ഐ.എന്‍.എക്സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. അറസ്റ്റിലായ ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ചിദംബത്തിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യമില്ലാ വാറണ്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കൂട്ടുപ്രതിക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ വാദം തുടരുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജാരായത്. ഇന്ദ്രാണി മുഖർജിയെ അറിയില്ലെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും പി ചിദംബരം […]
India
ഉയര്‍ന്ന തിരമാലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.7 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരത്തോടും താഴ്ന്ന പ്രദേശങ്ങളോടും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) ചേര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞു 2.30 മുതല്‍ നാളെ രാത്രി 11:30 വരെ 15 മുതല്‍ 19 സെക്കന്‍ഡ് […]
പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്തു
പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്തു. എറണാകുളം വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. അറിയാവുന്നകാര്യങ്ങള്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചുവെന്നും തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. പാലം പണിയുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്. മന്ത്രിയെന്ന് നിലയ്ക്ക് വീഴ്ച പറ്റിയിട്ടില്ല, ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണ് നടന്നതെന്നാണ് നേരത്തെ അദ്ദേഹം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിജിലന്‍സ് സംഘത്തോട് എന്തെല്ലാമാണ് വെളിപ്പെടുത്തിയതെന്ന് അദ്ദേഹം […]
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്: സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വാഹനമോടിച്ചതെന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു. ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെൽറ്റിൽ നിന്ന് ശ്രീറാമിന്റെ വിരലടയാളം ലഭിച്ചു. ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതർ കവറിലെയോ വിരലടയാളങ്ങൾ വ്യക്തമല്ലെന്നും വിരലടയാള വിദഗ്‍ധരുടെ പരിശോധനാഫലത്തിൽ പറയുന്നു. അപകട സമയം ശ്രീറാമാണ് വാഹനമോടിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ദൃക്‌സാക്ഷികൾ നൽകിയ വിവരം അനുസരിച്ചാണ് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഫോറൻസിക് […]
11 തവണ വയറിന് കുത്തിയ ശേഷം കഴുത്ത് മുറിച്ചു കൊലപ്പെടുത്തി ; ഭര്‍ത്താവിനോട് പക തീര്‍ത്ത് ഭാര്യ
ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 11 തവണ വയറിന് കുത്തിയ ശേഷം ഭാര്യ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നല്ലസോപാരയില്‍ ബുധനാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുംബൈ സ്വദേശിയായ പ്രണാലിയാണ്(33) ഭര്‍ത്താവ് സുനില്‍ കദത്തിനെ (36) ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രണാലിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് വസായി കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് തുലിഞ്ച് പൊലീസ് പറയുന്നതിങ്ങനെ… ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങുന്നത്. തുടര്‍ന്ന് സുനില്‍ ഉറങ്ങാനായി പോയി. വെള്ളം […]
ചിദംബരത്തിന്റെ അറസ്റ്റ്; ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്
ജനാധിപത്യത്തെ മോദിസർക്കാർ കശാപ്പു ചെയ്യുന്നു എന്ന് കോൺഗ്രസ്. തന്റെ പിതാവിനെ മാത്രമല്ല കോൺഗ്രസിനെ കൂടിയാണ് അറസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കാർത്തി ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ അറസ്റ്റും ജമ്മു കശ്മീർ വിഷയവും ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു. ഐ.എന്‍.എക്സ് മീഡിയ കേസിലെ പി.ചിദംബരത്തിന്റെ അറസ്റ്റിനെ പാർട്ടി വിഷയമായി കണ്ട് നേരിടാനാണ് കോൺഗ്രസ് നീക്കം. ചിദംബരത്തിന് എതിരെ നടക്കുന്നത് മോദി സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അടിയന്തര വിഷയത്തിൽ വാദം കേൾക്കണമെന്ന […]
കെവിന്‍റേത് ദുരഭിമാനക്കൊല: 10 പേര്‍ കുറ്റക്കാര്‍
കെവിന്‍ കൊലപാതക കേസ് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയടക്കം 10 പ്രതികള്‍ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. അച്ഛന്‍ ചാക്കോയടക്കം നാല് പേരെ വെറുതെവിട്ടു. കുറ്റവാളികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. മൂന്ന് മാസം നീണ്ട വിചാരണക്കൊടുവിലാണ് കെവിന്റെ കൊലപാതകം ദുരഭിമാനം മൂലമാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി ഷാനു, രണ്ടാം പ്രതി നിയാസ് എന്നിവരുള്‍പ്പെടെ 10 പ്രതികളാണ് കുറ്റക്കാര്‍. 302- കൊലപാതകം 364 എ- തട്ടിക്കൊണ്ടുപോയി […]
റാന്നിയിൽ പൊലീസുകാരി തൂങ്ങിമരിച്ച നിലയില്‍
റാന്നിയിൽ പൊലീസുകാരി തൂങ്ങിമരിച്ച നിലയില്‍. അടൂര്‍ കെ.എ.പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹണിരാജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആത്മഹത്യയുടെ കാരണമെന്തെന്നോ സംഭവത്തില്‍ ദുരൂഹതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ചിദംബരത്തിന്റെ അറസ്റ്റ്
ഏറെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് പി.ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. യു.പി.എ സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നതാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടേയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടേയും ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്സ് മീഡിയക്ക് 305 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ചട്ടം മറികടന്ന് അനുമതി നല്‍കിയെന്ന പരാതിയിലാണ് കേസെടുത്തത് . 5 കോടി വിദേശം നിക്ഷേപം സ്വീകരിക്കാനാണ് എഫ്.ഐ.പി.ബി അനുമതി […]
പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും
ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും . വൈദ്യ പരിശേോധന പൂര്‍ത്തിയായി. അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ്ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നായിരുന്നു സി.ബി.ഐ ചിദംബരത്തിന്റെ വസതിയില്‍ കയറിയത്. സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് വെച്ചുതന്നെ ചിദംബരത്തിന്റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തി. സി.ബി.ഐ ഡയറക്ടര്‍ ആര്‍. […]









