ഷിച്ചു. പത്ത് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കുള്ള ശിക്ഷാവിധിയില്‍ കോടതി ഇന്ന് വാദം കേട്ടത്. പ്രതികള്‍ക്ക് പറയാനുള്ളതാണ് കോടതി ആദ്യം കേട്ടത്. ഷാനു ചാക്കോയും ഏഴാം പ്രതി ഷിഫിനും പറയുനുള്ളത് […]
ഭൂമി ഇടപാട് കേസില്‍ ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണം
സഭ ഭൂമി ഇടപാടിൽ കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുള്ള ആലഞ്ചേരിയുടെ ഹരജി തള്ളിയ സെഷൻസ് കോടതി, കേസിൽ ആലഞ്ചേരി വിചാരണ നേരിടണമെന്ന് പറഞ്ഞു. ഭൂമി വിൽപ്പന കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ, ഭൂമി വിൽപ്പനയിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർ വിചാരണ നേരിടണം. ആലഞ്ചേരി അടക്കം മൂന്ന് പേര് സമർപ്പിച്ച ഹർജി സെഷൻസ് കോടതി തള്ളുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ […]
ലഷ്കര്‍ ഭീഷണി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
ലഷ്കര്‍ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക തെരച്ചില്‍. ഭീഷണിയെ തുടര്‍ന്ന് ദക്ഷിണേന്ത്യയാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭീകരര്‍ക്ക് യാത്രാ സഹായമുള്‍പ്പടെ ചെയ്ത് കൊടുത്തെന്ന് പറയപ്പെടുന്ന തൃശൂര്‍ സ്വദേശിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്കൊപ്പമുള്ള യുവതിയെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുകയാണ്. എന്‍.ഐ.എയും എ.ടി.എസ്സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
അപകടമരണം തന്നെ; ബാലഭാസ്ക്കറിന്റെ വാഹനം ഓടിച്ചത് ഡ്രെെവറെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നേരത്തെ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഫോറന്‍സക് സ്ഥിരീകരിച്ചു. വാഹനത്തിന് 120 കിലോമീറ്ററില്‍ കുറയാതെ വേഗതയുണ്ടായിരുന്നു. നടന്നത് അപകട മരണമാണെന്ന് കാണിച്ച് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ദുരൂഹത ഉയര്‍ത്തിയ സാക്ഷിമൊഴികള്‍ക്ക് തെളിവുകളില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അര്‍ജുനനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തേക്കും.












